Saturday, 7 August 2021

Caramel Mousse Cake // കാരമൽ മൂസ് കേക്ക്

A super yummy recipe for all the caramel lovers...

For making cake
All  Purpose Flour / Maida : 1 Cup
Egg: 2
Sunflower Oil : 1/2 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 1/2 Cup
Baking powder : 3/4 Tea Spoon
Milk: 1/4 Cup

Preheat the oven at 160 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Sieve all purpose flour and baking powder
Beat powdered sugar and eggs until fluffy. Add oil and vanila essence and beat in low speed until well combined.  
To this add  sieved flour mix  and milk in batches and make a smooth ribbon consistency batter
Pour this to the cake tin and place in the oven
Bake at 160 C for about 35  to 45 minutes. 
Insert a wooden skewer in the middle and check. If it comes out clean then the cake is ready

Caramel Sauce Recipe
Sugar: 1 Cup
Butter: 1/2 Cup
Fresh Cream: 1/2 Cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch
Mix fresh cream and butter well
Caramelize the sugar and once done add in the freshcream butter mix
Stir continously and let it boil in low flame until it slightly thickens 
Add in the vanilla essence and salt and mix well and switch off the flame
Once cooled store in a clean and dry glass bottle and store in refrigerator and use as needed 

For making Praline Nuts
Sugar: 1 Cup
Chopped Nuts: 1 Cup
Butter: 1 Table Spoon
Caramelize the sugar. Switch off the flame and add butter and mix. Now add chopped nuts
You can use almonds or cashew nuts 
Transfer this to a greased plate and let it cool well
Once cooled you can break it to pieces 

For making Mousse
Whipping Cream : 2 Cups 
Caramel Sauce : 3/4 Cup
Powdered Sugar : 2 Table Spoon (Add only if you need a very sweet cake)
Gelatin : 2 Table Spoon
Praline Nuts : Little
 
Soak gelatin in half cup of cold water and let it sit for 10 minutes
Later microwave it or melt it by double boiling method.
Beat the whipping cream for a few minutes and then add powdered sugar. 
Beat well until stiff peaks are formed.
Now add caramel sauce and combine
Add the melted gelatin and mix well.
Now strain this mixture and add the praline nuts and combine.  

Assembling 
Line the cake tin with parchment paper of cling film and place the cake back to the tin. 
(Alternatively you can use a spring form pan too)
Slice the cake to one or two  as per the thickness of the cake layer needed and assemble in one or 2 tins
Place the cake and pour the mousse layer on top and let the cake set for 6 to 8 hours
Finish with a praline nuts top and cut and serve 

കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ : 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : 1/4 കപ്പ്

ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും മുട്ടയും കൂടെ നന്നായി പതഞ്ഞു വരും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ്, ഓയിൽ എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ മിക്സ് ആക്കുക.  
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 35 മിനിറ്റ് ബേക്ക്  ചെയ്യുക
45 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക

കാരമൽ സോസ് ഉണ്ടാക്കാൻ
പഞ്ചസാര : 1 കപ്പ്
ബട്ടർ: 1/2 കപ്പ്
ഫ്രഷ് ക്രീം: 1/2 കപ്പ്
വാനില എസ്സെൻസ്: 1 ടീ സ്പൂണ്
ഉപ്പ്: 1 നുള്ള്

ഫ്രഷ് ക്രീമും ബട്ടറും നന്നായി മിക്സ് ചെയ്‌തു വെക്കുക
പഞ്ചസാര കാരമലൈസ് ചെയ്യുക ബ്രൗൺ നിറം ആകുമ്പോൾ ക്രീം ബട്ടർ മിക്സ് ചേർത്ത് നന്നായി കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
കുറച്ചു കട്ടി ആവും വരെ ചെറിയ തീയിൽ വെക്കുക
ശേഷം വാനില എസ്സെൻസും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യുക
ചൂടാറിയത്തിനു ശേഷം വൃത്തിയുള്ള ഒരു ചില്ലു പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്‌ജിൽ വെച്ചാൽ ഒരുപാട് നാൾ കേടാവാതെ ഇരിക്കും

പ്രലൈൻ നട്‌സ് ഉണ്ടാക്കാൻ 
പഞ്ചസാര : 1 കപ്പ്
നുറുക്കിയ നട്‌സ് : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂൺ

