Wednesday, 4 August 2021

Nendrapazham Ada //നേന്ത്രപ്പഴം അട

Traditional Kerala Snack...

Wheat Flour : 1.5 Cups
Grated Coconut : 1/2 Cup
Cardamom Powder : 1/2 Tea Spoon
Jaggery : As per Sweetness
Kerala Yellow Banana : 1
Water : 1 Cup
Salt : 2 Pinches
Banana Leaf

Mash the banana and to this add grated coconut, melted and strained jaggery syrup  cardamom powder and salt 
Mix well and add wheat flour and make a sticky dough. Add more water if needed.
Wash and cut the leaf and slightly wilt it. Not necessary though.
Now wet your hands and take small portions of the dough and spread on the leaf and fold it.
Steam it for 20 to 25 minutes 
Serve warm with a cup of tea.


ഗോതമ്പ് മാവ് : 1.5 കപ്പ്
തേങ്ങ ചിരവിയത് :  1/2 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
ശർക്കര :  മധുരത്തിന് അനുസരിച്ചു
നേന്ത്രപ്പഴം : 1
വെള്ളം: 1 കപ്പ് 
ഉപ്പ്‌: 2 നുള്ള്
വാഴ ഇല

പഴം ഒന്ന് ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും ഏലയ്ക്ക പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക
ശർക്കരയിൽ കുറച്ചു വെള്ളം ചേർത്തു തിളപ്പിച്ചു ഉരുക്കി അരിച്ചെടുക്കുക. 
ഇത് പഴം കൂട്ടിലേക്ക് ഒഴിച്ചിളക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് വേണമെങ്കിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ചു കുഴക്കുക.
കുറച്ചു ലൂസ് ആയി കയ്യിൽ ഒട്ടിപിടിക്കുന്ന രീതിയിൽ ഉള്ള മാവ് ആയിരിക്കണം. 
വാഴയില കഴുകി ചെറിയ കഷ്ണം ആയി മുറിച്ചു അടുപ്പിൽ വെച്ച് ചെറുതായി വാട്ടി എടുക്കുക. ( ഇല വാട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല.)
വാട്ടിയ ഇലയില്‍ കുറച്ചു മാവ് വെച്ച്  കൈ നനച്ചു നേരിയതായി പരത്തുക. 
ശേഷം മടക്കി  വെക്കുക.
എല്ലാ അടകളും ഉണ്ടാക്കി ആവി പാത്രത്തില്‍ നിരത്തി 20 - 25 മിനിറ്റ് ആവിയില്‍ വേവിക്കുക എടുക്കുക.
ചെറിയ ചൂടോട് കൂടി ചായക്കൊപ്പം കഴിക്കാം.

No comments:

Post a Comment