I had posted sweetna recipe with pastry sheet..Here we are making everything from scratch ..
To make dough
Flour: 2 Cups
Sugar: 2 Tea Spoon
Yeast: 1 Tea Spoon
Butter: 1 Table Spoon
Salt: 1/4 Tea Spoon
Oil: 1 Table Spoon
Slightly Warm Milk: 3/4 Cup
Add yeast and some sugar to the milk and leave for 10 minutes.
Add remaining sugar and salt to the flour.
Add milk and yeast mix and knead .. Now put the dough on to the counter top and add butter to the dough and knead well for 10 minutes .. First the dough might be sticky..Just keep kneading until you get a soft dough.
Apply some oil on top and transfer the dough to an oiled bowl and let it rise well. It might take 1 to 2 hours depending on the climate.
To Make the Pastry Sheet
Butter : 1/4 Cup
Knead the raised dough slightly and sprinkle some flour and roll out the dough.
Spread butter on it
Then fold it from both sides to the center.
Then fold from bottom to center and then top to center.
Dust some flour and again roll the dough and fold it as before and then fold it inside again.
Now let the dough rest for another 10 minutes.
For Filling
Butter : 1 Table Spoon
Sugar : 2 Tab Spoon
Tutti Frootti
Chopped Cherry
Preheat oven at 200 C
Roll out the dough (do not make it too thin) and spread butter
Sprinkle sugar, tutti frootti and cherries
Roll the dough and cut to one inch rolls.
Place it on to a baking tray and press it down
Cover with a wet cloth and let it rest 10 minutes
Beat an egg and brush the rolls
Bake at 200 C for 15 to 20 minutes
Once the top portion is browned enough remove from oven and apply some butter on top
Let it cool well and serve with a cup of tea or coffee
മുമ്പ് പേസ്ട്രി ഷീറ്റ് വെച്ച് സ്വീറ്റ്നയുടെ റെസിപ്പി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇന്ന് ശരി ആയ രീതിയിൽ വീട്ടിൽ തന്നെ ഇതിന് വേണ്ടിയുള്ള പേസ്ട്രി ഷീറ്റ് ഉണ്ടാക്കി ചെയ്യുന്ന വിധം ആ പറയുന്നെ..
മാവ് ഉണ്ടാക്കാൻ
മൈദ : 2 കപ്പ്
പഞ്ചസാര : 2 ടീ സ്പൂൺ
യീസ്റ്റ് : 1 ടീ സ്പൂണ്
ബട്ടർ : 1 ടേബിൾ സ്പൂൺ
ഉപ്പ് : 1/4 ടീ സ്പൂണ്
ഓയിൽ : 1 ടേബിൾ സ്പൂൺ
ചെറിയ ചൂട് ഉള്ള പാൽ : 3/4 കപ്പ്
പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക.
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കുക.
പാൽ യീസ്റ്റ് മിക്സ് കൂടെ ചേർത്തു കുഴക്കുക.. ഇനി ഈ മാവ് കൗണ്ടർ ടോപ്പിലേക്ക് ഇട്ട് ബട്ടർ ഇതിലേക്ക് യോജിപ്പിച്ച് ചേർത്ത് ഒരു 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.. ആദ്യം ഒക്കെ കയ്യിൽ ഒട്ടും. പക്ഷെ മൈദ ഇടരുത്. കുറച്ചു സമയം കുഴച്ചെടുക്കുമ്പോൾ ഒട്ടൽ ഒക്കെ മാറി മാവ് നല്ല സോഫ്റ്റ് ആവും.. മുകളിൽ കുറച്ചു എണ്ണ തടവിയ ശേഷം
നന്നായ എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ മാവ് വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക.
മാവ് 1 - 2 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. കാലാവസ്‌ഥ അനുസരിച്ചു പൊങ്ങി വരാൻ ഉള്ള സമയത്തിന് മാറ്റം വരാം.
പേസ്ട്രി ഷീറ്റ് ആക്കാൻ
ബട്ടർ : 1/4 കപ്പ്
നന്നായി പൊങ്ങി വന്ന മാവ് ചെറുതായി ഒന്ന് കുഴച്ച ശേഷം ആവശ്യത്തിന് പൊടി തൂവി പരത്തി എടുക്കുക.
ഇതിലേക്ക് ബട്ടർ തേച്ചു കൊടുക്കുക
ശേഷം രണ്ട് സൈഡിൽ നിന്നും നടുവിലേക്ക് മടക്കുക.
ശേഷം താഴെ നിന്നും മേലെ നിന്നും നടുവിലേക്ക് മടക്കുക
വീണ്ടും പൊടി ഇട്ട് പരത്തി നേരത്തെ മടക്കിയ പോലെ മടക്കി എടുത്ത ശേഷം ഒന്ന് കൂടി ഉള്ളിലേക്ക് മടക്കി എടുക്കുക
ഇനി മാവ് ഒരു 10 മിനിറ്റ് മാറ്റി വെക്കാം.
ഫില്ലിംഗ്
ബട്ടർ : 1 ടേബിൾ സ്പൂൺ
പഞ്ചസാര : 2 ടേബിൾ സ്പൂൺ
ടൂട്ടി ഫ്രൂട്ടി
ചെറി നുറുക്കിയത്
ഓവൻ 200 C ഇൽ പ്രീ ഹീറ്റ് ചെയ്യാൻ ഇടുക.
കുറച്ചു പൊടി തൂവി മാവ് പരത്തി എടുക്കുക. (ഒരുപാട് നേരിയതായി പരത്തരുത്. )
ശേഷം പരത്തി എടുത്ത ഷീറ്റിൽ ബട്ടർ തേക്കുക. പഞ്ചസാര, ടൂട്ടി ഫ്രൂട്ടി, ചെറി എന്നിവ വിതറുക. അതിന് ശേഷം ഷീറ്റ് റോൾ ചെയ്യുക. ഇനി മുറിച്ചെടുക്കുക. മുറിച്ച ഓരോ കഷ്ണവും ഒരു ബട്ടർ പേപ്പറിലേക്ക് വെച്ച് ഒന്ന് അമർത്തി കൊടുക്കുക.
ഒരു 10 മിനിറ്റ് നനഞ്ഞ തുണി വെച്ചു മൂടി വെക്കുക..
ശേഷം ഒരു മുട്ട നന്നായി അടിച്ച് മുകൾ ഭാഗത്തു നന്നായി തേക്കുക.
200C ഇത് 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
മുകൾ ഭാഗം നല്ല ബ്രൗണ് കളർ ആയാൽ ഓവന്നിൽ നിന്നും പുറത്തെടുത്തു മുകളിൽ കുറച്ചു ബട്ടർ തേച്ചു കൊടുക്കാം. (Optional) ശേഷം കുറച്ചു ചൂട് മാറാൻ വെക്കുക..
എന്നിട്ട് ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ സെർവ് ചെയ്യാം.