Thursday, 22 July 2021

Ladies Finger / Vendakka Mappas // വെണ്ടയ്ക്ക മപ്പാസ്

For Veg Lovers 


Ladies Finger : 10 nos
Tomato: 1
Onion: 1
Garlic: 4 cloves
Ginger: A small piece
Green Chillies: 2
Turmeric Powder: Half a Teaspoon
Chili Powder: Half a Teaspoon
Coriander Powder: One Teaspoon
Garam Masala Powder: Half a Teaspoon
Thick Coconut Milk: 1 Cup
Salt
Coconut oil
Mustard
Water
Curry leaves

Heat coconut oil in a saucepan, add chopped ladies finger and fry  
Remove from oil and keep aside. 
Now splutter the mustard seeds in the remaining oil and add crushed ginger, garlic and green chillies and saute well.
Then add onion and saute until done.
Now add turmeric powder, coriander powder, chilli powder, garam masala powder and salt.
Add sliced ​​tomatoes and curry leaves, stir fry well until the raw smell of the spices is gone and add a cup of hot water
When it boils, add the fried ladies finger and cook on low heat for some time
Finally add coconut milk and mix well and switch off the flame. 

വെണ്ടയ്ക്ക : 10 എണ്ണം
തക്കാളി : 1
സവാള : 1
വെളുത്തുള്ളി : 4 അല്ലി
ഇഞ്ചി : ഒരു ചെറിയ കഷ്ണം
പച്ചമുളക് : 2
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
മുളക് പൊടി : അര ടീ സ്പൂണ്
മല്ലി പൊടി : ഒരു ടീ സ്പൂണ്
ഗരം മസാല പൊടി : അര ടീ സ്പൂണ്
കട്ടി തേങ്ങാ പാൽ : 1 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കടുക്
വെള്ളം
കറിവേപ്പില

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക മുറിച്ചത് ചേർത്തു നന്നായി ഒന്ന് വഴറ്റി മാറ്റി വെക്കുക
ബാക്കി എണ്ണയിൽ കടുക് പൊട്ടിക്കുക
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് ചതച്ചത് ചേർത്തു വഴറ്റുക.
ശേഷം സവാള ചേർത്തു വഴറ്റുക
നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
തക്കാളി അരിഞ്ഞതും കറിവേപ്പിലയും കൂടെ ചേർത്തു നന്നായി വഴറ്റി ഒരു കപ്പ് ചൂട് വെള്ളം ചേർത്തു കൊടുക്കുക
തിളച്ചു വരുമ്പോൾ വറുത്തു വെച്ച വെണ്ടയ്ക്ക ചേർത്തു ചെറിയ തീയിൽ കുറച്ചു സമയം തിളപ്പിക്കുക
ശേഷം തേങ്ങാ പാൽ ചേർത്തു നന്നായി ഇളക്കി തീ ഓഫ് ആക്കാം. 

No comments:

Post a Comment