Saturday, 23 January 2021

Hot And Sour Chicken Soup // ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ്

Something hot and spicy during winter....

For Stock

Chicken : 250 grams
Onion : 1 Chopped
Garlic : 2 Cloves Crushed
Ginger : 1 Big piece Crushed 
Celery : 2 Stick
Pepper Powder : 1/2 Tea Spoon
Water : 4 Cups
Salt

To a pot add all the ingredients
Let it boil well and remove the white foam on top
Simmer and let it boil for 20 to 25 minutes
Strain it and keep the stock aside
Once the chicken pieces cools remove the bones and shred it and keep aside

Oil : 2 Table Spoon
Garlic : 2 Cloves Finely Chopped
Ginger : 1 Small Piece Finely Chopped
Cabbage : 1/4 Cup
Carrot : 1/4 Cup
Beans : 1/4 Cup
Soya Sauce: 2 Table Spoon(Use dark soya sauce for darker color)
Chilli Sauce : 2 Table Spoon
Vinegar : 1/2 Table Spoon
Pepper Powder: 1 Tea Spoon
Corn Flour :  1 Table Spoon
Egg : 1
Salt
Spring Onion

To a pot pour oil and saute ginger and garlic for 2 to 3 minutes.
Then add chopped beans carrots and cabbage and saute in high flame for 1 to 2 minutes
To this add the chicken stock and let it boil well
Add soya sauce, chilli sauce and vinegar
Beat the egg and add it (Preferably through a strainer so that it will not be big chunks )
Mix corn flour in some water and pour it
Once the soup boils well add in chopped spring onion and pepper powder. 
Switch off the flame and serve hot
**Adjust spice levels and thickness of the soup as per your wish 
If you wish to make veg soup avoid chicken and can add more vegetables likes mushrooms, capsicum etc
സ്റ്റോക്കിനായി
ചിക്കൻ: 250 ഗ്രാം
സവാള: 1 അരിഞ്ഞത്
വെളുത്തുള്ളി: 2 അല്ലി ചതച്ചത്
ഇഞ്ചി: 1 വലിയ കഷ്ണം ചതച്ചത്
സെലറി: 2 സ്റ്റിക്ക്
കുരുമുളക് പൊടി: 1/2 ടീ സ്പൂൺ
വെള്ളം: 4 കപ്പ്
ഉപ്പ്

ഒരു പാത്രത്തിലേക്ക് എല്ലാ ചേരുവകളും ചേർക്കുക
ഇത് നന്നായി തിളപ്പിച്ച് മുകളിൽ വരുന്ന വെളുത്ത പത നീക്കം ചെയ്യുക. 
തീ കുറച്ചു വെച്ച് 20 മുതൽ 25 മിനിറ്റ് വരെ തിളപ്പിക്കുക
ഇത് അരിച്ചെടുത്ത് സ്റ്റോക്ക് മാറ്റി വയ്ക്കുക. 
ചിക്കൻ കഷ്ണങ്ങൾ തണുത്തുകഴിഞ്ഞാൽ എല്ലുകൾ നീക്കം ചെയ്ത് മുറിച്ചു വയ്ക്കുക. 


എണ്ണ: 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 2 അല്ലി ചെറുതായി അരിഞ്ഞത്
ഇഞ്ചി: 1 ചെറിയ പീസ് ചെറുതായി അരിഞ്ഞത്
കാബേജ്: 1/4 കപ്പ്
കാരറ്റ്: 1/4 കപ്പ്
ബീൻസ്: 1/4 കപ്പ്
സോയ സോസ്: 2 ടേബിൾ സ്പൂൺ( നല്ല ഡാർക്ക് കളർ കിട്ടാൻ ഡാർക്ക് സോയ സോസ് ഉപയോഗിക്കുക)
മുളക് സോസ്: 2 ടേബിൾ സ്പൂൺ
വിനാഗിരി: 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി: 1 ടീ സ്പൂൺ
കോണ്ഫ്ലവർ : 1 ടേബിൾ സ്പൂൺ
മുട്ട: 1
ഉപ്പ്
ഉള്ളിതണ്ട്

ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ 2 മുതൽ 3 മിനിറ്റ് വരെ വഴറ്റുക.
അരിഞ്ഞ ബീൻസ് കാരറ്റ്, കാബേജ് എന്നിവ ചേർത്ത് 1 മുതൽ 2 മിനിറ്റ് വരെ ഫുൾ ഫ്ലെമിൽ വഴറ്റുക. 
ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ചേർത്ത് നന്നായി തിളപ്പിക്കുക
സോയ സോസ്, മുളക് സോസ്, വിനാഗിരി എന്നിവ ചേർക്കുക
മുട്ട അടിച്ച് ചേർക്കുക (വലിയ കഷണങ്ങളാകാതിരിക്കാൻ ഒരു അരിപ്പയിലൂടെ ഒഴിക്കുക )
കോണ്ഫ്ലവർ കുറച്ച് വെള്ളത്തിൽ കലക്കി  ഒഴിക്കുക. 
സൂപ്പ് തിളച്ചുകഴിഞ്ഞാൽ അരിഞ്ഞ ഉള്ളിതണ്ട്, കുരുമുളക് പൊടി എന്നിവ ചേർക്കുക.
തീ അണച്ച് ചൂടോടെ വിളമ്പുക
**എരിവും, കട്ടിയും ഇഷ്ട്ടത്തിന് അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യുക.
വെജിറ്റബിൾ സൂപ്പ് ആക്കാൻ ചിക്കൻ ഒഴിവാക്കി കൂടുതൽ വെജിറ്റബിൾ മുഷ്റൂം, ക്യാപ്സികം എന്നിവ ചേർത്തു ഉണ്ടാക്കാം.

No comments:

Post a Comment