Sunday, 27 September 2020

Tandoori Chicken // തന്തൂരി ചിക്കൻ ( In frying pan _)

For the Chicken Lovers Out there....

Cut 1 kg chicken into 6 pieces, clean and put gashes on the chicken

For first marination add the juice of 1 lemon and some salt and let it rest for 30 minutes

For the second marinade
Kashmiri Chili Powder:  1.5 Table Spoon
Turmeric powder :  1/4 Teaspoon
Chilli powder : 1 Tea Spoon
Coriander powder: 1 Tea Spoon
Cumin Powder: 1 Tea Spoon
Fennel Powder: 1 Tea Spoon
Pepper Powder: 1/2 Tea Spoon
Garam Masala Powder: 3/4 Tea Spoon
Kasuri methi 1/2 Teaspoon
Salt
Lemon juice : 1 lemon
Ginger paste 1 Table Spoon
Garlic Paste: 1 Table Spoon
Thick Curd: 2 Table Spoon


Mix all the above and spread it well on the chicken and leave it for at least 30 minutes
In a frying pan add 2 tbsp oil and 1 tbsp butter, put the chicken on high flame and cook for 5 minutes , then flip the chicken and the lower the heat and cover and cook until done
Then increase he flame and fry for a few more minutes
Now burn a small piece of charcoal and put it in a small heat resistant.  Pour 2 drops of oil  on the coal and place this bowl in the center of the prepared chicken
Cover and keep for 10 more minutes and then serve

Green Chutney

Half a cup of coriander leaves and mint leaves, 1 green chilli, 1 clove of garlic, 1 teaspoon of lemon juice, 2 tablespoons of curd and enough salt. Grind everything together

1 kg ചിക്കൻ 6 കഷ്ണം ആയി കട്ട് ചെയ്ത് നന്നായി ക്ലീൻ ചെയ്ത് വരഞ്ഞു വെക്കുക. 

ആദ്യം 1 ചെറുനാരങ്ങയുടെ നീരും കുറച്ചു ഉപ്പും ചേർത്ത് മാരിനെറ്റ് ചെയ്ത് ഒരു 30 മിനിറ്റ് വെക്കുക

സെക്കൻഡ് മാരിനെഷന് വേണ്ടി

കശ്മീരി മുളക് പൊടി : 1.5 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി : 1/4 ടീ സ്പൂണ്
മുളക് പൊടി : 1 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
ജീരകം പൊടി : 1 ടീ സ്പൂണ്
പെരും ജീരകം പൊടി :  1 ടീ സ്പൂണ്
കുരുമുളക് പൊടി : 1/2 ടീ സ്പൂണ്
ഗരം മസാല പൊടി :  3/4 ടീ സ്പൂണ്
കസൂരി മെത്തി :  1/2 ടീ സ്പൂണ്
ഉപ്പു
ചെറുനാരങ്ങ നീര്:  1 ചെറുനാരങ്ങയുടെ
ഇഞ്ചി പേസ്റ്റ് : 1 ടേബിൾ സ്പൂണ്
വെളുത്തുള്ളി പേസ്റ്റ് : 1 ടേബിൾ സ്പൂണ്
കട്ട തൈര് : 2 ടേബിൾ സ്പൂണ്

മുകളിൽ പറഞ്ഞിരിക്കുന്നവ എല്ലാം മിക്സ് ചെയ്ത് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു 30 മിനിറ്റ് എങ്കിലും മാറ്റി വെക്കുക
ഒരു ഫ്രയിങ് പാനിൽ 2 സ്പൂണ് ഓയിലും 1 സ്പൂണ് ബട്ടറും ചേർത്തു ചൂടാകുമ്പോൾ ചിക്കൻ ഇട്ടു ഹൈ ഫ്ലെമിൽ 5 മിനിറ്റ് വേവിച്ചു പിന്നെ തീ കുറച്ചു ചിക്കൻ മറിച്ചിടുക. കുറച്ചു സമയം അടച്ചു വെച്ചു വേവിക്കുക. ശേഷം തീ കൂട്ടി വെച്ച് ഗ്രിൽ പോലെ ആക്കുക. 
ഇനി ഒരു ചെറിയ കഷ്ണം ചിരട്ട കത്തിച്ച് കനൽ ആക്കി ഒരു ചെറിയ ബൗളിൽ ഇടുക. ഈ ബൗൾ റെഡി ആക്കി വെച്ച ചിക്കന്റെ നടുവിൽ വെച്ച് 2 തുള്ളി ഓയിൽ ഈ കനലിൽ ഇട്ട് ഒരു 10 മിനിറ്റ് മൂടി വെക്കാം. ശേഷം സെർവ് ചെയ്യാം.

Green Chutney

അര കപ്പ് മല്ലി ഇലയും പുതിന ഇലയും,1 പച്ചമുളക്, 1 അല്ലി വെളുത്തുള്ളി, 1 ടീ സ്പൂണ് ചെറുനാരങ്ങാ നീര്, 2 ടേബിൾ സ്പൂണ് കട്ട തൈര് ആവശ്യത്തിനു ഉപ്പ്. ഇതെല്ലാം കൂടി അരച്ചെടുക്കുക.

No comments:

Post a Comment