Wednesday 3 March 2021

Dish Washing Sponge / Kitchen Scrub Cake.. // ഡിഷ്‌ വാഷിങ് സ്പോഞ്ച് / കിച്ചൻ സ്ക്രബ്ബ് കേക്ക്

I am in Love with this Cake...
For Cake ( I made a Lemon Cake )

Maida : 1 Cup
Egg : 3
Oil : 1/4 Cup
Sugar : 1/2 Cup
Baking Powder : 1 Tea Spoon
Lemon Juice : 4 Table Spoon
Lemon Zest : 1 Table Spoon
Jam : 1 Table Spoon
Yellow and Green Food Color 

Sieve maida and baking powder and keep aside 
To a bowl add egg and sugar and beat until fluffy
Add oil and combine
Add maida mix and combine
Add lemon juice and lemon zest and mix well
Transfer one third of the batter to another bowl. To this add green food color
To the other batter mix yellow food color
Transfer to baking tin and bake at 170 C for 15 minutes . (Bake both cakes in same size cake tins)
Green cake will need less time for baking. 
Once done remove the cake from tin and let it cool for some time
Spread jam on the yellow cake 
Place the green cake on top
Trim the sides of the cake and then cut the cake to scrub size pieces 



For the white foam
Egg white : 1 Egg
Sugar : 1 Tea Spoon

To a bowl add egg white and sugar
Keep water for boiling in a sauce pan
Once it starts to boil place the egg white bowl on top and mix until the sugar dissolves completely 
Now remove from heat and beat until the egg white foams up. 
Pour a spoon full of egg white foam on top of the cake and serve. 
കേക്കിനായി (ഞാൻ ഒരു ലെമൺ കേക്ക് ആണ് ഉണ്ടാക്കിയത്)

മൈദ: 1 കപ്പ്
മുട്ട: 3
എണ്ണ: 1/4 കപ്പ്
പഞ്ചസാര: 1/2 കപ്പ്
ബേക്കിംഗ് പൗഡർ: 1 ടീ സ്പൂൺ
നാരങ്ങ നീര്: 4 ടേബിൾ സ്പൂൺ
നാരങ്ങ തൊലി : 1 ടേബിൾ സ്പൂൺ
ജാം: 1 ടേബിൾ സ്പൂൺ
മഞ്ഞ, പച്ച ഫുഡ് കളർ

മൈദയും ബേക്കിംഗ് പൗഡറും അരിച്ചെടുത്ത് മാറ്റി വയ്ക്കുക
ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചു പതപ്പിക്കുക. 
എണ്ണ ചേർത്ത് യോജിപ്പിക്കുക. 
മൈദ മിക്സ് ചേർത്ത് യോജിപ്പിക്കുക.
നാരങ്ങ നീരും നാരങ്ങ തൊലിയും ചേർത്ത് നന്നായി ഇളക്കുക. 
ബാറ്ററിന്റെ മൂന്നിലൊന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് പച്ച ഫുഡ് കളർ ചേർത്തു ഇളക്കുക. 
മറ്റേ ബാറ്ററിലേക്ക് മഞ്ഞ ഫുഡ് കളർ ചേർത്ത് ഇളക്കുക. 
ബേക്കിംഗ് ടിന്നിലേക്ക് മാറ്റുക, 170 സിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. (രണ്ട് കേക്കുകളും ഒരേ വലുപ്പത്തിലുള്ള കേക്ക് ടിന്നുകളിൽ ബേക്ക് ചെയ്യണം)
പച്ച കേക്ക് ബേക്കിംഗിന് കുറച്ച് സമയം മതി.
ബേക്ക് ആയി കഴിഞ്ഞു കേക്ക് ടിന്നിൽ നിന്ന് പുറത്തെടുത്തു കുറച്ചു നേരം തണുക്കാൻ വെക്കുക. 
മഞ്ഞ കേക്കിന്റെ മേൽ  ജാം തേച്ച് 
മുകളിൽ പച്ച കേക്ക് വയ്ക്കുക
കേക്കിന്റെ വശങ്ങൾ ട്രിം ചെയ്യുക, ശേഷം സ്ക്രബ്ബിന്റെ വലിപ്പത്തിൽ  കഷണങ്ങളാക്കുക.  

വെളുത്ത പത ഉണ്ടാക്കാൻ
മുട്ട വെള്ള: 1 മുട്ട
പഞ്ചസാര: 1 ടീ സ്പൂൺ

ഒരു പാത്രത്തിൽ മുട്ടയുടെ വെള്ളയും പഞ്ചസാരയും ചേർക്കുക
ഒരു സോസ് പാനിൽ വെള്ളം തിളപ്പിക്കാൻ വെക്കുക. 
വെള്ളം തിളച്ചു തുടങ്ങിയാൽ മുട്ടയുടെ
വെള്ള ഉള്ള  പാത്രം മുകളിൽ വയ്ക്കുക, പഞ്ചസാര പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ ഇളക്കുക. 
ശേഷം ചൂടിൽ നിന്ന് നീക്കം ചെയ്ത് പതഞ്ഞു വരുന്ന വരെ ബീറ്റ് ചെയ്യുക.  
കേക്കിന്റെ മുകളിൽ 1 സ്പൂണ്  മുട്ടയുടെ പത വെച്ച് കേക്ക് സെർവ് ചെയ്യുക.

No comments:

Post a Comment