Monday 4 December 2017

White Chickpea / Chana / Chole Biriyani / ചോലെ / ചന / വെള്ള കടല ബിരിയാണി

A Special Biriyani recipe for Vegetarians ...

Ingredients
For Rice
Basmati/Biriyani Rice : 2 Cups
Boiling Water: 4 Cups
Cloves : 3 nos
Cardomom: 3
Cinnamon :  2 nos
Bay Leaf: 1
Garam masala : 1/4 Tea spoon
Turmeric Powder: 1/4 Tea Spoon
Ghee / Oil : 3 Table spoon
Lemon Juice : 2 Table Spoon
Salt : To taste

For Chickpea Masala
Boiled Chick Pea : 2 Cups (chickpea should be washed and soaked over night)
Onion  : 2
Crushed Ginger : 1 Table Spoon
Crushed Garlic : 1 Table Spoon
Crushed Green Chilly : 2
Tomato : 1 Big
Garam Masala Powder: 1/2 Tea Spoon
Turmeric powder : 1/2 Tea Spoon
Chilly powder : 1 Table spoon
Chopped Coriander Leaves : 2 Table Spoon
Chopped Mint Leaves : 2 Table Spoon
Curry Leaves : 2 Sprig
Ghee / Oil: 3 Table Spoon
Salt: To taste


Cooking Time: 40 minutes
Method

For garnish fry some onion, cashew nuts and raisins and keep aside
Making Masala
Pour oil to a pan and add chopped onion and saute until the onion becomes soft
Then add crushed ginger, garlic and green chillies and saute till the raw smell goes
Now add chopped tomatoes and salt and cook well
Add garam masala powder and 1/4 tea spoon turmeric powder
To this add cooked chick peas and chopped coriander, mint and curry leaves.  Reserve some of it for garnishing
Combine well and cover and cook for 5 minutes and then switch off the flame
Making Rice
Wash the rice and strain it and keep aside.
To a pan add oil/ghee.
Add cloves, cardamom, bay leaf and cinnamon
Add rice and fry the rice for a good 8 to 10 minutes
Add boiling water to the rice.  Once it starts boiling well reduce the flame
Add  turmeric powder and  garam masala powder, salt to taste and lemon juice
Stir well, close the lid and cook
once the water dries up the rice also will be cooked well
Combine the chickpea masala and rice and add the reserved coriander and mint leaves
Garnish with fried onion, cashew nuts and raisins and serve hot with raita pickle and pappadam
ചേരുവകൾ
ചോറ് ഉണ്ടാക്കാൻ
ബിരിയാണി അരി / ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 4 കപ്പ്
കറുവ പട്ട : 2 കഷ്ണം
ഗ്രാമ്പു: 3 എണ്ണം
ഏലയ്ക്ക: 3 എണ്ണം
വഴന ഇല: 1
ഗരം മസാല പൊടി: 1/4 tea spoon
മഞ്ഞൾ പൊടി: ഒരു നുള്ള്
ഓയിൽ/നെയ്യ്: 3 table spoon
ചെറുനാരങ്ങ നീര്: 2 table spoon
ഉപ്പ്‌: പാകത്തിനു
മസാല ഉണ്ടാക്കാൻ
വെള്ള കടല വേവിച്ചത്: 2 കപ്പ്
(വെള്ള കടല തലേ ദിവസം തന്നെ കുതിർത്തു വെക്കണം. )
സവാള: 2 എണ്ണം
ചതച്ച വെളുത്തുള്ളി: 1 ടേബിൾ സ്പൂൺ
ചതച്ച ഇഞ്ചി: 1 ടേബിൾ സ്പൂൺ
ചതച്ച പച്ചമുളക്: 2 എണ്ണം
തക്കാളി: 1
മുളക് പൊടി: 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: 1/2 ടി സ്പൂൺ
ഗരം മസാല പൊടി: 1/2 ടി സ്പൂൺ
മല്ലി ഇല അരിഞ്ഞത്: 2 ടേബിൾ സ്പൂൺ
പുതിന ഇല അരിഞ്ഞത്: 2 ടേബിൾ സ്പൂൺ
കറിവേപ്പില: 2 തണ്ട്
ഓയിൽ / നെയ്യ്: 2 ടേബിൾ സ്പൂൺ
ഉപ്പ് : പാകത്തിനു

തയ്യാറാക്കാൻ വേണ്ട സമയം : 40  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 
കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു വെക്കുക
മസാല ഉണ്ടാക്കാൻ
ഒരു പാനിലേക്കു എണ്ണ/നെയ്യ് ഒഴിച്ച് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.
തക്കാളി അരിഞ്ഞത് ചേർക്കുക
ഗരം മസാല പൊടി, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച വെള്ള കടല, കുറച്ചു മല്ലി ഇല, പുതിന ഇല, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക
ഉപ്പ്‌ നോക്കി ആവശ്യമെങ്കിൽ കുറച്ചു കൂടി ചേർക്കുക
തീ ഓഫ് ചെയ്തു മസാല മാറ്റി വെക്കുക
ചോറ് ഉണ്ടാക്കാൻ
അരി നന്നായി കഴുകി വാർത്തു വെക്കുകപാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് കറുവ പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുകഅരി ചേർത്ത് നന്നായി ഒരു 8 - 10  മിനിറ്റ് വഴറ്റുക
ചൂട് വെള്ളം, ചെറുനാരങ്ങ നീര്, ഗരം മസാല പൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, അല്പം ഉപ്പ്‌ എന്നിവ ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാവും
ചോറും മസാലയും കൂടി മിക്സ് ചെയ്‌തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി, അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ സാലഡ് , അച്ചാർ , പപ്പടം എന്നിവക്കൊപ്പം വിളംബാം.

No comments:

Post a Comment