പഞ്ചസാര കാരമൽ ചെയ്യുക. 
തീ ഓഫ് ആക്കിയത്തിനു ശേഷം അതിലേക്കു അല്പം ബട്ടർ ചേർക്കുക 
നന്നായി മിക്സ് ആക്കിയ ശേഷം നട്‌സ് ചേർക്കുക. ബദാം, അണ്ടിപ്പരിപ്പ് , പിസ്ത ഏതും ഉപഗോഗിക്കാം
ഇതു ഒരു എണ്ണ തടവിയ പാത്രത്തിലേക്ക് മാറ്റി നന്നായി തണുക്കാൻ വെക്കുക. ശേഷം പൊട്ടിച്ചു എടുക്കുക. 

കാരമൽ മൂസ്സ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 2 കപ്പ്
കാരമൽ സോസ് : 3/4 കപ്പ്
പൊടിച്ച പഞ്ചസാര : 2 ടേബിൾ സ്പൂൺ.  (നല്ല മധുരം വേണമെങ്കിൽ ചേർത്താൽ മതി)
പ്രലൈൻ നട്‌സ് : കുറച്ച്
ജെലാറ്റിൻ : 2 ടേബിൾ സ്പൂണ്

ജെലാറ്റിൻ അര കപ്പ് തണുത്ത വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു 10 മിനിറ്റ് കഴിഞ്ഞു 30 സെക്കന്റ് മൈക്രോവേവ് ചെയ്തു ഉരുക്കി എടുക്കുക. അല്ലെങ്കിൽ ചൂട് വെള്ളത്തിൽ ഇറക്കി വെച്ചു ഉരുക്കി എടുക്കുക.
വിപ്പിംഗ് ക്രീം ഒന്ന് ബീറ്റ് ചെയ്യുക
പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തു കൊടുക്കുക. 
വീണ്ടും സ്റ്റിഫ് പീക്‌സ് ആകുന്ന വരെ ബീറ്റ് ചെയ്യുക
ഇനി ഇതിലേക്ക് കാരമൽ സോസ് ചേർത്തു സാവധാനം ഇളക്കി യോജിപ്പിക്കുക. 
ഇതിലേക്ക് ജെലാറ്റിൻ മിക്സ് ചെയ്യുക. ശേഷം ഒരു വലിയ അരിപ്പയിലൂടെ അരിച്ചെടുക്കുക.
ഇതിലേക്ക് പ്രലൈൻ നട്‌സ് ചേർത്തു സാവാദനം യോജിപ്പിക്കുക.

കേക്ക് സെറ്റ് ചെയ്യാൻ 
സെറ്റിങ്  ടിന്നിൽ ക്ലിങ് ഫിലിം കൊണ്ട് അടിയിലും സൈഡിലും കവർ ചെയ്യുക. അല്ലെങ്കിൽ അടിയിലും സൈഡിലും ആയി ബട്ടർ പേപ്പർ വെച്ചു കൊടുക്കുക. അല്ലെങ്കിൽ ഒരു സ്പ്രിങ് ഫോം പാൻ എടുക്കുക. 
ടിന്നിലേക്ക് കേക്ക് വെച്ചു കൊടുക്കുക. (കേക്ക് ലയറിന്റെ കട്ടി നിങ്ങളുടെ ഇഷ്ട്ടം പോലെ എടുക്കാം. അതിന് അനുസരിച്ച് കേക്ക് ഒന്നോ രണ്ടോ ലയർ ആക്കി ഒന്നോ രണ്ടോ ടിന്നിൽ സെറ്റ് ചെയ്യാം.)
കാരമൽ മൂസ് കേക്കിന്റെ മേൽ ഒഴിച്ചു കൊടുക്കുക.
കവർ ചെയ്തു സെറ്റ് ആവാൻ ഒരു 4 - 5 മണിക്കൂർ ഫ്രിജിൽ വെക്കുക. 
ശേഷം മുകളിൽ കുറച്ചു പ്രലൈൻ നട്‌സ് ഇട്ട് കൊടുക്കാം. 
ശേഷം കട്ട് ചെയ്തു സെർവ് ചെയ്യാം.



No comments:

Post a Comment