Tuesday, 17 October 2017

Sweet Boondhi / സ്വീറ്റ് ബൂന്ദി

Wishing you all a very very Happy Diwali.....
Ingredients

Gram flour/Kadala Podi: 1 Cup
Sugar: 1 Cup
Water: 1/2 Cup + 1/2 Cup
Cardamom Powder: 1/4 Tea Spoon
Salt: 1 Pinch
Oil/Ghee: For Deep Frying
Permitted food color :  Yellow, Red ,Green 1 Pinch (Optional)
Chopped Almonds: Few
Raisins: Few

Cooking Time: 30 minutes
Method

Add sugar and 1/2 cup water to a pan
Let it  boil until it becomes one thread consistency
Once the consistency is achieved remove from fire. (Refer notes about one thread consistency)
Keep the sugar on hot water bath as the sugar syrup has to be warm while adding the boondhis
Add salt to the gram flour and mix well.
Make a smooth batter with gram flour and water.
The batter should neither be too thick or thin.
It should have a flowing consistency.
Here i am making 3 colors boondhi. For that pour laddle full of batter to 2 bowls
 In the two small bowl of batter i added red food color and green food color.  To the other bowl added yellow food color. ( This is entirely optional.  You can just make one color,  or can make without adding any color too)
Heat oil/ghee in a wide kadai and make it moderately hot
Drop little gram flour batter into the oil.  If the batter comes up steadily onto the surface of the oil its perfectly hot to make the boondhis.
Take a perforated laddle and hold it above the oil
Pour a spoon full of batter to the laddle
You can see the batter dropping as boondhis to the oil
Fry the boondhi for a minute and then drain them out of the oil
Make all the boondhis the same way.
Add all the boondhi to the sugar syrup and add cardamom powder and combine well
Add chopped almonds and raisins
Combine well and cover and keep it.  Let it rest well so that all the sugar syrup gets absorbed and it becomes dried well
Store in airtight containers and eat whenever you like..

എല്ലാവർക്കും ദീപാവലി ആശംസകൾ
ചേരുവകൾ 

കടല പൊടി : 1 കപ്പ്
പഞ്ചസാര : 1 കപ്പ്
വെള്ളം : 1/2 കപ്പ് + 1/2 കപ്പ് 
മഞ്ഞ, ചുവപ്പ്, പച്ച ഫുഡ് കളർ : 1 നുള്ള് ( നിർബന്ധം ഇല്ല )
ഉപ്പ്‌ : 1 നുള്ള്
നെയ്യ്/ഓയിൽ : വറുക്കാൻ
ഏലയ്ക്ക പൊടി: 1/2 ടി സ്പൂൺ
ബദാം നുറുക്കിയത് : കുറച്ച്
ഉണക്ക മുന്തിരി : കുറച്ച്
വെള്ളം : ആവശ്യത്തിനു

ഉണ്ടാക്കാൻ വേണ്ട സമയം : 30 മിനിറ്റ്
ഉണ്ടാക്കുന്ന വിധം

പഞ്ചസാര പാനി തയ്യാറാക്കാം. പഞ്ചസാരയും 1/2 കപ്പ്  വെള്ളവും ചേർത്ത് തിളപ്പിക്കുക. 
ഇതു ഒരു നൂല്പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക.
പഞ്ചസാര പാനി തണുത്തു പോകാതിരിക്കാൻ ഒരു വലിയ പാത്രത്തിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ച് പഞ്ചസാര പാനി ഉണ്ടാക്കിയ പാത്രം അതിൽ ഇറക്കി വെക്കുക.
കടലമാവിലേക്കു ഉപ്പും വെള്ളവും ചേർത്ത് ദോശമാവിനേക്കാൾ അയഞ്ഞിരിക്കുന്ന പാകത്തിൽ കലക്കുക.
ഒരുപാട് കട്ടി കുറഞ്ഞതും ഒരുപാട് കട്ടി ഉള്ളതും ആവരുത് മാവ്. 
ഇതിൽ നിന്നും ഓരോ തവി വീതം 2 ബൗളിൽ ഒഴിക്കുക. 
ഇതിൽ ഒന്നിലേക്കു ചുവന്ന കളറും, രണ്ടാമത്തേതിൽ പച്ചയും , കൂടുതൽ മാവുള്ള ബൗളിൽ മഞ്ഞ ഫുഡ് കളർ ചേർത്തിലേക്കുക.  ഫുഡ് കളർ ചേർക്കാൻ ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട ആവശ്യം ഇല്ല. ഒരു കളർ ചേർത്തോ അതോ ഒട്ടും കളർ ചേർക്കാതെയോ ഉണ്ടാക്കാം.
ഒരു പാനിൽ ഓയിൽ / നെയ്യ്  ഒഴിച്ചു ചൂടാകുമ്പോൾ ഒരു അരിപ്പ തവിയിലൂടെ ഈ മാവ് അല്പ അല്പം കോരി ഒഴിക്കുക.
നല്ല മുത്തു പോലെ മാവ് എണ്ണയിലേക്കു വീഴുന്നത് കാണാം. ഇതാണ് ബൂന്ദി 
ഇതു പെട്ടെന്ന് തന്നെ കോരി മാറ്റുക.ഇങ്ങനെ മുഴുവൻ മാവും ബൂന്ദി ആക്കുക. ബൂന്ദി ക്രിസ്പി ആവരുത്. 
ഇനി ഇനി വറുത്ത വെച്ചിരിക്കുന്ന ബൂന്ദി, ഏലയ്ക്ക പൊടി എന്നിവ പഞ്ചസാര പാനിയിലേക്കു  ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
ഇതിലേക്ക് നുറുക്കിയ ബദാമും മുന്തിരിയും ചേർത്തിളക്കി നന്നായി തണുക്കാൻ മാറ്റി വെക്കുക
നന്നായി തണുത്തു കഴിയുമ്പോൾ പഞ്ചസാര പാനി മൊത്തം ബൂന്ദിയിൽ പിടിച്ചു നല്ല ഡ്രൈ ആയിട്ടുണ്ടാവും
ഒരു വായു കടക്കാത്ത പാത്രത്തിൽ ഇട്ടു വെച്ചാൽ എപ്പോ വേണമെങ്കിലും എടുത്തു കഴിക്കാം.
Note:
How to check one thread consistency of sugar syrup
When the sugar syrup is boiling dip a wooden spatula in the syrup and then remove it
Wait for a few seconds and then touch the sugar syrup on the spatula with your forefinger and then slowly touch the forefinger with your thumb and then pull apart gently
If you see a single thread is formed without breaking then the sugar syrup has achieved the correct texture

No comments:

Post a Comment