Monday 8 March 2021

Wheat Flour Naan ( Without Yeast ) // ഗോതമ്പ് പൊടി നാൻ (യീസ്റ്റ് ചേർക്കാതെ )

An easy and simple recipe to make at home
Wheat Flour : 1 Cup
Yogurt: 1/4 cup
Baking Powder: 1/4 Tea Spoon
Sugar: 1/2 Tea Spoon
Warm Water: As Required
Salt
Chopped Coriander: 2 Table Spoon (Optional)
Chopped Garlic: 1 Table Spoon (Optional)
Butter: As Required
To a bowl add 1 cup wheat flour, baking powder, sugar and salt and combine well
Add yogurt and mix.  Add warm water as required and make a smooth dough
Apply some oil or butter on the dough and cover with a cling foil or a wet towel
Let the dough rise for at least 2 hours 
Slightly knead the dough and pinch out medium portions from the dough.  Bigger than a chapathi ball
Dust the dough ball with little flour
Now roll out the naan. Should not be too thin like chapathi
You can just make plain naan.  But here i added some chopped coriander and garlic on top
Now using the rolling pin slightly press the coriander leaves and garlic 
Now reverse the rolled naan and on the other side brush water
We need and iron tawa for making naan.  Non stick tawa wont work here.  As the naan will not stick properly on the non stick ones
To a hot tawa place the naan, with the water brushed side down on the tawa
Once the naan starts to bubble slowly invert the tawa and show it directly on flame about 2 inches above the flame. 
Once it starts to brown remove from flame and apply some butter on top 
ഗോതമ്പ് പൊടി : 1 കപ്പ്
തൈര്: 1/4 കപ്പ്
ബേക്കിംഗ് പൗഡർ: 1/4 ടീ സ്പൂൺ
പഞ്ചസാര: 1/2 ടീ സ്പൂൺ
ചൂടുവെള്ളം: ആവശ്യാനുസരണം
ഉപ്പ്
മല്ലി ഇല അരിഞ്ഞത്: 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)
വെളുത്തുള്ളി അരിഞ്ഞത്: 1 ടേബിൾ സ്പൂൺ (ഓപ്ഷണൽ)
വെണ്ണ 

ഒരു പാത്രത്തിൽ 1 കപ്പ് ഗോതമ്പ് മാവ്, ബേക്കിംഗ് പൗഡർ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക
തൈര് ചേർത്ത് ഇളക്കുക. ആവശ്യാനുസരണം ചെറുചൂടുള്ള വെള്ളം ചേർത്ത് കുഴെച്ചടുത്തു മാവ് തയ്യാറാക്കുക.  
കുറച്ച് എണ്ണയോ വെണ്ണയോ പുരട്ടി നനഞ്ഞ തുണി വെച്ചു മൂടി 2 മണിക്കൂർ വെക്കുക.  
ശേഷം മാവ് ചെറുതായി ഒന്ന് കുഴച്ചെടുത്തു ചാപ്പത്തിക്കു എടുക്കുന്നതിനെക്കാളും കുറച്ചു കൂടി വലിയ ഉരുള എടുത്തു അല്പം പൊടി ഇട്ട് പരത്തി എടുക്കുക. ഒരുപാട് കട്ടി കുറച്ചു പരത്തരുത്. 
ഇത് നേരെ ചുടാൻ എടുക്കാം.. പക്ഷെ ഞാൻ ഇതിന്റെ മേൽ കുറച്ചു മല്ലി ഇല അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും കൂടെ വിതറി ഒന്ന് കൂടി ഒന്ന് പരത്തി എടുത്തു.
ഇനി ഇത് മറിച്ചിട്ട് മറ്റേ ഭാഗത്തു കുറച്ചു വെള്ളം തടവി കൊടുക്കുക
ചൂടായ തവയിൽ വെള്ളം തടവിയ ഭാഗം വരുന്ന രീതിയിൽ ഇട്ട് കൊടുക്കുക
പൊള്ളി വന്ന് തുടങ്ങുമ്പോൾ പാൻ മറിച്ചു പിടിച്ചു മുകൾ ഭാഗം തീയിൽ കാണിച്ചു പിടിച്ചു ചെറിയ ബ്രൗണ് കളർ ആക്കി എടുക്കുക
ചൂടോടെ ബട്ടർ തേക്കുക. 
ഇരുമ്പ് തവ ആണ് നല്ലത്..നോൺ സ്റ്റിക് തവ ആകുമ്പോൾ നാൻ ഒട്ടിപിടിച്ചു നിൽക്കില്ല. 
ഇരുമ്പ് തവ ഇല്ലെങ്കിൽ നോൺ സ്റ്റിക്ക് തവയിൽ ചെയ്തു തീയിലേക്ക് കാണിക്കുമ്പോൾ ഒരു സ്പൂണോ തവിയോ വെച്ച് പിടിച്ചാൽ മതി

No comments:

Post a Comment