Sunday 6 September 2020

Beef Chilli Dry // ബീഫ് ചില്ലി ഡ്രൈ..

Beef Chilli Dry // ബീഫ് ചില്ലി ഡ്രൈ.


To half kilo beef chunks add one fourth tea spoon of turmeric powder, red chilli powder, pepper powder, fennel powder and some salt.  Marinate well and pressure cook for 2 to 3 whistles.  Once the pressure setttles down open and chop the beef chunks to strips.  To this add 1 tea soon crushed red chilly flakes, crushed fennel seeds, half tea spoon turmeric powder, pepper powder, kashmiri chilli powder, ,meat masala, 2 table spoon corn flour, 1 table spoon soya sauce, 1 table spoon vinegar and some salt.Marinate well and keep aside for 2 hours and deep fry in coconut oil.  Do not make it too much crisy as it will make the strips hardFinally fry few curry leaves and green chilli in the same oil and add it on top of the fried beef strips


അര കിലോ ബീഫിലേക്ക് (വലിയ കഷ്ണങ്ങൾ) കാൽ ടീ സ്പൂണ് വീതം മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, പെരും ജീരകം പൊടി , കുറച്ചു ഉപ്പ് എന്നിവ ചേർത്ത് മാരിനെറ്റ് ചെയ്ത് കുക്കറിൽ ഇട്ട് ഒരു 2 - 3 വിസിൽ അടിപ്പിച്ചു ഓഫ് ആക്കുക
പ്രