Saturday 28 November 2020

Madhurai Special Jil Jil Jigarthanda // മധുരൈ സ്‌പെഷ്യൽ ജിൽ ജിൽ ജിഗർടണ്ഡാ

A must try recipe...

Milk Full Fat : 1.5 Liter
Sugar : 8 + 6 Table Spoon (Increase or decrease as needed )
Badam Pisin / Almond Gum : 4 - 5 Pieces 
Fresh Cream : 200 ml
Nannari / Sarsaparilla Syrup : 2 - 3 Table Spoon Per Glass.  (For Recipe Click Here )
Water

Wash the badam pisin well
Soak in 2 cups of water overnight. 
To a pan add 6 Table Spoon sugar and let it caramelize to brown color. Do not over brown and burn the caramel.  Add in half cup of hot water and let it boil until it reaches a smooth syrup consistency. Switch off the flame and keep aside.
Pour milk to a heavy bottom kadai and let it boil well. 
Let the milk boil until it reduces to around 1 liter. In between scrape the sides of the pan and put the cream back to the milk. 
Reserve one or 2 tea spoon of caramel syrup to pour on top and add the rest of the caramel syrup to the milk and mix well
Take half of this milk and keep aside. Once cooled keep in fridge. (Not freezer)
To the rest of the milk add 8 table spoon of sugar and let it boil for another 1 or 2 minutes and then switch off the flame and let it cool well.  With this milk we will make ice cream. Alternatively you can use any store bought ice cream. 
Once the milk is cooled well add fresh cream to it. Pour this to a mixi and blend well. 
Pour it to a airtight container and freeze for 2 hours. 
After 2 hours take it out of the freezer and pour it back to the mixi and again blend it well . Pour it to the container and freeze until done. 

Assembling Jigarthanda
Strain the soaked badam pisin to remove any excess water. 
To a tall glass add 2 - 3 table spoon of soaked badam pisin
Add 2 - 3 table spoon of nannari syrup 
To this add chilled milk which we made (Leave some space for the ice cream ) and mix well. 
Add a scoop of icecream and drizzle some caramel syrup on top.
That's it..Our Madhurai Special Jigarthanda is ready...
**Makes 6 glasses. 
പാൽ ഫുൾ ഫാറ്റ് : 1.5 ലിറ്റർ
പഞ്ചസാര : 8 + 6 ടേബിൾ സ്പൂണ് (ഇഷ്ട്ടത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ബദാം പിസിൻ / അൽമൻഡ് ഗം : 4 - 5 കഷ്ണങ്ങൾ
ഫ്രഷ് ക്രീം : 200 മില്ലി
നന്നാറി / നറുനീണ്ടി സിറപ്പ് : 2 - 3 ടേബിൾ സ്പൂണ് ഓരോ ഗ്ലാസ്സിലേക്ക്. (റെസിപിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക )
വെള്ളം

ബദാം പിസിൻ നന്നായി കഴുകി വെക്കുക
ശേഷം 2 കപ്പ് വെള്ളത്തിൽ രാത്രി മൊത്തം കുതിർത്തു വെക്കുക

ഒരു പാനിലേക്ക് 6 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് ബ്രൗണ് കളർ ആകും വരെ കാരമൽ ആക്കുക. ഒരുപാട് ചൂടാക്കി കരിഞ്ഞു പോകരുത്
ഇതിലേക്ക് അര കപ്പ് ചൂട് വെള്ളം ചേർത്ത് തിളപ്പിച്ചു സിറപ്പ് റെഡി ആക്കി മാറ്റി വെക്കുക
അടി കട്ടി ഉള്ള പാത്രത്തിലേക്ക് പാൽ ചേർത്ത് തിളപ്പിക്കുക
നന്നായി തിളപ്പിച്ചു ഏകദേശം 1 ലിറ്റർ ആയി കുറുക്കി എടുക്കുക
ഇടക്കിടക്ക് സൈഡിൽ പറ്റി ഇരിക്കുന്ന പാട ഇളക്കി പാലിലേക്ക് ചേർത്തു കൊടുക്കണം
1 - 2 സ്പൂണ് കാരമൽ സിറപ്പ് അവസാനം ചേർക്കാൻ മാറ്റി വെച്ച ശേഷം ബാക്കി മുഴുവൻ പാലിലേക്ക് ചേർത്തിളക്കുക
ഇതിൽ നിന്ന് പകുതി പാൽ എടുത്തു മാറ്റി വെക്കുക. ഇത് നന്നായി തണുത്തു കഴിഞ്ഞു ഫ്രിഡ്‌ജിൽ വെക്കുക. ഫ്രീസറിൽ വെക്കേണ്ട. 
ബാക്കി പാലിലേക്ക് 8 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് 2 മിനിറ്റ് തിളപ്പിച്ചു തീ ഓഫ് ആക്കി തണുക്കാൻ വെക്കുക. ഇത് കൊണ്ടാ നമ്മൾ ഐസ് ക്രീം ഉണ്ടാക്കുന്നെ..അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന ഐസ് ക്രീം എടുക്കാം. 
പാൽ നന്നായി തണുത്തു കഴിഞ്ഞു ഫ്രഷ് ക്രീം കൂടെ ചേർത്തു മിക്സിയിൽ അടിച്ചെടുക്കുക. 
ഒരു എയർടൈറ്റ് പാത്രത്തിൽ ഒഴിച്ച് 2 മണിക്കൂർ ഫ്രീസറിൽ വെക്കുക. 
ശേഷം പുറത്തെടുത്തു ഒന്ന് കൂടി മിക്സിയിൽ അടിച്ചെടുത്തു ഫ്രീസറിൽ വെച്ച് നന്നായി സെറ്റ് ആവാൻ വെക്കുക

ഇനി ജിഗർടണ്ഡാ സെറ്റ് ചെയ്യാം
കുതിർത്തു വെച്ച ബദാം പിസിനിൽ കൂടുതൽ വെള്ളം ഉണ്ടെങ്കിൽ അരിച്ചെടുത്ത് വെക്കുക
ഒരു ഗ്ലാസ്സിലേക്ക് 2 - 3 ടേബിൾ സ്പൂണ് കുതിർത്തു വെച്ച ബദാം പിസിൻ ചേർക്കുക. ഇതിലേക്ക് 2 - 3 ടേബിൾ സ്പൂണ് നന്നാറി സിറപ്പ് ചേർക്കുക. ഇതിലേക്ക് നമ്മൾ ഉണ്ടാക്കി തണുക്കാൻ വെച്ച പാൽ ചേർക്കുക. മുകളിൽ ഐസ് ക്രീം ഇടാൻ കുറച്ചു സ്ഥലം ഗ്ലാസ്സിൽ ഉണ്ടാവണം. നന്നായി ഇളക്കി കൊടുത്തു മുകളിൽ ഐസ് ക്രീം ഇട്ട് കുറച്ചു കാരമൽ സിറപ്പ് ഒഴിച്ച് കൊടുക്കുക.. 
നമ്മുടെ മധുരൈ സ്‌പെഷ്യൽ ജിഗർടണ്ഡാ റെഡി.
**6 ഗ്ലാസ് ഉണ്ടാക്കാം 

No comments:

Post a Comment