Monday 12 April 2021

Kapayapaan / Undanpori / Bonda / Sweet Bonda // കായപ്പം / ഉണ്ടൻ പൊരി / ബോണ്ട / സ്വീറ്റ് ബോണ്ട

An Easy snack recipe...


Maida + Wheat Powder: 1.5 Cup (Only wheat flour can be used. I took 3/4 cup maida and 3/4 cup wheat flour)
Sugar: 3/4 cup .. or jaggery can be used.
Banana: 1
Cardamom powder: 1/4 Teaspoon
Cumin: Half Teaspoon
Coconut Flakes: Half Teaspoon
Baking Soda: A Pinch
Salt: A Pinch
Oil

Powder the sugar in a mixi. To this add banana and grind well.  
Add all the remaining ingredients except oil  to the banana mix and combine well.
Add enough water and knead. The dough should not be too thick or too loose. Now beat well by hand and leave for around 2 hours
Heat oil (do not overheat..they will burn quickly and will not be cooked inside).
Dip your hands in water and take small portions of the batter and drop in the oil and fry until light brown in color.
മൈദ + ഗോതമ്പ് പൊടി : 1.5 കപ്പ് (ഗോതമ്പ് പൊടി മാത്രം ഉപയോഗിക്കാം. ഞാൻ 3/4 കപ്പ് മൈദയും 3/4 കപ്പ് ഗോതമ്പ് പൊടിയും ആണ് എടുത്തത്)
പഞ്ചസാര : 3/4 കപ്പ്.. അല്ലെങ്കിൽ ശർക്കര ഉപയോഗിക്കാം. 
പഴം:  1
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
ജീരകം: അര ടീ സ്പൂണ്
തേങ്ങാകൊത്തു : അര ടീ സ്പൂണ്
ബേക്കിംഗ് സോഡ: ഒരു നുള്ള് 
ഉപ്പ് : ഒരു നുള്ള്
എണ്ണ 

പഞ്ചസാര മിക്സിയിൽ ഇട്ട് പൊടിച്ച ശേഷം പഴം കൂടി ചേർത്തു അരച്ചെടുക്കുക
എണ്ണ ഒഴിച്ച് ബാക്കി ഉള്ള എല്ലാ ചേരുവകളും പഴം മിക്സിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 
ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മാവ് അധികം കട്ടിയുള്ളതും അല്ലെങ്കിൽ ഒരുപാട് ലൂസും ആകരുത്. ഇനി നന്നായി കൈ വെച്ച് അടിച്ചെടുത്തു ഒരു 2 മണിക്കൂർ വെക്കുക
എണ്ണ ചൂടാക്കി (ഒരുപാട് ചൂട് ആവരുത്..പുറമെ പെട്ടന്ന് കരിഞ്ഞു പോകും, ഉള്ളിൽ വേവുകയും ഇല്ല) കയ്യിൽ അല്പം വെള്ളം ആക്കി കുറച്ചു കുറച്ചു മാവ് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.

No comments:

Post a Comment