Malabar Special Iftaar Dish...
Maida : 1 Cup
Milk :1 1/4 Cup
Egg : 4
Sugar :3/4 Cup
Cardamom Powder : 1 Tea Spoon
Salt : 2 Pinch
Cashewnuts
Raisins
Ghee
Milk :1 1/4 Cup
Egg : 4
Sugar :3/4 Cup
Cardamom Powder : 1 Tea Spoon
Salt : 2 Pinch
Cashewnuts
Raisins
Ghee
Add flour, milk, 1 pinch of salt and half a teaspoon of cardamom powder to make a slightly thinner batter than dosa batter.
Beat together egg, sugar, 1 Pinch salt and half tea spoon cardamom powder and keep aside
Heat 1 tbsp ghee in a heavy bottom pan.
Fry the cashewnuts and raisins and keep aside
Spread the remaining ghee to all sides of the pan
Pour a laddle full of maida mix as the first layer
Cover and cook in low flame
Once done spread some ghee and pour a laddle full of egg mix and add some fried cashewnuts and raisins
Cover and cook in low flame.
Egg layer needs slightly more time to cook than the maida layer
Repeat the process of cooking the maida layer and egg layer alternatively.
Always brush ghee on each layer and sprinkle cashewnuts and raisins on the egg layer.
After 3 - 4 layers place an old tawa and keep the pan on it and cook the rest of the layers so that the bottom layer will not get burnt
For the final layer put some cashewnuts and raisins on top.
Once the final layer is cooked invert it on to a tawa and cook in low flame for 5 minutes
Let it cool for some time and cut and serve
മലബാർ സ്‌പെഷ്യൽ നോമ്പ് തുറ വിഭവം..
മൈദ : 1 കപ്പ്
പാൽ :1 1/4 കപ്പ്
മുട്ട : 4
പഞ്ചസാര :3/4 കപ്പ്
ഏലയ്ക്ക പൊടി : 1 ടീ സ്പൂണ്
ഉപ്പ് : 2 നുള്ള്
അണ്ടിപരിപ്പ്
മുന്തിരി
നെയ്യ്
മൈദ, പാൽ, 1 നുള്ള് ഉപ്പ്, അര ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ ചേർത്തു ദോശ മാവിനെക്കാളും കുറച്ചു കൂടി കട്ടി കുറഞ്ഞ മാവ് തയ്യാറാക്കുക
മുട്ട , പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അര ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ നന്നായി ബീറ്റ് ചെയ്തു വെക്കുക
ഒരു അടി കട്ടി ഉള്ള പാത്രത്തിലേക്ക് 1 ടേബിൾ സ്പൂണ് നെയ്യ് ചൂടാക്കി അണ്ടി പരിപ്പ് , മുന്തിരി എന്നിവ വറുത്തെടുത്തു മാറ്റി വെക്കുക
ബാക്കി നെയ്യ് പാത്രത്തിന്റെ സൈഡിൽ ഒക്കെ നന്നായി സ്പ്രെഡ് ചെയ്യുക
ആദ്യം ഒരു തവി മൈദ മാവ് ഒഴിച്ചു പാത്രത്തിന്റെ അടിയിൽ എല്ലാ ഭാഗത്തും ആയി ചുറ്റിച്ചു ചെറിയ തീയിൽ വേവിക്കുക.
ആദ്യത്തെ ലയർ വെന്തു കഴിഞ്ഞു കുറച്ചു നെയ്യ് തടവി അടുത്ത ലയർ ആയി ഒരു തവി മുട്ട മിക്സ് ഒഴിച്ചു എല്ലാ ഭാഗത്തേക്കും ആക്കി മുകളിൽ കുറച്ചു വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ശേഷം അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.
മൈദ മാവ് ലയർ വേവാൻ വേണ്ട സമയത്തേക്കാൾ കൂടുതൽ വേണം മുട്ട ലയർ വേവാൻ.
മുട്ട ലയർ വെന്തു കഴിഞ്ഞു വീണ്ടും നെയ്യ് തടവി മൈദ മിക്സ് ഒരു തവി ഒഴിച്ചു നന്നായി എല്ലാ ഭാഗത്തേക്കും ആക്കി അടച്ചു വെച്ചു വേവിക്കുക
ഇത് പോലെ ഇടവിട്ട് മൈദ മാവും, മുട്ട മിക്‌സും ഓരോ ലയർ ലയർ ആയി വേവിക്കുക.
മുട്ട മിക്സ് ഒഴിക്കുന്ന സമയം കൂടെ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കണം. ഓരോ ലയർ ഒഴിക്കുന്നതിന് മുൻപ് നെയ്യും തേച്ചു കൊടുക്കണം.
ഒരു 3 - 4 ലയർ ആയി കഴിഞ്ഞു പാത്രത്തിന്റെ അടിയിൽ ഒരു ദോശ കല്ല് വെച്ചു കൊടുക്കാം. അല്ലെങ്കിൽ ഏറ്റവും അടിയിലെ ലയർ വല്ലാതെ കരിഞ്ഞു പോകും.
അവസാനത്തെ ലയർ ഒഴിച്ച് മുകളിൽ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കൊടുക്കാം.
വെന്തു കഴിഞ്ഞു നെയ്യ് തടവിയ മറ്റൊരു പാനിലേക്ക് മറിച്ചിട്ട് ചെറിയ തീയിൽ ഒരു 5 മിനിറ്റ് കുക്ക് ചെയ്യുക.
ശേഷം ഒന്ന് തണുത്ത ശേഷം മുറിച്ചെടുക്കാം.
No comments:
Post a Comment