Tuesday 6 October 2020

Neyyappam // നെയ്യപ്പം

Traditional Kerala Recipe...
Wash 300gms of white raw rice and soak it for 6 hours
Melt 350gm of jaggery adding 1 cup of water and strain it and keep aside
Add a table spoon of ghee to a kadai and fry some coconut slices
After 6 hours strain the rice and grind it adding the cooled jaggery syrup
The batter should not be very fine.  A little grainy batter is needed 
To this add 4 to 5 table spoon og wheat flour, 1/4 tea spoon cardamom powder, 1 tea spoon cumin, 1 tea spoon black sesame, 1/4 tea spoon salt, fried coconut slices, 1 table spoon of ghee.  Now mix the batter well and let it rest for 6 to 8 hours
By now the batter would be little thick.  Add little water and mix
We need the batter to be a little more thick than dosa batter
Now preheat the oil well and reduce the flame to lowest possible .
Pour a laddle full of batter to the hot oil and cook each appam
Make sure the flame is reduced after you heat the oil before frying the neyyappam
അര കിലോ പച്ചരി കഴുകി ഒരു 6 മണിക്കൂർ കുതിർത്തു വെക്കുക.. 
350 ഗ്രാം ശർക്കര 1 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. 
1 ടേബിൾ സ്പൂണ് നെയ്യിൽ കുറച്ചു തേങ്ങാ കൊത്തു വറുത്തെടുക്കുക 
അരി വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത് നന്നായി തണുത്ത ശർക്കര ചേർത്ത് ചെറിയ തരിയോട് കൂടി അരച്ചെടുക്കുക. 
ഇതിലേക്ക് 4 മുതൽ 5 ടേബിൾ സ്പൂണ്  ഗോതമ്പ് പൊടി ചേർക്കുക. 
കാൽ ടീ സ്പൂണ് ഏലയ്ക്ക പൊടി, 1 ടീ സ്പൂണ് ജീരകം, 1 ടീ സ്പൂണ് എള്ള്, കാൽ ടീ സ്പൂണ് ഉപ്പ്‌, നെയ്യിൽ വറുത്ത തേങ്ങാ കൊത്തു, 1 ടേബിൾ സ്പൂണ് നെയ്യ് എന്നിവ ചേർത്ത് ഇളക്കുക.. ദോശ മാവിനെക്കാൾ കുറച്ചു കൂടി കട്ടി കൂടിയ പരുവത്തിൽ ആവണം മാവ്.. ഈ മാവ് 6 മുതൽ 8 മണിക്കൂർ മാറ്റി വെക്കുക.  മാവ് കുറച്ചു കട്ടി ആയിട്ടുണ്ടാവും.. ഒരൽപ്പം വെള്ളം ചേർത്തു  നന്നായി ഇളക്കി (ദോശ മാവിനെക്കാൾ കുറച്ചു കൂടി കട്ടി കൂടിയ പരുവത്തിൽ ആവണം മാവ്.. )ചൂടായ എണ്ണയിൽ ഓരോ തവി മാവ് വീതം ഒഴിച്ച് ചുട്ടെടുക്കുക. 
എണ്ണ നന്നായി ചൂടായി കഴിഞ്ഞു തീ സിമ്മിൽ ആക്കി വേണം നെയ്യപ്പം ചുട്ടെടുക്കാൻ

No comments:

Post a Comment