Wednesday 7 October 2020

Coconut Cookies / കൊക്കനട്ട് കുക്കീസ്‌

Cookie Time...

Maida: 1 Cup
Rava: 1/2 Cup
Baking powder: A Pinch
Dessicated / Dried coconut: Half Cup + 4 Table Spoon
Butter: Half Cup
Powdered sugar: Half Cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch
Milk: 1/4 Cup

Preheat the oven to 180 degrees for 10 minutes
Mix powdered sugar, butter and salt 
Add flour, rava, baking powder, half a cup of desiccated / dried coconut and vanilla essence and mix well. Add enough milk and combine. Roll out into small balls and roll in the remaining desiccated coconut and slightly press each cookie to flatten
Place each cookie on a baking tray at some distance.
Bake in the oven for 10 to 15 minutes
Remove from oven and let it cool well. Do not remove from the tray when its warm. Cookie will break

You can make it in a cooker the same way you make a cake
If you do not have desiccated coconut / dried coconut, take 1 cup of grated coconut. Put this in a pan and roast on low flame. Do not change color.  Just to make it dry. Then the rest can be done as per the recipe.
You can make 22 cookies in this size .. If you want your cookies to be very sweet add 3/4 cup of sugar. 
മൈദാ : 1 കപ്പ്
റവ : അര കപ്പ്
ബേക്കിംഗ് പൗഡർ : ഒരു നുള്ള്
ഡെസികേറ്റെഡ്  കൊക്കനട്ട് / ഡ്രൈഡ് കൊക്കനട്ട്  : അര കപ്പ് + 4 ടേബിൾ സ്പൂണ്
വെണ്ണ : അര കപ്പ്
പൊടിച്ച പഞ്ചസാര : അര  കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
ഉപ്പ്‌ : 1 നുള്ള്
പാൽ : കാൽ കപ്പ്

ഓവൻ 180 ഡിഗ്രിയിൽ ഒരു 10 മിനിറ്റ് പ്രീ ഹിറ്റ് ചെയ്യുക
പൊടിച്ച പഞ്ചസാരയും വെണ്ണയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക
ഇതിലേക്ക് മൈദ, റവ, ബേക്കിംഗ് പൗഡർ, അര കപ്പ് ഡെസികേറ്റഡ്/ഡ്രൈഡ് കോക്കനട്ട്,  വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.. ആവശ്യത്തിന് പാൽ ചേർക്കുക. ഇതിൽ നിന്നും ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുത്ത് ബാക്കി ഉള്ള  ഡെസികേറ്റഡ് കൊക്കനട്ടിൽ റോൾ ചെയ്ത് ഒന്ന് അമർത്തുക 
ഒരു ബേക്കിംഗ് ട്രെയിൽ കുറച്ചു അകലം വെച്ച് ഓരോ കുക്കീസ്  വെക്കുക. 
ഓവനിൽ വെച്ച് 10 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്തു എടുക്കുക
പുറത്തെടുത്തു നന്നായി തണുത്തു കഴിഞ്ഞാൽ ഉപയോഗിക്കാം. ചൂടോടെ ട്രേയിൽ നിന്നും മാറ്റരുത്..പൊട്ടി പോകും..

കുക്കറിൽ ആണ് ഉണ്ടാക്കുന്നതെങ്കിൽ കേക്ക് ഉണ്ടാക്കുന്ന അതെ രീതിയിൽ ചെയ്യാം. 
ഡെസികേറ്റെഡ്  കൊക്കനട്ട് / ഡ്രൈഡ് കൊക്കനട്ട്  ഇല്ലെങ്കിൽ തേങ്ങ ചിരവിയത് 1 കപ്പ് എടുക്കുക.  ഇതു ഒരു പാനിലേക്കു ഇട്ടു ചെറിയ തീയിൽ ഒന്ന് ചൂടാക്കുക. തേങ്ങയിലെ വെള്ളത്തിന്റെ അംശം മാറ്റാൻ വേണ്ടി മാത്രം.  എന്നിട്ട് ബാക്കി റെസിപ്പി പോലെ ചെയ്യാം.
ഈ അളവിൽ 22 കുക്കീസ്‌ ഉണ്ടാക്കാം.. കുക്കീസിന് നല്ല മധുരം വേണമെങ്കിൽ മുക്കാൽ കപ്പ് പഞ്ചസാര ചേർക്കാം

No comments:

Post a Comment