Thursday 23 November 2017

Kalthappam / കൽത്തപ്പം

Malabar Special Recipe
Ingredients

White Rice: 3/4 Cup
Kaima/Biriyani Rice: 1/4 Cup (Just an option. Else use 1 cup of white rice)
Cooked Rice: 1/2 Cup
Baking Powder: 1/2 Tea Spoon
Cardamom Powder: 1/2 Tea Spoon
Jaggery: 3 Small Cubes (Increase or decrease as per the requirement)
Salt: 1/4 Tea Spoon
Shallots: 3 Sliced
Coconut Sliced : 2 Tea Spoon
Ghee: 2 Table Spoon

Cooking Time: 45 Minutes
Method

Wash and soak the rice for 3 hours
Add little water to the jaggery and make it a liquid
Grind together rice, cooked rice, salt and cardamom powder adding enough water
To this add the strained hot melted  jaggery and mix well
Now add baking powder and combine well
The batter should be thinner than dosa batter
To a pan add little ghee and fry the sliced coconut
Once it starts to brown add the sliced shallots
Let it become brown and then switch off the flame and keep aside
To the pan in which we are making the kalathappam add the rest of the ghee and spread to all sides
Place this pan on another old tawa and keep it on flame
By doing this we can be sure than the bottom part will not be burned
Now in very low flame we need to slightly heat our batter.  For around 5 minutes
During this time you should never stop stirring the batter.  Else it would be lumpy and get burnt too
Now pour the batter to the pan in which we are preparing the kalthapam
Add the fried coconut slices and shallots on top
Cover and cook in low flame .  For me it took 40 minutes
As we are placing the pot on the tawa the bottom will not get burnt and also will be well cooked inside
After the said time insert a tooth pic in the center
If it comes out clean then its ready
Switch off the flame and let it cool for some time
Then remove from the pan and once cooled well cut and serve
Note: 
You can do the same recipe in pressure cooker.  At the end instead of adding the warm batter to the pan add the warm batter to a preheated pressure cooker and cook in low flame.  Remove the whistle of the pressure cooker.

ചേരുവകൾ

പച്ചരി : 3/4 കപ്പ് 
കൈമ അരി : 1/4 കപ്പ് (ഇങ്ങനെ എടുക്കുന്നതിനു പകരം 1 കപ്പ് പച്ചരി എടുത്താലും മതി )
ചോറ്  : 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ
ഏലയ്ക്ക പോടീ : 1/2 ടി സ്പൂൺ
ശർക്കര : 3 ചെറിയ അച്ച് (ഇഷ്ട്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ഉപ്പ്‌ : 1/4 ടി സ്പൂൺ
ചെറിയുള്ളി : 3 എണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ കൊത്തു : 2  ടി സ്പൂൺ
നെയ്യ് : 2 ടേബിൾ സ്പൂൺ

തയ്യാറാക്കാൻ വേണ്ട സമയം : 40  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 

പച്ചരിയും , കൈമ അരിയും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതിർത്തു വെക്കുക
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കുക
അരി,  ചോറ്, ഉപ്പ്‌ , ഏലയ്ക്ക പൊടി എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക 
ഇതിലേക്ക് ശർക്കര പാനി അരിച്ചു ചൂടോടെ തന്നെ ചേർത്ത് മിക്സ് ചെയ്യുക 
ഇതിലേക്ക് ബേക്കിംഗ് പൌഡർ ചേർത്ത് ഇളക്കുക
ദോശ മാവിനേക്കാൾ അല്പം ലൂസ് ആയിട്ട് വേണം മാവ്.
കുറച്ചു നെയ്യ് ഒഴിച്ച് തേങ്ങ കൊത്തു വറക്കുക 
തേങ്ങാ കൊത്തു ചെറിയ ബ്രൗൺ നിറം ആകുമ്പോൾ അരിഞ്ഞു വെച്ച ചെറിയ ഉള്ളി ചേർക്കുക 
ചെറിയ ഉള്ളി ബ്രൗൺ കളർ ആയാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കുക 
ഇനി നമ്മൾ കൽത്തപ്പം ചുടാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ ബാക്കി ഉള്ള നെയ്യ് ഒഴിച്ച് എല്ലാ ഭാഗത്തും ആക്കി  ഒരു പഴയ തവയുടെ മുകളിൽ വെച്ച് ചൂടാവാൻ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അടിഭാഗം കരിയാതെ കിട്ടും
ഇനി നമ്മുടെ മാവ് ചെറിയ തീയ്യിൽ ഒന്ന് ചൂടാക്കുക. മാവ് തയ്യാറാവുന്നതിനു ഒപ്പം പാത്രവും നന്നായി ചൂടാവണം. അതിനാണ് പാത്രം നമ്മൾ ആദ്യം ചൂടാവാൻ വെക്കുന്നത്. ഒരു 5 മിനിറ്റ് മതി. 
പക്ഷെ കൈവിടാതെ ഇളക്കി കൊണ്ടിരിക്കണം. അല്ലെങ്കിൽ അടിയിൽ പിടിക്കും
ഇനി മാവ് നമ്മൾ കൽത്തപ്പം ചുടുന്ന പാത്രത്തിൽ ഒഴിക്കുക 
മുകളിൽ വറുത്തു വെച്ച തേങ്ങ കൊത്തു,  ചെറിയ ഉള്ളി എന്നിവ ചേർക്കുക 
ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
തവയുടെ മുകളിൽ വെക്കുന്നത് കൊണ്ട് ചൂട് കൂടുതൽ ആയി അടിവശം കരിഞ്ഞു ഉള്ളിൽ വേവാതെ ഇരിക്കില്ല
ഞാൻ ചെയ്‌തപ്പോൾ 40 മിനിറ്റ് എടുത്തു . 
ഒരു ടൂത് പിക്ക് നടുവിൽ കുത്തി നോക്കുക 
മാവ് അതിൽ ഒട്ടിപ്പടിക്കാതെ ക്ലീൻ ആയിട്ട് വന്നാൽ തീ ഓഫ് ചെയ്യുക 
ഒന്ന് ചൂട് തണഞ്ഞാൽ പുറത്തെടുക്കാം. 
നന്നായി തണുത്തു കഴിഞ്ഞാൽ മുറിച്ചു കഴിക്കാം.
നോട്ട് : 
പാനിൽ ചെയ്യുന്നതിന് പകരം പ്രഷർ കുക്കറിൽ ചെയ്യാം . പ്രഷർ കുക്കറിന്റെ  വിസിൽ ഊരി മാറ്റണം 
അവസാനം  പാനിൽ മാവ് ഒഴിക്കുന്നതിനു പകരം ചൂടാക്കിയ മാവ് പ്രഷർ കുക്കറിൽ ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക . മാവ് ഒഴുക്കുന്നതിനു മുൻപ് പ്രഷർ കുക്കർ ചൂടാക്കണം 

No comments:

Post a Comment