Thursday 1 October 2020

Chicken Chatti Pathiri // ചിക്കൻ ചട്ടിപത്തിരി

Iftar Special Dish...
Chicken: Half Kg
Onion: 2
Green Chillies: 4 
Ginger and Garlic Crushed: 1 Tablespoon Each
Turmeric powder: 1/2 Tea Spoon
Chili Powder: 1 Tea Spoon
Garam Masala Powder: 1 Tea Spoon
Pepper Powder: 1/2 Tea Spoon
Coriander Leaves chopped: Few
Curry Leaves: 1 Sprig
Coconut Oil: 2 Table Spoon
Salt: To taste     

Maida: 1.5 Cup
Eggs: 1
Salt: As needed
Water: As Needed

Coconut Milk: 1/2 Cup 
Eggs: 2
Pepper Powder: Little
Salt: For seasoning
Coriander leaves: Few

Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well
After removing the bones, put them in a mixer and mince it. Or chop finely. (do not over mince and make a paste. Just use the pulse button
Heat coconut oil and fry ginger and garlic. Then add onion and green chillies and fry. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well. Add boiled minced chicken and mix well.
(In this masala, you can add 2 eggs scrambled with  some pepper powder and salt )

To maida add eggs and salt and  mix well .
Add  little water and knead like chapati dough. Take small balls out of the dough and roll it out thin and then cook each side for a few minutes
Or you can make a dough like dosa batter and pour ladle full of batter on to the tawa and make dosa
In a bowl, whisk 2 eggs and add coconut milk, some pepper powder, salt and coriander leaves and mix well.

Take a small nonstick pan and rub the oil well. Dip the chapati/dosa in the coconut milk mixture and place in a greased pan. Then add some chicken masala. Dip the next chapathi/dosa in  coconut milk mixture and place on the chicken mixture.
Add some chicken masala and arrange each layer of chapathi/dosa and chicken mixture like this.  Just make sure the last layer on top is chapathi/dosa
Pour the remaining eggs coconut milk  through the side and top. Cook on low heat for 15 minutes. Then slowly flip it onto a plate and put it back in the frying pan (the top portion down)
and cook on low heat for another 10 minutes. Then cut into desired shape and serve
ചിക്കൻ:  അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 
മൈദ : ഒന്നര കപ്പ്
മുട്ട : 1
ഉപ്പ്‌: പാകത്തിനു
വെള്ളം: ആവശ്യത്തിന്

തേങ്ങ പാല്‍ : 1/2കപ്പ്
മുട്ട : 2
കുരുമുളക് പൊടി: കുറച്ച്‌ 
ഉപ്പ്‌ : പാകത്തിനു
മല്ലി ഇല : കുറച്ച്

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 
(ഈ മസാലയിൽ 2 മുട്ട കുറച്ചു കുരുമുളക് പൊടിയും ഉപ്പും ചേർത്ത് ചിക്കി എടുത്തത് ചേർക്കാം)

മൈദയും മുട്ടയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. അല്ലെങ്കിൽ ദോശമാവിന്റെ അയവില്‍ മാവുണ്ടാക്കുക. ചെറിയ ഉരുളകൾ ആക്കി ചപ്പാത്തി ഉണ്ടാകുക അല്ലെങ്കിൽ ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഓരോ  തവി മാവൊഴിച്ച് ദോശപോലെ ചുട്ടെടുക്കുക.

ഒരു പാത്രത്തില്‍ 2 മുട്ടയും , തേങ്ങപാലും കുറച്ചു കുരുമുളക് പൊടിയും ഉപ്പും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക.

ഒരു നോണ്‍സ്റ്റിക്കിന്റെ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.ചുട്ടെടുത്ത ദോശ അല്ലെങ്കിൽ ചപ്പാത്തി ഈ മുട്ട തേങ്ങ പാൽ കൂട്ടില്‍ മുക്കി എണ്ണ തടവിയ പാത്രത്തില്‍ വെക്കുക. ശേഷം കുറച്ചു ചിക്കൻ  മസാല നിരത്തുക. മീതെ മുട്ട തേങ്ങ പാൽ കൂട്ടില്‍ മുക്കി ദോശ / ചപ്പാത്തി വെക്കുക. വീണ്ടും കുറച്ചു മസാല നിരത്തുക.  ഈ രീതിയില്‍ ഓരോ ദോശയും / ചപ്പാത്തിയും മുകളിൽ മസാലയും ആയി അടുക്കി വെക്കുക. താഴെയും ഏറ്റവും മുകളിലും ദോശ / ചപ്പാത്തി ആവണം. ബാക്കിയുള്ള മുട്ട പാത്രത്തിന്റെ സൈഡിലൂടെയും മുകളിലും ആയി ഒഴിച്ചുകൊടുക്കുക.  ചെറിയ തീയില്‍ 15 മിനുട്ട് വേവിച്ചെടുക്കുക. ശേഷം സാവദാനം ഒരു പ്ലേറ്റിലേക്കു കമിഴ്ത്തി നേരത്തെ ഉള്ള മുകൾ ഭാഗം താഴെ വരും വിധം വീണ്ടും ചട്ടിപത്തിരി പാത്രത്തിലേക്ക് // അല്ലെങ്കിൽ ഒരു പാനിലേക്ക് ഇട്ട് (നേരത്തത്തെ മുകൾ ഭാഗം താഴെ ആയി )ഒരു 10 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് സെർവ് ചെയ്യാം

No comments:

Post a Comment