Sunday 27 September 2020

Mutton Roganjosh // മട്ടൻ രോഗൻജോഷ്

This is a famous Kashmiri mutton curry. You can have it with Rice, Ghee Rice , Bread, Idiyappam, Pattiri, Chapati, Porota, Naan etc .... Let's see the recipe ...

Wash half a kilo of mutton pieces, squeeze the water well, add a teaspoon of turmeric powder, 1 teaspoon of lemon juice and salt, marinate and keep in the fridge for 1 night if possible.
To powder
2 pieces of black cardamom, 5 pieces of green cardamom, 3/4 tablespoon of fennel, 1 teaspoon of pepper
To 1 cup of curd  add 3 tablespoons of kashmiri chili powder, 2 tablespoons of powdered masala, 2 tablespoons of ginger powder and a pinch of salt. Mix well
To a heavy bottom pan add 4 tablespoons of ghee . Add 2 bay leaf , a large piece of cinnamon, a few cloves and cardamom  and a pinch of asafoetida powder and saute for a few minutes 
Add mutton and fry till lightly browned.
Then add the yoghurt and mix well and cook on low heat for 10 minutes. After that, pour enough water, mix well and cook on low heat for 45 minutes to 1 hour.
Then mix well and sprinkle some coriander leaves and serve.
(This is the traditional recipe for this curry. But when I made it, I added an onion to the gravy to make it a little thicker.)
This is a recipe that takes some time to cook. Or you can put it in the cooker and  pressure cook it. After pouring the water, put it in the cooker and after 2 whistles, put it on the sim for 10 minutes and turn off the fire. When pressure cooking reduce the amount of water .
ഇത് ഒരു ഫേമസ് കശ്മീരി മട്ടൻ കറി ആണ്. ചോറ്, നെയ്ച്ചോർ, അപ്പം, ഇടിയപ്പം, പത്തിരി, ചപ്പാത്തി, പൊറോട്ട, നാൻ... എല്ലാത്തിനും സൂപ്പർ കോമ്പിനേഷൻ ആണ്. റെസിപ്പി നോക്കാം...

അര കിലോ മട്ടൻ കഷ്ണങ്ങൾ എല്ലോട് കൂടിയത് കഴുകി വെള്ളം നന്നായി പിഴിഞ്ഞു കളഞ്ഞതിന് ശേഷം കാൽ ടീ സ്പൂണ് മഞ്ഞൾ പൊടി, 1 ടീ സ്പൂണ് ചെറുനാരങ്ങാ നീര് ,ഉപ്പ് എന്നിവ ചേർത്ത് മാറ്റിനെറ്റ് ചെയ്ത് പറ്റുമെങ്കിൽ 1 രാത്രി ഫ്രിഡ്‌ജിൽ വെക്കുക. 

പൊടിച്ചെടുക്കാൻ 
കറുത്ത ഏലയ്ക്ക 2 എണ്ണം, പച്ച ഏലയ്ക്ക 5 എണ്ണം, പെരും ജീരകം 3/4 ടേബിൾ സ്പൂണ്, കുരുമുളക് 1 ടീ സ്പൂണ്

കട്ടി തൈര് 1 കപ്പ്, കശ്മീരി മുളക് പൊടി 3 ടേബിൾ സ്പൂണ്, പൊടിച്ചെടുത്ത മസാല, ഇഞ്ചി പൊടി 2 ടേബിൾ സ്പൂണ് , കുറച്ച് ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക

അടി ഖനം ഉള്ള ഒരു പാത്രത്തിൽ 4 ടേബിൾ സ്പൂണ് നെയ്യ് ചേർക്കുക. ഇതിലേക്ക് 2 വഴന ഇല, ഒരു വലിയ കഷ്ണം പട്ട, കുറച്ചു ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചതച്ചതും, ഒരു നുള്ള് കായ പൊടിയും  ചേർത്തു വഴറ്റുക. 
ഇതിലേക്ക് mutton ചേർത്തു ചെറുതായി ഒരു ബ്രൗണ് നിറം ആവും വരെ വഴറ്റുക. 
ശേഷം നേരത്തെ യോജിപ്പിച്ചു വെച്ച തൈര് ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ ഒരു 10 മിനിറ്റ് വേവിക്കു. അത് കഴിഞ്ഞു ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ചെറിയ തീയിൽ 45 മിനിറ്റ് to 1 hour വേവിക്കുക. 
ശേഷം നന്നായി ഇളക്കി ഒരൽപ്പം മല്ലി ഇല വിതറി  സെർവ് ചെയ്യാം. 
(ഇതാണ് ഈ കറിയുടെ ശരിയായ റെസിപ്പി. പക്ഷെ ഞാൻ ഉണ്ടാക്കിയപ്പോൾ ഗ്രേവിക്കു കുറച്ചു കൂടി കട്ടി കിട്ടാൻ വേണ്ടി ഒരു സവാള വഴറ്റി ചേർത്തിരുന്നു..)
കുറച്ചു സമയം എടുത്തു കുക്ക് ചെയ്യുന്ന ഒരു റെസിപ്പി ആണ് ഇത്.  അല്ലെങ്കിൽ കുക്കറിൽ ഇട്ട് വേവിച്ചെടുക്കാം. വെള്ളം ഒഴിച്ച ശേഷം കുക്കറിൽ ഇട്ട് 2 വിസിൽ വന്ന ശേഷം ഒരു 10മിനിറ്റ് സിമ്മിൽ ഇട്ട് തീ ഓഫ് ആക്കാം. കുക്കറിൽ ആകുമ്പോൾ കുറച്ചു വെള്ളം ചേർത്താൽ മതി.

No comments:

Post a Comment