Monday, 1 November 2021

Chum Chum / ചം ചം

Advance Diwali Wishes to all.. Let's Celebrate this Diwali with a famous Bengali Sweet Recipe... 

For video recipe please visit FB Page

Full Fat Milk : 2 Liters
Vinegar : 4 Table Spoon
Water : 1/4 Cup

Mix together vinegar and water and keep aside. 
Boil milk. Once the milk is about to boil add vinegar water mix and curdle the milk
Drain the curdled milk in a muslin cloth.
Add cold water and wash the paneer well
Squeeze off the water and tie the cloth and hang it for 30 minutes. 

Sugar : 3 Cups
Water : 3 Liters
Cardamom : 3 - 4

To a wide kadai add sugar water and cardamom and let it boil.

After 30 minutes remove the paneer to a plate and knead wellTake small portions and roll it to a cylindrical shape.
Make all the rolls and keep aside
Once the sugar syrup starts to boil well and the rolls one by one and cover and cook on high flame for 15 minutes
Switch off the flame and let it cool well

For Filling

Ghee : 1 Table Spoon
Milk : 1/2 Cup
Milk Powder : 1 Cup
Sugar : 3 Tea Spoon
Saffron : 1 Pinch

Take 3 - 4 table spoon of milk and soak the saffron and keep aside
To a kadai add ghee, milk, milk powder and sugar. 
Mix well and cook in low flame until it thickens
Add saffron milk and combine and cook until it's dry
Switch off the flame and keep aside

For Decoration
Dessicated Coconut
Nuts
Cherry

Once the rolls are cooled well remove it from the syrup and gently squeeze it to remove the extra syrup
Use a knife and gently put a slit . Make sure you don't slice the entire roll. Do the same with all rolls. 
Now fill the milk powder mixture in each roll.
Coat each roll in dessicated coconut and decorate with a cherry and some chopped nuts. 
Keep in fridge for some time and then serve. 
**Makes 12 pieces
ഫുൾ ഫാറ്റ് പാൽ : 2 ലിറ്റർ
വിനാഗിരി : 4 ടേബിൾ സ്പൂൺ
വെള്ളം : 1/4 കപ്പ്

വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത് വയ്ക്കുക.
പാൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ വിനാഗിരി വെള്ളം ചേർത്ത് പാലിൽ പിരിക്കുക. 
മസ്‌ലിൻ തുണിയിൽ പിരിഞ്ഞ പാൽ ഒഴിച്ചു അരിച്ചെടുക്കുക. 
തണുത്ത വെള്ളം ചേർത്ത് പനീർ നന്നായി കഴുകുക. 
വെള്ളം പിഴിഞ്ഞ് കളഞ്ഞ് തുണി കെട്ടി 30 മിനിറ്റ് തൂക്കിയിടുക.

പഞ്ചസാര : 3 കപ്പ്
വെള്ളം: 3 ലിറ്റർ
ഏലയ്ക്ക : 3 - 4

ഒരു വലിയ കടായിയിൽ പഞ്ചസാരയും വെള്ളവും ഏലക്കയും ചേർത്ത് തിളപ്പിക്കുക.

30 മിനിറ്റിനു ശേഷം പനീർ ഒരു പ്ലേറ്റിലേക്ക് മാറ്റി നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകൾ എടുത്ത് കുറച്ചു നീളത്തിൽ ഉരുട്ടുക.
എല്ലാ റോളുകളും ഉണ്ടാക്കി മാറ്റി വയ്ക്കുക
പഞ്ചസാര പാനി നന്നായി വെട്ടി തിളച്ചു തുടങ്ങി റോളുകൾ ഓരോന്നായി ചേർത്തു മൂടി വെച്ചു 15 മിനിറ്റ് ഹൈ ഫ്ലെമിൽ വേവിക്കുക.
തീ ഓഫ് ചെയ്ത് നന്നായി തണുക്കാൻ വെക്കുക. 

ഫില്ലിംഗ് ഉണ്ടാക്കാൻ

നെയ്യ് : 1 ടേബിൾ സ്പൂൺ
പാൽ : 1/2 കപ്പ്
പാൽപ്പൊടി : 1 കപ്പ്
പഞ്ചസാര : 3 ടീ സ്പൂൺ
കുങ്കുമപ്പൂവ് : 1 നുള്ള്

3-4 ടേബിൾസ്പൂൺ പാൽ എടുത്ത് കുങ്കുമപ്പൂ ഇട്ട് വയ്ക്കുക. 
ഒരു കടായിയിൽ നെയ്യ്, പാൽ, പാൽപ്പൊടി, പഞ്ചസാര എന്നിവ ചേർക്കുക.
നന്നായി ഇളക്കി കട്ടിയാകുന്നത് വരെ ചെറിയ തീയിൽ ഇട്ട് ഇളക്കി കൊടുക്കുക.
കുങ്കുമപ്പൂവ് പാൽ ചേർത്ത് യോജിപ്പിച്ച് നല്ല ഡ്രൈ ആകും വരെ ഇളക്കി എടുക്കുക.
തീ ഓഫ് ചെയ്ത് മാറ്റി വെക്കുക

ഡെക്കോറേറ്റ് ചെയ്യാൻ

ഡെസിക്കേറ്റഡ് കോക്കനട്ട്
നട്‌സ്
ചെറി

റോളുകൾ നന്നായി തണുത്തു കഴിഞ്ഞാൽ സിറപ്പിൽ നിന്ന് എടുക്കുക. ചെറുതായി ഒന്ന് അമർത്തി കൂടുതൽ ഉള്ള സിറപ്പ് കളയുക.
ഒരു കത്തി ഉപയോഗിച്ച് ശ്രദ്ധിച്ചു നടുവിൽ ഒന്ന് വരഞ്ഞു എടുക്കുക. റോൾ 2 കഷ്ണം ആയി മുറിഞ്ഞു പോകരുത്. എല്ലാ റോളുകളിലും ഇത് പോലെ ചെയ്യുക.
ഇനി ഓരോ റോളിലും പാൽപ്പൊടി മിക്സ് നിറയ്ക്കുക.
ഓരോ റോളും ഡെസിക്കേറ്റഡ് കോകോനട്ടിൽ റോൾ ചെയ്യുക. ശേഷം ചെറിയും കുറച്ച് അരിഞ്ഞ അണ്ടിപ്പരിപ്പും കൊണ്ട് അലങ്കരിക്കുക.
ഒന്ന് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം. 

No comments:

Post a Comment