Thursday 8 October 2020

Dinner..Rice Porridge, Green Gram Tapioca Puzhukk, White Lime Pickle, Pappad // ഇന്നത്തെ രാത്രി ഭക്ഷണം...കഞ്ഞി, ചെറുപയർ കപ്പ പച്ചക്കായ പുഴുക്ക് , വെള്ള നാരങ്ങ അച്ചാർ, പപ്പടം

Nothing beats this comfort food...

Green gram Tapioca Puzhukk


Chop 1/4 kilo of tapioca to small pieces and boil it adding enough water. Once it boils well remove the water
To this add 1 cup of washed green gram, 1 raw banana chopped, half tea spoon turmeric powder, half tea spoon chili powder and water as needed .  Pressure cook this well
Coarsely grind together half grated coconut, 2 cloves of garlic, 2 shallots, 3 green chili and 1/4 tea spoon cumin
Add this to the cooked tapioca mix and combine well. Slightly mash and add salt and curry leaves 
Cook this for another 5 minutes
To a pan pour some coconut oil and splutter some mustard seeds, dried red chili and curry leaves. Add this to the puzhukk and mix well
ചെറുപയർ കപ്പ പച്ചക്കായ പുഴുക്ക്

കാൽ കിലോ കപ്പ നുറുക്കിയത് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ആക്കി ഈ വെള്ളം ഊറ്റി കളയുക
1കപ്പ് ചെറുപയർ കഴുകി കുക്കറിൽ ഇടുക. ഇതിലേക്ക് കപ്പയും, 1 വലിയ പച്ചക്കായ നുറുക്കിയതും അര ടീ സ്പൂണ് മഞ്ഞൾ പൊടി, അര ടീ സ്പൂണ് മുളക് പൊടി , പാകത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക
അര മുറി തേങ്ങാ ചിരകിയത് , 2 അല്ലി ചെറിയ ഉള്ളി, 2 അല്ലി വെളുത്തുള്ളി, 3 പച്ചമുളക്, കാൽ ടീ സ്പൂണ് ജീരകം എന്നിവ ഒതുക്കി എടുക്കുക. 
വെന്ത പയർ കൂട്ടിലേക്ക് തേങ്ങാ കൂട്ടും പാകത്തിന് ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് ഉടച്ചെടുത്ത്  ചെറിയ തീയിൽ ഇട്ട് തേങ്ങാ കൂട്ട് ഒന്ന് വേവാൻ വേണ്ടി 5 മിനിറ്റ് വെക്കുക
ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും, വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചേർത്തു വറവിടുക

No comments:

Post a Comment