Monday, 2 August 2021

Pothichor // പൊതിച്ചോർ

 #600th Recipe Post ..
 
Matta rice , Beetroot Mezhukkupuratty, Cabbage Thoran, Vellarikka Pachadi, Egg Omelette, Fish Fry, Chicken Capsicum Onion Fry, Mango Chammanthi and Pappad 

Beetroot Mezhukkupuratty

Beetroot: 2
Onion: 1
Garlic: 10 - 12 cloves
Pepper Powder: 1 Tea Spoon
Turmeric powder: 1/2 Teaspoon
Salt
Coconut oil
Curry leaves
Chop the beetroot and cook adding salt 
Heat coconut oil, add garlic and onion and fry
Add boiled beetroot, turmeric powder, pepper powder and curry leaves and mix well.

Cabbage Thoran

Cabbage: One Big Piece
Onion: 1 Big
Green Chilli: 3
Coconut Grated: 1 Cup
Curry Leaves: 2 Sprig
Turmeric Powder: 1/2 Tea spoon
Coconut Oil: 3 Table Spoon
Mustard Seeds: 1 Tea Spoon
Urad Dal: 1/2 Tea spoon
Salt
Chop the cabbage and to this added sliced onion, green chilli, coocnut, curry leaves, turmeric powder and salt
Mix everything well
Heat coconut oil and splutter the mustard seeds. To this add urad dal and once it starts to change color add the cabbage mix and cook in low flame

Manga Chammandhi

Coconut : 1 Cup
Green Mango : 1
Shallots : 5
Green Chilly : 2
Red Chilli Powder : 1 Tea Spoon
Curry Leaves : 1 Sprig 
Salt 
Add everything to a mixi and grind well..Add water little by little stir in between and grind well. 
If you can grind on a stone grinder that is the best. 
മട്ട അരിയുടെ ചോറ്‌, ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി, കാബേജ് തോരൻ, വെള്ളരിക്ക പച്ചടി, മുട്ട ഓംലെറ്റ്, മീൻ പൊരിച്ചത്, ചിക്കൻ ക്യാപ്സികം ഉള്ളി ഫ്രൈ, മാങ്ങ ചമ്മന്തി, മാങ്ങ അച്ചാർ.. പിന്നെ പപ്പടം കൂടി ഉണ്ടായിരുന്നു..

ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി

ബീറ്റ്റൂട്ട് : 2 
സവാള : 1
വെളുത്തുള്ളി : 10 - 12 അല്ലി
കുരുമുളക് പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ 
കറിവേപ്പില
ബീറ്റ്റൂട്ട് അരിഞ്ഞെടുത്തു ഉപ്പ്‌ ചേർത്തു വേവിക്കുക
വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള ചേർത്തു വഴറ്റുക
വേവിച്ച ബീറ്റ്റൂട്ടും മഞ്ഞൾ പൊടി, കുരുമുളക് പൊടി, കറിവേപ്പില എന്നിവ  ചേർത്തു നന്നായി പുരട്ടി എടുക്കുക.

കാബേജ് തോരൻ 

കാബേജ് : ഒരു വലിയ കഷ്ണം
സവാള : 1 വലുത്
പച്ചമുളക് : 3 എണ്ണം
തേങ്ങ: 1 കപ്പ്
കറിവേപ്പില: 2 തണ്ട്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണ: 3 ടേബിൾ സ്പൂണ്
കടുക്: 1 ടീ സ്പൂണ്
ഉഴുന്ന് പരിപ്പ് : അര ടീ സ്പൂണ്
ഉപ്പ്
കാബേജ് നേരിയതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് , തേങ്ങ, കറിവേപ്പില, മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പ് കൂടെ ചേർത്ത് ചെറുതായി ചുവന്നു വരുമ്പോൾ കുഴച്ചു വെച്ച കാബേജ് ചേർത്തിളക്കി മൂടി വെച്ച് ചെറിയ തീയിൽ കുക്ക് ചെയ്യുക

മാങ്ങ ചമ്മന്തി 
 
തേങ്ങ: ഒരു കപ്പ്
മാങ്ങ  : ഒന്ന്
ചെറിയ ഉള്ളി : 5 എണ്ണം
പച്ചമുളക് : 2
ഇഞ്ചി : ഒരു കഷ്ണം 
മുളക് പൊടി : 1 ടീ സ്പൂണ്
കറിവേപ്പില : 1 തണ്ട്
ഉപ്പ്
മിക്സിയിൽ ഇട്ട് എല്ലാം കൂടി നന്നായി അരച്ചെടുക്കുക. 
ഒരുപാട് വെള്ളം ചേർക്കരുത്. കുറച്ചു വെള്ളം ചേർത്ത് ഇടക്കിടക്ക് ഇളക്കി കൊടുത്തു അരച്ചെടുക്കണം.  അമ്മിയിൽ അരച്ചെടുത്താൽ ഏറ്റവും നല്ലത്.




No comments:

Post a Comment