Saturday, 26 September 2020

Leopard Print Bread...

Leopard  Print Bread.

Flour: 2.5 Cups 
Yeast: 1.5 Tea Spoon
Sugar: 2.5 Table Spoon
Milk powder: 3 Table Spoon
Butter: 3.5 Table Spoon
Warm Milk: 3/4 - 1 cup + 2 Table Spoon 
Cocoa Powder: 2  Tablespoons + 1Tteaspoon
Instant Coffee powder: Half Tea Spoon
Salt: 1/4 Teaspoon

Add yeast and some sugar to the milk and leave for 10 minutes.
Add remaining sugar, salt and milk powder to the flour.
Add milk and yeast mix and combine well.
Now put this dough on the counter top, add butter and knead well for 15 minutes. But do not overdo it. After kneading for a while, the dough becomes soft and elastic.
Now divide this dough into 2.
Place a portion of this in a well-oiled bowl and cover with a damp cloth or cling film.
Divide the next part into two portions.
Add 2 tablespoons of cocoa powder, half a teaspoon of coffee powder and 1 tablespoon of milk to one of these.
Knead well and place in a greased bowl and cover with a damp cloth and keep aside
To the second portion, add 1 teaspoon of cocoa powder and half a tablespoon of milk. 
Knead well and place in a greased bowl and cover with a damp cloth and keep aside  
This is done to get one as dark brown and the second as light brown
Set aside for one to one and a half hours for the dough  to rise well
After 1 hour , Knead the  3 color dough and divide each dough to 8 portions
Take a ball of light brown color and roll it slightly with your hand
Now take a ball of dark brown color and roll it place the light colored rolled dough to this nad roll it again 
Now take a white colored ball and roll it out and take the dark roll done earlier and keep it in the middle and roll  it again. (See Video Below)
Now roll it lengthwise well. We need the double  length of our bread tin. Then cut in the middle
Do all the balls like this.
(Then we will have a total of 16 rolls)
Then put all the rolls together and make a big roll
Place it in a 10 inch bread tin.
Cover with a damp cloth and let it rise for 30 mintues 
Then brush the top with some milk or butter 
Bake in a preheated oven at 180 degrees for 35 to 45 minutes
Once done take the bread out of the oven and brush some butter on top immediately ..
Let it cool well and then slice your bread
If you do not have an oven, you can do it in the same way as you would bake a cake in a cooker.
Or you can make in a heavy bottom kadai.  Preheat the kadai well and place a ring or stand in it and pace the bread tin on it
Once you place the bread tin reduce the flame to medium

