Wednesday, 29 May 2019

Spicy Ila Ada (Chicken Filling) // സ്പൈസി ഇല അട (ചിക്കൻ ഫില്ലിംഗ്)

Something spicy for evening snack!!!
Ingredients
Boneless Chicken: 250gm
Onion: 1 Finely Chopped
Ginger Garlic Paste: 1 Tea Spoon
Chilly Powder: 1/2 Tea Spoon
Turmeric Powder: 1/4 Tea Spoon
Pepper Powder: 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Corinader Leaves
Curry Leaves
Coconut Oil

Rice Flour: 1 Cup
Hot Water: 1 Cup
Salt: A Pinch
Banana Leaf'
Oil

Cooking Time: 25 Minutes
Method

Cook chicken adding little of all spice powders and salt
Once done shred the chicken  and keep aside
To a pan pour coconut oil and add chopped onion.  Saute well and add ginger garlic paste 
Add the rest of the spice powders and saute well
Add the shredded chicken chopped coriander and curry leaves
Mix well and keep aside

To the rice flour add salt and mix well
Now add hot water and using a spoon combine well
Let it col for some time and once its cooled enough to handle mix well using your hands
Take small portions of the dough and spread on the banana leaf. Keep some chicken filling in the center and close the banana leaf press and seal the edges of the ada. 
Keep all the ada in the steamer and steam well
Serve warm
ബോൺലെസ്സ് ചിക്കൻ : കാൽ കിലോ
സവാള : 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 ടീ സ്പൂണ്
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4 ടീ സ്പൂണ്
കുരുമുളക് പൊടി :1/2 ടീ സ്പൂണ്
ഗരം മസാല : 1/2 ടീ സ്പൂണ്
മല്ലിയില
കറിവേപ്പില
വെളിച്ചെണ്ണ

പത്തിരി പൊടി : 1 കപ്പ്
ചൂട് വെള്ളം: 1 കപ്പ്
ഉപ്പ്‌: 1 നുള്ള്
വാഴ ഇല
എണ്ണ

ഫില്ലിംഗ് തയാറാക്കാൻ:
ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ച് മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം ചെറുതായി അരിഞ്ഞെടുക്കുക അല്ലെങ്കിൽ മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി വെക്കുക. ഫില്ലിങിൽ വെള്ളം പാടില്ല..നല്ല ഡ്രൈ ആവണം.

അരി പൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചൂടു വെള്ളം ഒഴിച്ചു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
മാവ് ചെറുതായി തണുത്തു കഴിഞ്ഞാൽ നന്നായി കുഴച്ചെടുക്കുക ഇലയില്‍ കുറച്ചു എണ്ണ പുരട്ടി
കുറച്ചു മാവ് എടുത്തു ഇലയില്‍ വെച്ച് പരത്തി കുറച്ച് ചിക്കൻ കൂട്ട് നിറച്ച് ഇല മടക്കി നന്നായി അമർത്തുക.
ശേഷം ആവിയില്‍ പുഴുങ്ങി എടുക്കുക.
ചെറിയ ചൂടോട് കൂടി ചായക്കൊപ്പം കഴിക്കാം.



2 comments: