Wednesday 7 October 2020

Tapioca / Kappa & Prawns Roast // കപ്പയും ചെമ്മീൻ വരട്ടിയതും..

For the seafood lovers...
Prawns Roast

Clean half a kilo of shrimp, wash it, add some chilli powder, turmeric powder and salt
Heat oil and fry some coconut slices
Transfer this to a plate and lightly fry the shrimp in the same oil and remove it from the pan. 
To the Same pan add chopped  10 small onions, 10 garlic cloves, a small piece of ginger, 2 green chillies and curry leaves. Add half of a small tomato.
Add 1.5 tsp coriander powder, 1.5 tsp chilli powder and 1/2 tsp turmeric powder and saute well
Add fried prawns and coconut and roast over low heat. Finally add a little garam masala and turn off the heat

Tapioca

Pour enough water to the tapioca and bring to a boil. Once it boils well, drain the water,
Now  add enough water and salt and cook
Once it is well cooked, drain the remaining water and mash the kappa
Splutter some mustard seeds and add some grated coconut and dried red chilli and curry leaves.
Mix this to the mashed tapioca.
ചെമ്മീൻ വരട്ടിയത് 
അര കിലോ ചെമ്മീൻ ക്ലീൻ ചെയ്ത് കഴുകി വെള്ളം കളഞ്ഞ് കുറച്ചു മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി വെക്കുക
എണ്ണ ചൂടാക്കി അര മുറി തേങ്ങ കൊത്തു വറുത്തെടുക്കുക
ഇതു ഒരു പ്ലേറ്റിലേക്ക് മാറ്റി അതേ എണ്ണയിൽ ചെമ്മീൻ ചെറുതായി ഒന്ന് വറുത്തു മാറ്റിവെക്കുക
ഒരു 10 ചെറിയ ഉള്ളി, 10 വെളുത്തുള്ളി , ചെറിയ കഷ്ണം ഇഞ്ചി, 2 പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക..ഒരു ചെറിയ തക്കാളിയുടെ പകുതി കൂടി ചേർക്കുക
ഇതിലേക്ക് 1.5 ടീ സ്പൂണ് മല്ലി പൊടി, 1.5 ടീ സ്പൂണ് മുളക് പൊടി, 1/2 ടീ സ്പൂണ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
ഇതിലേക്ക് വറുത്തു വെച്ച ചെമ്മീനും തേങ്ങാക്കൊത്തും ചേർത്ത് ചെറിയ തീയിൽ ഇട്ട് നന്നായി  വരട്ടി എടുക്കുക. അവസാനം ഒരൽപ്പം ഗരം മസാല കൂടെ ചേർത്തു തീ ഓഫ് ആക്കുക

കപ്പ

കപ്പയിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഈ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞാൽ ബാക്കി ഉള്ള വെള്ളം ഊറ്റി കളഞ്ഞ് കപ്പ ഉടച്ചെടുക്കുക
കടുക് പൊട്ടിച്ച്  അതിലേക്ക്‌ വറ്റൽ മുളകും, കറിവേപ്പിലയും കുറച്ചു തേങ്ങയും ചേർത്ത് ഒന്ന് മൂപ്പിച്ചതിനു ശേഷം കപ്പയിലേക്കു ചേർത്തിളക്കുക

No comments:

Post a Comment