മൈദ : 2.5 കപ്പ്
യീസ്റ്റ് :1.5 ടീ സ്പൂണ്
പഞ്ചസാര : 2.5 ടേബിൾ സ്പൂണ്
പാൽപ്പൊടി : 3 ടേബിൾ സ്പൂണ്
ബട്ടർ :3.5 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 3/4 - 1കപ്പ് + 2 ടേബിൾ സ്പൂണ്
കോകോ പൗഡർ: 2 ടേബിൾ സ്പൂണ് + 1 ടീ സ്പൂണ്
ഇൻസ്റ്റന്റ് കോഫി പൗഡർ: അര ടീ സ്പൂണ്
ഉപ്പ്‌ :1/4 ടീ സ്പൂണ്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , പാൽപ്പൊടി എന്നിവ ചേർത്തിളക്കുക.
പാൽ യീസ്റ്റ് മിക്സ് കൂടെ ചേർത്തു  കുഴക്കുക.. കുറച്ചു ഒട്ടുന്ന പരുവത്തിൽ ആവണം മാവ്..
ഇനി ഈ മാവ് കൗണ്ടർ ടോപ്പിലേക്ക് ഇട്ട്  ബട്ടർ ഇതിലേക്ക് യോജിപ്പിച്ച് ചേർത്ത് ഒരു 15 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.. ആദ്യം ഒക്കെ കയ്യിൽ ഒട്ടും. പക്ഷെ കൂടുതൽ  മൈദ ഇട്ട് കുഴക്കരുത് . കുറച്ചു സമയം കുഴച്ചെടുക്കുമ്പോൾ ഒട്ടൽ ഒക്കെ മാറി മാവ് നല്ല സോഫ്റ്റ് and ഇലാസ്റ്റിക് ആവും.. 
ഇനി ഈ മാവ് 2 ആയി ഭാഗിക്കുക. 
ഇതിൽ ഒരു ഭാഗം നന്നായി എണ്ണ തടവിയ ഒരു പാത്രത്തിൽ വെച്ചു ഒരു നനഞ്ഞ തുണി അല്ലെങ്കിൽ ക്ലിങ് ഫിലിം  ഇട്ട് മൂടി  മാറ്റി വെക്കുക
അടുത്ത ഭാഗം വീണ്ടും രണ്ടായി ഭാഗിക്കുക. 
ഇതിൽ ഒന്നിലേക്ക് 2 ടേബിൾ സ്പൂണ് കോകോ പൗഡർ, അര ടീ സ്പൂണ് കോഫി പൗഡർ,  1 ടേബിൾ സ്പോൻ പാൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുത്തു എണ്ണ തടവിയ ഒരു പാത്രത്തിൽ വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി  മാറ്റി വെക്കുക
രണ്ടാമത്തെതിൽ 1 ടീ സ്പൂണ് കോകോ പൗഡർ, അര ടേബിൾ സ്പൂണ് പാൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുത്തു എണ്ണ തടവിയ ഒരു പാത്രത്തിൽ വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി  മാറ്റി വെക്കുക
ഒന്ന് ഡാർക്ക് ബ്രൗണും രണ്ടാമത്തെ  ലൈറ്റ് ബ്രൗണും ആയി കിട്ടാൻ വേണ്ടി ആണ് ഇതുപോലെ ചെയ്യുന്നെ
എല്ലാ മാവും നന്നായി പൊങ്ങി വരാൻ ഒന്ന് മുതൽ ഒന്നര മണിക്കൂർ മാറ്റി വെക്കുക
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. 
3 കളർ മാവും 8 ബോൾസ് ആക്കുക
ലൈറ്റ് ബ്രൗണ് കളർ ഉള്ള ഒരു ബോൾ എടുത്ത് കൈ വെച്ച് ചെറുതായി ഒന്ന് റോൾ ചെയ്യുക
ഇനി ഡാർക്ക് ബ്രൗണ് കളർ ഉള്ള ഒരു ബോൾ എടുത്തു ഒന്ന് പരത്തി ലൈറ്റ് ബ്രൗണ് കളർ റോൾ ചെയ്തു വെച്ച മാവ് ഇതിന്റെ ഉള്ളിൽ വെച്ച് റോൾ ചെയ്യുക. 
ഇനി ഒരു വൈറ്റ് കളർ ബോൾ എടുത്ത് പരത്തി നേരത്തെ ചെയ്തു വെച്ച ഡാർക്ക് റോൾ  എടുത്തു ഇതിന്റെ നടുവിൽ വെച്ച് വീണ്ടും റോൾ ചെയ്യുക. 
ഇനി ഇത് നന്നായി നീളത്തിൽ റോൾ ചെയ്യുക.(മുകളിൽ ഉള്ള വീഡിയോ നോക്കുക )
നമ്മുടെ ബ്രഡ് ടിന്നിന്റെ നീളത്തിനേലും ഇരട്ടി ആക്കണം. എന്നിട്ട് നടുവിൽ മുറിച്ചു വെക്കുക
ഇതുപോലെ എല്ലാ ബോളും ചെയ്യുക. 
(അപ്പോൾ ടോട്ടൽ നമുക്ക് 16 റോൾസ് ഉണ്ടാകും)
ശേഷം എല്ലാ റോളും കൂടെ ഒരുമിച്ച് വെച്ചു ഒരു വലിയ റോൾ ആക്കുക
ഇത് ഒരു 10 ഇഞ്ച് ബ്രഡ് ടിന്നിൽ വെക്കുക. 
നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം കുറച്ചു പാൽ കൊണ്ട് മുകളിൽ  ബ്രഷ് ചെയ്യുക.. 
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 35 മുതൽ 45 മിനുറ്റ് ബെക് ചെയ്യുക
ബെക് ചെയ്ത് പുറത്തെടുത്തു അപ്പോൾ തന്നെ മുകളിൽ കുറച്ചു ബട്ടർ ബ്രഷ് ചെയ്യാം..
നന്നായി തണുത്ത ശേഷം  ബ്രഡ്   മുറിക്കാം 
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് ബ്രഡ്/ബണ് അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. ബ്രഡ് വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം.

No comments:

Post a Comment