Sunday, 20 September 2020

Malabar Irachi Pathiri // മലബാർ ഇറച്ചി പത്തിരി..*Kozhikode Special*


 Beef: Half Kg (without bones)

Onion: 2

Green Chilly: 4

Crushed Ginger Garlic: 1 Table Spoon Each

Turmeric Powder: 1/2 Tea spoon

Chilly Powder: 1 Tea Spoon

Garam Masala Powder: 1 Tea Spoon

Pepper Powder: 1/2 Tea Spoon

Chopped Coriander Leaves

Curry Leaves: 1 Sprig

Cocout Oil: 2 Table Spoon

Salt


Maida: 1.5 cups

Salt

Water

Oil: For Deep Frying

Egg: 2

Sugar: 2 Table Spoon


Wash the beef well and to this add little turmeric powder, pepper powder, salt, chilly powder and garam masala powder

Marinate well and pressure cook it .  Do not add wate while cooking the beef

Once done let it cool well and then add the beef pieces to the mixie and pulse it a few times to crush it

To a pan add coconut oil and add crushed ginger and garlic

Saute for a few minutes and add chopped onion and green chillies

Saute for a few minutes and then add all the spice powders and saute until the raw smell of the spices is gone

Add the crushed beef and mix well.  Add curry leaves and coriander leaves and mix well


Add in some salt to the maida and add enough water to make a soft dough (same like chapathi)

Take small lemon sized balls and spread the dough .  In this quantity you can make 12 puris. that is 6 irachi pathiris

Place one puri and on top of it place some masala.  now place another puri on top and seal the edges well

Deep fry in it medium hot oil

Beat 2 eggs adding sugar

Dip each irachi pathiri in this egg mix and shallow fry it for 2 - 3 minutes eacgh side on a tawa speading some oil or ghee

ബീഫ്:  എല്ലില്ലാത്തത് അര കിലോ

സവാള : 2

പച്ചമുളക് : 4 എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം

മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ

മുളക് പൊടി : 1 ടി സ്‌പൂൺ

ഗരം മസാല പൊടി : 1 ടി സ്‌പൂൺ

കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ

മല്ലി ഇല അരിഞ്ഞത് : കുറച്ച് 

കറിവേപ്പില : 1 തണ്ട്

വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ

ഉപ്പ്‌ : പാകത്തിന്

 

മൈദ : ഒന്നര കപ്പ്

ഉപ്പ്‌: പാകത്തിനു

വെള്ളം: ആവശ്യത്തിന്


ഓയിൽ: ഫ്രൈ ചെയ്യാൻ


മുട്ട : 2

പഞ്ചസാര : 2 ടേബിൾ സ്പൂണ്


ബീഫ് നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് കുക്കറിൽ വേവിച്ച് എടുക്കുക. 

ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ബീഫ് വേവിക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. 

വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. 

ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. 

വേവിച്ചു മിൻസ് ചെയ്തു വെച്ച ബീഫ് ചേര്‍ത്ത് യോജിപ്പിക്കുക.


മൈദയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. 

 ചെറിയ ഉരുളകൾ ആക്കി പൂരിയുടെ വലുപ്പത്തിൽ പരത്തുക. (ഈ അളവിൽ 12 പൂരികൾ ഉണ്ടാക്കാം..അതായത് 6 ഇറച്ചി പത്തിരി ചെയ്യാം. ഞാൻ കുറച്ചു വലുപ്പത്തിൽ ആണ് ഉണ്ടാക്കിയത്. )

ഒരു പൂരി എടുത്തു അതിന്റെ നടുവിൽ കുറച്ചു ബീഫ് മസാല വെക്കുക. മുകളിൽ ഒരു പൂരി കൂടി വെച്ച് 

അരുക്‌ നന്നായി ഒട്ടിച്ച് മടക്കി എടുക്കുക

ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക

ഒരു പാത്രത്തില്‍ 2 മുട്ടയും, പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. 

ഒരു നോണ്‍സ്റ്റിക്കിന്റെ തവയിൽ

1 ടീ സ്പൂണ് നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന ഓരോ ഇറച്ചി പത്തിരി മുട്ടയിൽ മുക്കി ഒന്നുകൂടി തവയിൽ ഇട്ട് വാട്ടി എടുക്കുക


No comments:

Post a Comment