My 500th Recipe is here...Malabar Special Recipe..
Roasted Rice Flour : 1 Cup
Jaggery: 200 gm
Coconut Second Milk: 4 Cups
Thick Coconut Milk (First Extract): 2 Cups
Chana Dal: 3 Table Spoon
Cardamom powder: 1 Tea Spoon
Ghee: 2 Table Spoon
Salt: 1 Pinch
Wash the chana dal and soak for 2 hours
Pour 1 cup of water to jaggery, melt it and strain it
Stir in the second coconut milk to the rice flour and mix it well without any lumps Add melted jaggery and mix well. Add salt
Pour into a thick bottom pan and heat it. First put on full flame. The fire should be reduced when it starts to thicken
When it starts to thicken, add the first milk, soaked chana dal and ghee and stir it until it starts to leave the sides of the pan. Add cardamom powder ..
It will take at least 1 hour to be done. As we are adding coconut milk, the oil will start to release after a while..
But the kinnathappam will not be ready ..
Once you notice that the chana dal we added is properly seen and the color will start to be nice and dark , transfer it to a greased bowl and press well..
When made in this quantity, I got 1 kg of kinnathappam
Only chana dal is added in to the traditional kinnathappam recipe
But now some add cashew nuts too
പത്തിരി പൊടി :1 കപ്പ്
ശർക്കര : 200 ഗ്രാം
തേങ്ങയുടെ രണ്ടാം പാൽ : 4 കപ്പ്
ഒന്നാം പാൽ : 2 കപ്പ്
കടല പരിപ്പ് : 3 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി: 1 ടീ സ്പൂണ്
നെയ്യ് : 2 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്
കടല പരിപ്പ് കഴുകി 2 മണിക്കൂർ കുതിർത്തു വെക്കുക
ശർക്കരയിൽ 1 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുത്ത് അരിച്ചു വെക്കുക
തേങ്ങയുടെ രണ്ടാം പാലിൽ അരിപ്പൊടി കട്ട കെട്ടാതെ കലക്കി എടുക്കുക. ഇതിലേക്ക് ഉരുക്കി എടുത്ത ശർക്കര കൂടി ചേർത്ത് ഇളക്കുക. ഉപ്പ് ചേർക്കുക
അടിക്കട്ടി ഉള്ള പാത്രത്തിലേക്ക് ഒഴിച്ച് ചൂടാക്കുക.. ആദ്യം ഫുൾ ഫ്ലെമിൽ വെക്കുക. കുറുകി തുടങ്ങുമ്പോൾ തീ കുറക്കണം
കുറുകി തുടങ്ങുമ്പോൾ ഒന്നാം പാലും കുതിർത്തു വെച്ച കടല പരിപ്പും നെയ്യും ചേർത്ത് വരട്ടി എടുക്കുക. ഏലയ്ക്ക പൊടി ചേർക്കണം..
ഇത് തയ്യാറായി കിട്ടാൻ ചുരുങ്ങിയത് 1 മണിക്കൂർ എടുക്കും. തേങ്ങാ പാലിൽ തയ്യാറാക്കുന്നത് കൊണ്ട് വരട്ടി തുടങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ എണ്ണ തെളിഞ്ഞു തുടങ്ങും..പക്ഷെ കിണ്ണത്തപ്പം റെഡി ആയിട്ടുണ്ടാവില്ല.. വരട്ടി കഴിഞ്ഞു നമ്മൾ ഇതിൽ ചേർത്ത കടല പരിപ്പ് ഒക്കെ നന്നായി കണ്ട് തുടങ്ങും..അത് പോലെ കളർ നല്ല ഡാർക്ക് ആയി തുടങ്ങും.. ആ പരുവം ആകുമ്പോൾ കിണ്ണത്തപ്പം എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി അമർത്തി കൊടുക്കണം..
ഈ അളവിൽ ഉണ്ടാക്കിയപ്പോൾ 1കിലോ കിണ്ണത്തപ്പം ആണ് കിട്ടിയത്..
ശരിയായ കിണ്ണത്തപ്പത്തിന്റെ റെസിപ്പിയിൽ കടല പരിപ്പ് മാത്രേ ചേർക്കൂ.. പക്ഷേ ഇപ്പൊ ചിലർ അണ്ടിപ്പരിപ്പും ചേർക്കാറുണ്ട്.
No comments:
Post a Comment