Thursday, 18 February 2021

Chocolate Garden Pot Cake //ചോക്ലേറ്റ് ഗാർഡൻ പോട്ട് കേക്ക്

Loved Making this Cuties....

For Making Chocolate Pots 

Chocolate : 200 Grams
Paper Cups : 3

Melt the chocolate by double boiling or in microwave
Cut the side if the paper cup ( 1 to 2 cm )
And then using a cello tape cover the cut area
Pour the melted chocolate to the cups and tilt the cup and spread the chocolate in the whole cup.
Remove the excess chocolate and keep the cups in fridge 
For making cake

Maida : 1/4 Cup
Coco Powder : 1 Table Spoon
Sugar : 1/4 Cup
Oil : 1 Table Spoon
Egg : 2
Vanila Essence : 1/4 Tea Spoon
Baking Powder : 1 Pinch

Beat eggs and sugar until fluffy
To this add oil and vanila essence and combine
Add maida, coco powder and baking powder and mix well
Spread oil in a frying pan and place a butter paper 
Pour this to the non stick fry pan and pat the pan two to three times. 
Heat a tawa and place the fry pan on top
Cover and cook on medium heat for 10 to 12 minutes
Insert a tooth pic in the center and check whether cake is done. 
Let it cool well and then cut to pieces and put in mixer and powder the cake
Add in a spoon or two of cream or melted chocolate and combine well 
Now take the chocolate cups out of the fridge and carefully remove the cello tape and then remove the paper cup
Fill in the cups with the powdered cake mix and top it with a mint sprig . 

ചോക്ലേറ്റ് പോട്ട് ഉണ്ടാക്കാൻ

ചോക്ലേറ്റ്: 200 ഗ്രാം
പേപ്പർ കപ്പുകൾ: 3

ഡബിൾ ബോയിൽ അല്ലെങ്കിൽ മൈക്രോവേവ് ചെയ്ത് ചോക്ലേറ്റ് ഉരുകുക
പേപ്പർ കപ്പ്  സൈഡിൽ ഒന്ന് കട്ട് ചെയ്ത് കൊടുക്കുക(1 മുതൽ 2 സെന്റിമീറ്റർ വരെ)
ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കട്ട് ചെയ്ത ഭാഗം കവർ ചെയ്യുക
കപ്പുകളിലേക്ക് ഉരുകിയ ചോക്ലേറ്റ് ഒഴിച്ചു കപ്പ് ചരിച്ചു പിടിച്ച് എല്ലാ ഭാഗത്തും ചോക്ലേറ്റ് ആക്കുക. 
അധികം ആയുള്ള  ചോക്ലേറ്റ് ഒഴിവാക്കി കപ്പുകൾ ഫ്രിഡ്ജിൽ വെക്കുക. 
കേക്ക് ഉണ്ടാക്കാൻ 

മൈദ: 1/4 കപ്പ്
കോകോ പൗഡർ : 1 ടേബിൾ സ്പൂൺ
പഞ്ചസാര: 1/4 കപ്പ്
എണ്ണ: 1 ടേബിൾ സ്പൂൺ
മുട്ട: 2
വാനില എസെൻസ്: 1/4 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ: 1 നുള്ള്

മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക
ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക
മൈദയും, കോകോ പൗഡറും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക
നോൺ സ്റ്റിക്ക് ഫ്രയിങ് പാനിൽ കുറച്ചു  എണ്ണ തടവി ഒരു ബട്ടർ പേപ്പർ വയ്ക്കുക
ശേഷം മാവ് ഒഴിച്ച് നന്നായി ഒന്ന് തട്ടി കൊടുക്കുക
ഒരു തവ ചൂടാക്കി മുകളിൽ ഈ പാൻ വെച്ചു 10 മുതൽ 12 മിനിറ്റ് വരെ തീയിൽ വേവിക്കുക
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക് കുത്തി നോക്കി കേക്ക് ബേക്ക് ആയില്ലേ എന്ന് നോക്കുക
കേക്ക് എടുത്ത് തണുക്കാൻ വെക്കുക
ശേഷം കഷ്ണങ്ങൾ ആക്കി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക
ഒന്നോ രണ്ടോ സ്പൂണ് ക്രീം അല്ലെങ്കിൽ ഉരുക്കിയ ചോക്ലേറ്റ് ചേർത്തു മിക്സ് ചെയ്തു വെക്കുക
ഫ്രിഡ്ജിൽ നിന്ന് ചോക്ലേറ്റ് കപ്പുകൾ എടുത്ത് സെല്ലോ ടേപ്പ് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക. എന്നിട്ട് പേപ്പർ കപ്പ് നീക്കം ചെയ്യുക
പൊടിച്ച കേക്ക് മിക്സ്  കപ്പുകളിൽ നിറച്ച് ഒരു പുതിന തണ്ട് മുകളിൽ വയ്ക്കുക.

No comments:

Post a Comment