Saturday 26 September 2020

Varutharacha Sambhar // വറുത്തരച്ച സാമ്പാർ ...

We make Sambhar in many ways... This is the way i make at home
Toor Dal: One cup 
Asafoetida: One Small Piece
Coconut oil: 2 tablespoons
Vegetables
Ladies Finger: 5
Eggplant: 1
Raw Green Banana: Half of one
Snake Gourd: Small piece
Carrot: Half of one
Small onions: 10 
Ash Gourd: A small piece
Potatoes: 1
Tomatoes: 2
Tamarind: Take small lemon sized tamarind wash and soak it in water
Turmeric: One Teaspoon 
To Dry Roast and Grind
Grated Coconut: Half a cup 
Coriander: 3 tablespoons 
Dried chillies: 10 - 12 pieces 
Pepper: Few
Cumin: Quarter Teaspoon 
Asafoetida: A small piece 
Fenugreek: Quarter Teaspoon
For Seasoning  
Coconut oil: 3 Tablespoons 
Mustard: Half Teaspoon 
Fenugreek: Quarter Tea Spoon
Dried chillies: Three 
Curry leaves: One Sprig
Asafoetida Powder: Quarter Teaspoon
Fenugreek powder: Quarter Teaspoon

Wash the Toor dal and cook it adding  enough water, little turmeric powder, asafoetida
coconut oil and little salt 
Roast everything mentioned under to dry roast and grind until brown in color on low flame.  
Let this mixture cool a bit and then grind it to a fine paste.  
If adding water add very little water.  
Wash and chop the vegetables and cook adding enough water, 
turmeric powder and salt to taste
When the vegetables are 3/4th cooked add cooked dal and tamarind water
When it boils well, simmer and cover and cook on low heat.
When the pieces are completely cooked add the ground paste 
and simmer it for a few more minutes add some coriander leaves and turn off the heat. 
Pour coconut oil,splutter mustard seeds, fenugreek seeds , dried chilli and curry leaves,
Then add fenugreek powder and asafoetida powder  and mix well.
Pour this to the sambhar and mix well.  

പല രീതിയിൽ ഉള്ള സാമ്പാർ റെസിപ്പി  ഉണ്ട്... ഇത് ഞാൻ ഉണ്ടാക്കുന്ന വിധം ആണ്...
 
തുവര പരിപ്പ് : ഒരു കപ്പ് 
കായം : ഒരു കഷ്ണം
വെളിച്ചെണ്ണ : 2 ടേബിൾസ്പൂൺ
പച്ചക്കറി
വെണ്ടക്ക : 5 എണ്ണം
വഴുതനങ്ങ: 1
പച്ചക്കായ : ഒന്നിന്റെ പകുതി
പടവലങ്ങ : ചെറിയ കഷ്ണം
കാരറ്റ് : ഒന്നിന്റെ പകുതി
ചെറിയ ഉള്ളി: 10 എണ്ണം
കുമ്പളങ്ങ : ഒരു ചെറിയ കഷ്ണം
ഉരുളക്കിഴങ്ങ് : 1
തക്കാളി : 2
പുളിവെള്ളം : ഒരു നാരങ്ങാ വലുപ്പത്തിൽ എടുത്ത് കഴുകി വെള്ളത്തിൽ ഇട്ട് വെക്കുക
മഞ്ഞൾ : ഒരു ടീസ്പൂൺ 
വറുത്തരക്കാൻ
തേങ്ങ : അര കപ്പ് 
മല്ലി : 3 ടേബിൾസ്പൂൺ 
ഉണക്കമുളക് : 10 - 12 എണ്ണം 
കുരുമുളക് : കുറച്ച് 
ജീരകം : കാൽ  ടീസ്പൂൺ 
കായം : ഒരു ചെറിയ കഷ്ണം 
ഉലുവ: കാൽ ടീസ്പൂൺ
കടുക് വറുക്കാൻ 
വെളിച്ചെണ്ണ : 3 ടേബിൾസ്പൂൺ 
കടുക് : അര ടീസ്പൂൺ 
ഉലുവാ : കാൽ  ടീസ്പൂൺ 
ഉണക്കമുളക് : മൂന്നെണ്ണം 
കറിവേപ്പില : ഒരു തണ്ട് 
കായം പൊടി: കാൽ ടീസ്പൂൺ
ഉലുവ പൊടി : കാൽ ടീസ്പൂൺ

പരിപ്പ് കഴുകി പാകത്തിന് വെള്ളം ഒഴിച്ച് കുറച്ച് മഞ്ഞൾ പൊടി, കായം, വെളിച്ചെണ്ണ അല്പം ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക
വരുത്തരക്കാൻ എന്നിവയിൽ പറഞ്ഞിരിക്കുന്നവ ചെറിയ തീയിൽ നന്നായി ബ്രൗൻ കളർ ആവും വരെ വറുത്തു ചെറിയ ചൂടിൽ പൊടിച്ചെടുക്കുക. വെള്ളം ചേർക്കുന്നുണ്ടെങ്കിൽ  വളരെ കുറച്ചു മാത്രം ചേർക്കാൻ ശ്രദ്ധിക്കുക. 
പച്ചക്കറികൾ കഴുകി മുറിച്ച് പാകത്തിന് വെള്ളവും , മഞ്ഞൾ പൊടിയും, ഉപ്പും  ചേർത്ത് വേവിക്കുക
മുക്കാൽ വേവാകുമ്പോൾ പുളി വെള്ളവും, പരിപ്പും ചേർക്കുക. 
നന്നായി തിളച്ചു വരുമ്പോൾ അരപ്പ് ചേർത്ത് ചെറിയ തീയിൽ ഇട്ട് മൂടി വെച്ചു വേവിക്കുക. കഷ്ണങ്ങൾ വെന്തു ചാറ് കുറുകി വരുമ്പോൾ കുറച്ചു മല്ലി ഇല ചേർത്ത് തീ ഓഫ് ആക്കുക. 
വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ പൊട്ടിച്ചു വറ്റൽ മുളക് , കറിവേപ്പില, ഉലുവ പൊടി, കായം പൊടി എന്നിവ ചേർത്ത് മൂപ്പിച്ച് സാമ്പാറിലേക്ക് ചേർത്തിളക്കുക.

No comments:

Post a Comment