Sunday 4 October 2020

No Bake Caramel And Chocolate Cheese Cake.. // നോ ബേക്ക് കാരമൽ ആൻഡ് ചോക്ലേറ്റ് ചീസ് കേക്ക്

Kids Special Recipe...

First layer

You can use any biscuits of your choice. I used Digestive Biscuit. Put 20 biscuits in the mixer and grind. Melt 3 tablespoons of butter and add to it. 
Mix well and put in a cake tin and spread uniformly.  Press it well and keep in fridge
Let it sit for 10 minutes and then we can do the second layer

Second Layer

Beat together 1 cup cream cheese, 1 cup caramel sauce and 1 teaspoon vanilla essence.
To 2 cups whipping cream and half a cup of powdered sugar and beat until stiff peaks
Add cream cheese mixture, stir slowly and pour it on top of the biscuit layer.
Keep in the fridge.
Let it set for another 4 - 5 hours and then can do the next layer 

Third layer

Heat 1 cup fresh cream. Pour this into a cup of dark chocolate and leave for another 10 minutes. Then mix well and melt the chocolate.
After it cools down well, pour it over the cake. Now leave it in fridge for one day and then you can cut and serve
Its better to use a spring form pan to make this cake as its easy to demould an cut. 


Caramel sauce
Sugar: 1 Cup
Butter: 1/4 Cup
Fresh cream: 1 cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch

Mix fresh cream and butter well
Caramelize the sugar
When it turns brown, add the cream butter mixture and keep stirring well
Put on low heat until slightly thickened
Then add vanilla essence and salt and turn off the heat
After it cools down you can pour into a glass jar and store in refirgerator and use as needed 
ആദ്യത്തെ ലയർ

ഇഷ്ട്ടമുള്ള ബിസ്ക്കറ്റ് എടുക്കാം. ഞാൻ എടുത്തത് Digestive Biscuit ആണ്. 20 ബിസ്ക്കറ്റ് മിക്സിയിൽ ഇട്ട് പൊടിക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂണ് ബട്ടർ ഉരുക്കി ചേർക്കുക. നന്നായി മിക്സ് ആക്കി കേക്ക് ടിന്നിൽ നിരത്തി ഒന്ന് അമർത്തി കൊടുക്കുക. ശേഷം ഫ്രിഡ്ജിൽ വെക്കുക
10 മിനിറ്റ് കഴിഞ്ഞു സെക്കന്റ് ലയർ ചെയ്യാം

രണ്ടാമത്തെ ലയർ 

1 കപ്പ് ക്രീം ചീസ്, 1 കപ്പ്  കാരമെൽ സോസ്,  1 ടീ സ്പൂണ് വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക. 
2 കപ്പ് വിപ്പിംഗ് ക്രീം, അര കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് നല്ല കട്ടി ആവും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ക്രീം ചീസ് മിക്സ് ചേർത്ത് സാവധാനം ഇളക്കി നേരത്തെ ചെയ്ത ബിസ്ക്കറ്റ് ലയറിന്റെ മേൽ നിരത്തുക. 
ഫ്രിഡ്ജിൽ വെക്കുക.
ഒരു 4 - 5 മണിക്കൂർ ഇത് സെറ്റ് ചെയ്യാൻ വെച്ചതിന് ശേഷം അടുത്ത ലയർ ചെയ്യാം

മൂന്നാമത്തെ ലയർ 

1 കപ്പ് ഫ്രഷ് ക്രീം ചൂടാക്കുക. ഇത് ഒരു കപ്പ് ഡാർക്ക്  ചോക്ലേറ്റിൽ ഒഴിച്ച് ഒരു 10 മിനിറ്റ് വെക്കുക. ശേഷം നന്നായി ഇളക്കി ചോക്ലേറ്റ് മേൽറ്റ് ആക്കുക. ഇത് നന്നായി തണുത്തതിന് ശേഷം കേക്കിന്റെ മേൽ ഒഴിക്കുക. ഇനി ഇതു ഒരു ദിവസം മുഴുവൻ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം മുറിച്ചെടുത്തു കഴിക്കാം. 

ഈ കേക്ക് ഉണ്ടാക്കാൻ ഒരു സ്പ്രിങ് ഫോം പാൻ ഉപയോഗിക്കുകയാണെങ്കിൽ കേക്ക് ഇളക്കി എടുക്കാനും കട്ട് ചെയ്യാനും  എളുപ്പം ആണ്.

കാരമെൽ സോസ്
പഞ്ചസാര : 1 കപ്പ്
ബട്ടർ: 1/4 കപ്പ്
ഫ്രഷ് ക്രീം: 1 കപ്പ്
വാനില എസ്സെൻസ്: 1 ടി സ്പൂൺ  
ഉപ്പ്: 1 നുള്ള്

ഫ്രഷ് ക്രീമും ബട്ടറും നന്നായി മിക്സ് ചെയ്‌തു വെക്കുക
പഞ്ചസാര കാരമലൈസ് ചെയ്യുക
ബ്രൗൺ നിറം ആകുമ്പോൾ ക്രീം ബട്ടർ മിക്സ് ചേർത്ത് നന്നായി കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
കുറച്ചു കട്ടി ആവും വരെ ചെറിയ തീയിൽ വെക്കുക
ശേഷം വാനില എസ്സെൻസും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യുക
ചൂടാറിയത്തിനു ശേഷം വൃത്തിയുള്ള ഒരു ചില്ലു പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്‌ജിൽ വെച്ചാൽ ഒരുപാട് നാൾ കേടാവാതെ ഇരിക്കും

No comments:

Post a Comment