Saturday 24 February 2018

Payyoli Chicken Fry / പയ്യോളി ചിക്കൻ ഫ്രൈ

A must try Chicken Recipe
Ingredients
Chicken : 500gms
Ginger: One inch piece
Garlic: 8 Cloves
Kashmiri whole red chilly: 10
Red Chilly Powder: 1 Table Spoon
Turmeric Powder: 1/2 Tea Spoon
Garam Masala Powder: 3/4 Tea Spoon
Lemon Juice: 1 Table Spoon
Corn Flour: 1 Table Spoon
Rice Flour (Puttu Podi) : 1 Table Spoon
Grated Coconut: 1/2 Cup
Curry Leaves: 2 Sprig
Salt: As Needed
Coconut Oil: For Frying

Cooking Time: 30 Minutes
Method

Boil the whole kashmiri chillies in some water for 10 minutes and let it cool well
Cut the chicken to small pieces and wash well and drain out all the water
To a mixi add the boiled whole red chilly, ginger, garlic, chilly powder, turmeric powder, garam masala powder, lemon juice and salt.
Grind this to a smooth paste
Reserve a table spoon of this ground paste
Add the rest of the paste to the chicken and marinate it well 
Add corn flour to the marinated chicken and combine well and keep it aside for 1 to 2 hours.  If possible do the marination and keep the chicken overnight in fridge for best results
Before frying add the rice flour to the marinated chicken and combine well and fry the chicken pieces
To the grated coconut add the reserved paste and curry leaves
Mix well and fry this coconut mix in the same oil you fry the chicken and sprinkle on top of the fried chicken pieces
Serve hot

ചിക്കൻ : അര കിലോ 
ഇഞ്ചി : ഒരു ഇഞ്ച് കഷ്ണം
വെളുത്തുള്ളി : 8 അല്ലി
കാശ്മീരി മുളക് 10  എണ്ണം
മുളക് പൊടി : 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി : 1/2  ടീസ്പൂൺ
ഗരം മസാല : 3/4 ടീ സ്‌പൂൺ
ചെറുനാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
കോൺ ഫ്ലവർ : 1 ടേബിൾ സ്പൂൺ
പുട്ട് പൊടി : 1 ടേബിൾ സ്പൂൺ
തേങ്ങാ ചിരവിയത് : 1/2 കപ്പ്
കറിവേപ്പില : 2 തണ്ട്
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : വറുക്കാൻ ആവശ്യത്തിന്
ആദ്യം തന്നെ കാശ്മീരി മുളക് 10 മിനിറ്റ്  കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഇത് തണുക്കാൻ വെക്കുക
ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ചു കഴുകി വെള്ളം മുഴുവൻ കളയുക
വേവിച്ച കാശ്മീരി മുളക്, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ചെറുനാരങ്ങ നീര്, ഉപ്പ്‌ എന്നിവ മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക.
ഈ അരപ്പിൽ നിന്നും 1 സ്‌പൂൺ അരപ്പ് മാറ്റി വെക്കുക
ബാക്കി അരപ്പ് ചിക്കനിൽ നന്നായി പുരട്ടുക. കോൺ ഫ്ലവർ ചേർത്ത് ഒന്ന് കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. 
ശേഷം ഇത് 1 - 2 മണിക്കൂർ മാറ്റിവെക്കണം. പറ്റിയാൽ രാത്രി മാരിനേറ്റ് ചെയ്തു വെക്കുക.  വറുക്കാൻ നേരം ഈ ചിക്കനിലേക്ക് പുട്ട് പൊടി ചേർത്ത് ഒന്ന് കൂടി  യോജിപ്പിച്ചെടുക്കുക.
എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ തീ മീഡിയം ഫ്ലേമിൽ ആക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക.ചിരകി വെച്ച തേങ്ങയിലേക്ക് കറിവേപ്പിലയും മാറ്റി വെച്ച മുളക് പേസ്റ്റും  ചേർത്തിളക്കുക.  ഇത് ചിക്കൻ വറുത്ത അതെ എണ്ണയിൽ വറുത്തെടുക്കുക. വറുത്തെടുത്ത ചിക്കന്റെ മുകളിൽ ഇത് വിതറുക.
ചൂടോടെ സെർവ് ചെയ്യുക

No comments:

Post a Comment