Tuesday, 30 March 2021

Pazham Pradhaman // പഴം പ്രഥമൻ

 Another Payasam Recipe!!!!

Yellow Banana / Nendrapazham : 3 Big Ripe ones
Jaggery : 150 gram
Coconut Second Milk : 3 Cups
First Milk :1 Cup
Cardamom Powder: 1/2 Tea Spoon
Ghee : 4 Table Spoon
Salt : 1 Pinch
Cashewnuts
Raisins
Coconut Pieces 

Steam cook the banana and grind it well
Add half cup of water to jaggery and boil well. Strain it and keep aside
To a heavy bottom pan add a table spoon of ghee and fry the cashewnuts, raisins and coconut pieces and keep aside
Add rest of the ghee and add the pureed banana mix
As soon as you pour the banana the ghee will be completely absorbed
You need to cook the pureed banana until ghee starts to seperate
Once done add jaggery and cook until it thicken
Add in the second coconut milk and cook until it achieves a thick consistency
Finally add first coconut milk, salt, cardamom powder, fried cashewnuts, raisins and coconut pieces and switch off the flame
ഏത്തപ്പഴം / നേന്ത്രപ്പഴം : 3 വലിയ നല്ല പഴുത്ത പഴം എടുക്കണം
ശർക്കര : 150 ഗ്രാം
രണ്ടാം പാൽ : 3 കപ്പ്
ഒന്നാം പാൽ : 1 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നെയ്യ്‌ : 4 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്
അണ്ടിപ്പരിപ്പ്
മുന്തിരി
തേങ്ങാക്കൊത്തു 

പഴം പുഴുങ്ങിയ ശേഷം കുറച്ചു വെള്ളം നന്നായി അരച്ചെടുക്കുക. 
ശർക്കര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചു ഉരുക്കിയ ശേഷം അരിച്ചെടുത്ത് വെക്കുക
അടിക്കട്ടി ഉള്ള പാത്രത്തിലേക്ക് 1 ടേബിൾ സ്പൂണ് നെയ്യ്‌ ചേർത്തു അണ്ടിപ്പരിപ്പും, മുന്തിരിയും തേങ്ങാ കൊത്തും വറുത്തു വെക്കുക
ബാക്കി നെയ്യ്‌ കൂടെ ചേർത്തു അരച്ചെടുത്ത പഴം ചേർത്തു നന്നായി വരട്ടുക
പഴം അരച്ചെടുത്തത് ചേർത്തു കഴിഞ്ഞു നെയ്യ്‌ മുഴുവൻ ആയി അതിൽ ചേരും.. 
നെയ്യ്‌ തെളിഞ്ഞു വരും വരെ പഴം വരട്ടി എടുക്കണം..
ശേഷം ശർക്കര ചേർത്തു വീണ്ടും തിളപ്പിച്ചു കുറുക്കി എടുക്കുക
അത് കഴിഞ്ഞു രണ്ടാം പാൽ ചേർത്തു പാകത്തിന്‌ കുറുകി വരുമ്പോൾ ഒന്നാം പാലും, ഏലയ്ക്ക പൊടി, ഉപ്പ്, വറുത്തു വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാ കൊത്തു എന്നിവ ചേർത്തു തീ ഓഫ് ആക്കാം

No comments:

Post a Comment