Another Pot Cake...
For Making Chocolate Pots
Chocolate : 200 Grams
Paper Cups : 3
Melt the chocolate by double boiling or in microwave
Cut the side if the paper cup ( 1 to 2 cm )
And then using a cello tape cover the cut area
Pour the melted chocolate to the cups and tilt the cup and spread the chocolate in the whole cup.
Remove the excess chocolate and keep the cups in fridge
Maida : 1 Cup
Sugar : 1/2 Cup
Oil : 3 Table Spoon
Egg : 3
Vanilla Essence : 1/2 Tea Spoon
Baking Powder : 1 Tea Spoon
Salt : 1 Pinch
Coco Powder : 1 Table Spoon
Milk : 2 - 3 Table Spoon
Paper Cups : 4
**For making Eggless Cake substitute eggs with half cup of thick yogurt and replace 1 Tea spoon baking powder with half tea spoon baking powder and half tea spoon baking soda
Add maida, baking powder and salt to a sieve and sieve it two to three times and keep aside.
Beat eggs and sugar until fluffy
To this add oil and vanilla essence and combine
Add maida mix and milk as needed and make a smooth batter.
Divide the batter to two and to one add coco powder and mix well
Add vanilla cake batter to two cups and Chocolate cake batter to two cups
Preheat a big kadai for 10 minutes and place a ring or a stand in the center and keep the cups on the stand.
** You cake bake in an Oven too.
For Frosting
Whipping Cream : Half Cup
Powdered Sugar : 2 Table Spoon
Vanilla Essence : 1/2 Tea Spoon
Beat the whipping cream for 2 minutes and then add powdered sugar and vanilla essence and beat until stiff peaks are formed.
Fill it in a piping bag and keep aside
For Sugar Syrup
Water : Half Cup
Sugar : 2 Table Spoon
Boil water and sugar until the sugar gets completely dissolved. Let it cool well and keep in fridge.
Now take the chocolate cups out of the fridge and carefully remove the cello tape and then remove the paper cup
Now your chocolate cups are ready
Place a layer of vanilla cake.
Drizzle some sugar syrup
Now again put a layer of cream
Next a layer of chocolate cake
Again drizzle some sugar syrup
Next a layer of cream and vanilla cake
Repeat the process until the whole cup is filled.
Finally put some chocolate cake crumbs in a mixi and powder the cake
Add in a spoon or two of cream or melted chocolate and combine well
Put this chocolate cake powder on top of the cup and place a mint sprig.
That's it your Chocolate Garden Pot Cake is ready.
Keep in fridge for some time and serve.
ചോക്ലേറ്റ് പോട്ട് ഉണ്ടാക്കാൻ
ചോക്ലേറ്റ്: 200 ഗ്രാം
പേപ്പർ കപ്പുകൾ: 3
ഡബിൾ ബോയിൽ അല്ലെങ്കിൽ മൈക്രോവേവ് ചെയ്ത് ചോക്ലേറ്റ് ഉരുകുക
പേപ്പർ കപ്പ് സൈഡിൽ ഒന്ന് കട്ട് ചെയ്ത് കൊടുക്കുക(1 മുതൽ 2 സെന്റിമീറ്റർ വരെ)
ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കട്ട് ചെയ്ത ഭാഗം കവർ ചെയ്യുക
കപ്പുകളിലേക്ക് ഉരുകിയ ചോക്ലേറ്റ് ഒഴിച്ചു കപ്പ് ചരിച്ചു പിടിച്ച് എല്ലാ ഭാഗത്തും ചോക്ലേറ്റ് ആക്കുക.
അധികം ആയുള്ള ചോക്ലേറ്റ് ഒഴിവാക്കി കപ്പുകൾ ഫ്രിഡ്ജിൽ വെക്കുക.
കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
പഞ്ചസാര: 1/2 കപ്പ്
എണ്ണ: 3 ടേബിൾ സ്പൂൺ
മുട്ട: 3
വാനില എസെൻസ്: 1/2 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ: 1 ടീ സ്പൂൺ
ഉപ്പ്: 1 നുള്ള്
കൊക്കോ പൗഡർ : 1 ടേബിൾ സ്പൂൺ
പാൽ: 2 - 3 ടേബിൾ സ്പൂൺ
പേപ്പർ കപ്പുകൾ: 4
**മുട്ടയില്ലാത്ത കേക്ക് വേണമെങ്കിൽ മുട്ടയ്ക്ക് പകരം അര കപ്പ് കട്ടിയുള്ള തൈര് ഉപയോഗിക്കുക. 1 ടീ സ്പൂൺ ബേക്കിംഗ് പൗഡറിന് പകരം അര ടീ സ്പൂൺ ബേക്കിംഗ് പൗഡറും അര ടീ സ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക.
