Saturday 3 April 2021

Kalmas / കൽമാസ്

Kannur special Tea Shop Snack....

For Making the Dough

Rice Flour : 2 Cups
Coconut: 3/4 cup
Fennel Seeds: 1 Tea Spoon
Cumin: Half Teaspoon
Shallots : 6 - 8 nos
Salt
Boiling water

Grind together coconut, cumin, fennel and shallots
Add coconut mix and salt to the rice flour  and mix well
Add hot water and stir well with a spoon to make the dough . 
Cover and keep  for 10 minutes, then spread some oil in your hands and knead well.
For making the filling 
Boneless Chicken : 250 grams 
Onion: 1 (finely chopped)
Fennel Seeds: Half Teaspoon
Ginger Garlic Crushed: 1 Table Spoon
Chili Powder: 1/2 Teaspoon
Turmeric Powder: 1/4 Teaspoon
Pepper Powder: 1/2 Tea Spoon
Garam Masala: 1/2 Teaspoon
Coriander leaves
Coconut Oil / Oil

Add enough water, little turmeric powder, pepper powder, chilli powder and salt and cook the chicken. Once it cools down put it in the small mixi jar and pulse it a few times. 
Pour oil in a pan and add fennel. Then add onion, ginger, garlic and salt and fry well. Add the rest of the spice powders, cooked chicken, coriander leaves and curry leaves and mix well. Cook on low flame for few minutes and switch off the flame. 
Spread some oil on your hands and take a small portion of the dough.
Flatten it on your palms  and keep some chicken filling
Stick the edges together
Roll it out well making sure the filling is intact.
Make all rolls the same way
Heat water in a steamer and place the rolls and steam well for 20 to 25 minutes.
Once done let it cool well.

For Frying 
Kashmiri Chili Powder: 1 Table Spoon
Turmeric Powder: 1/2 Teaspoon
Chicken Masala: 1/2 Tea Spoon
Coriander Leaves Chopped: 1 Table Spoon
Salt
Coconut Oil: 3 - 4 Table Spoon

Mix everything together and add water to make a paste. 
Coat the kalmas with the chilly paste
Heat coconut oil and fry the kalmas. 
Serve hot. 
കണ്ണൂരുകാരുടെ സ്‌പെഷ്യൽ ചായക്കട വിഭവം...

മാവ് തയ്യാറാക്കാൻ 
പത്തിരിപ്പൊടി : 2 കപ്പ്
തേങ്ങ : 3/4 കപ്പ്
പെരുംജീരകം : 1 ടീ സ്പൂണ്
ചെറിയ ജീരകം : അര ടീ സ്പൂണ്
ചെറിയുള്ളി : 6 - 8 എണ്ണം 
ഉപ്പ്
തിളച്ച വെള്ളം

തേങ്ങ, ജീരകം, പെരുംജീരകം, ചെറിയുള്ളി എന്നിവ മിക്സിയിൽ നന്നായി ഒന്ന് ഒതുക്കി എടുക്കുക
പത്തിരി പൊടിയിൽ തേങ്ങാ കൂട്ടും ഉപ്പും ചേർത്തു ഇളക്കുക
ചൂട് വെള്ളം ചേർത്ത് സ്പൂണ് ഉപയോഗിച്ചു നന്നായി ഇളക്കി മാവ് റെഡി ആക്കുക
ഒരു 10 മിനിറ്റ് മൂടി വെച്ച ശേഷം കയ്യിൽ എണ്ണ തടവി നന്നായി കുഴച്ചെടുക്കുക. 
ഫില്ലിംഗ് ഉണ്ടാക്കാൻ
ബോൺലെസ്സ് ചിക്കൻ : കാൽ കിലോ
സവാള : 1 
പെരുംജീരകം : അര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് :1 ടേബിൾ സ്പൂണ്
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4  ടീ സ്പൂണ്
കുരുമുളക് പൊടി :1/2 ടീ സ്പൂണ്
ഗരം  മസാല : 1/2 ടീ സ്പൂണ്
മല്ലിയില 
കറിവേപ്പില
വെളിച്ചെണ്ണ / ഓയിൽ

ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ചു  മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുജീരകം ചേർക്കുക. ശേഷം സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ കുറച്ചു സമയം കുക്ക് ചെയ്യുക
കയ്യിൽ എണ്ണ തടവി കുറച്ചു മാവ് എടുത്തു കയ്യിൽ വെച്ചു പരത്തി എടുക്കുക. നടുവിൽ കുറച്ചു ഫില്ലിംഗ് വെക്കുക.
വശങ്ങൾ കൂട്ടി വെക്കുക.
ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ നന്നായി റോൾ ചെയ്യുക. 
മുഴുവൻ മാവും ഇതു പോലെ ചെയ്ത ശേഷം സ്റ്റീമറിൽ വെള്ളം ചൂടാക്കി ഒരു 25 മിനിറ്റ് നന്നായി സ്റ്റീമ് ചെയ്യുക
ശേഷം തണുക്കാൻ വെക്കുക.
വറുത്തെടുക്കാൻ 
കാശ്മീരി മുളക്പൊടി: 1 ടേബിൾ സ്പൂണ് 
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
ചിക്കൻ മസാല : 1/2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഉപ്പ്         
വെളിച്ചെണ്ണ : 3 - 4 ടേബിൾ സ്പൂണ്      
             
എല്ലാം കൂടി വെള്ളം ചേർത്തു പേസ്റ്റ് ആക്കുക
ഓരോ കൽമസിലും നന്നായി തേക്കുക.
കുറച്ചു വെളിച്ചെണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക.
ചൂടോടെ സെർവ് ചെയ്യുക. 

No comments:

Post a Comment