ഒരു അരിപ്പയിൽ മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് രണ്ട് മൂന്ന് തവണ അരിച്ച് മാറ്റി വയ്ക്കുക.
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക.
ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക. മൈദ മിക്സും പാലും ചേർത്ത് ബാറ്റർ റെഡി ആക്കുക.
ബാറ്ററിനെ രണ്ടായി ഭാഗിക്കുക. ഒന്നിൽ കൊക്കോപ്പൊടി ചേർത്ത് നന്നായി ഇളക്കുക
രണ്ട് കപ്പിലേക്ക് വാനില കേക്ക് ബാറ്ററും രണ്ട് കപ്പിലേക്ക് ചോക്ലേറ്റ് കേക്ക് ബാറ്ററും ഒഴിക്കുക.
ഒരു വലിയ കടായി 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കി മധ്യഭാഗത്ത് ഒരു റിങ് അല്ലെങ്കിൽ സ്റ്റാൻഡ് വെച്ച് കപ്പുകൾ സ്റ്റാൻഡിൽ വെക്കുക.
മൂടി വെച്ച് 10 മുതൽ 12 മിനിറ്റ് വരെ മീഡിയം ഫ്ലെമിൽ ബേക്ക് ചെയ്യുക
കേക്കിന്റെ മധ്യഭാഗത്ത് ഒരു skewer കുത്തി നോക്കി കേക്ക് നന്നായി ബേക്ക് ആയില്ലേ എന്ന് നോക്കുക.
ശേഷം പുറത്തെടുത്തു നന്നായി തണുക്കാൻ വെക്കുക.
എന്നിട്ട് മുറിച്ചു വെക്കുക
** ഓവൻ ഉണ്ടെങ്കിൽ ഓവന്നിൽ ബേക്ക് ചെയ്യാം.
ഫ്രോസ്റ്റിംഗിനായി
വിപ്പിംഗ് ക്രീം: അര കപ്പ്
പൊടിച്ച പഞ്ചസാര: 2 ടേബിൾ സ്പൂൺ
വാനില എസെൻസ്: 1/2 ടീ സ്പൂൺ
വിപ്പിംഗ് ക്രീം 2 മിനിറ്റ് ബീറ്റ് ചെയ്യുക
ശേഷം പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് സ്റ്റിഫ് പീക്‌സ് ആകും വരെ ബീറ്റ് ചെയ്യുക
ശേഷം ഒരു പൈപ്പിങ് ബാഗിൽ ഇട്ട് വെക്കുക.
പഞ്ചസാര സിറപ്പിനായി
വെള്ളം: അര കപ്പ്
പഞ്ചസാര: 2 ടേബിൾ സ്പൂൺ
വെള്ളവും പഞ്ചസാരയും നന്നായി
തിളപ്പിക്കുക. ഇത് നന്നായി തണുത്ത ശേഷം ഫ്രിഡ്ജിൽ വെക്കുക.
ഫ്രിഡ്ജിൽ നിന്ന് ചോക്ലേറ്റ് കപ്പുകൾ എടുത്ത് സെല്ലോ ടേപ്പ് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക. എന്നിട്ട് പേപ്പർ കപ്പ് നീക്കം ചെയ്യുക.
ഇപ്പൊ നമ്മളുടെ ചോക്ലേറ്റ് കപ്പ് റെഡി ആയി.
ആദ്യം ചോക്ലേറ്റ് കപ്പിലേക്ക് കുറച്ചു ക്രീം ഇടുക
ഇതിന് മുകളിൽ വാനില കേക്ക് വെക്കുക
കുറച്ചു ഷുഗർ സിറപ്പ് ഒഴിക്കുക
വീണ്ടും ക്രീം ഇട്ട് മുകളിൽ ചോക്ലേറ്റ് കേക്ക് വെക്കുക. ഷുഗർ സിറപ്പ് ഒഴിച്ചു ക്രീം ഇട്ട് വാനില കേക്ക് വെക്കുക
ഇത് പോലെ കപ്പ് നിറയും വരെ ചെയ്യുക
കുറച്ചു ചോക്ലേറ്റ് കേക്ക് കഷ്ണങ്ങൾ
മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക
ഒന്നോ രണ്ടോ സ്പൂണ് ക്രീം അല്ലെങ്കിൽ ഉരുക്കിയ ചോക്ലേറ്റ് ചേർത്തു മിക്സ് ചെയ്യുക
ഇത് ഏറ്റവും മുകളിൽ ആയി ഇട്ട് കൊടുക്കുക. ശേഷം ഒരു പുതിന തണ്ട് മുകളിൽ വയ്ക്കുക.
നമ്മുടെ ചോക്ലേറ്റ് ഗാർഡൻ പൊട്ട് കേക്ക് റെഡി ആയി
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെർവ് ചെയ്യാം.
**Another Pot Cake Recipe is here
No comments:
Post a Comment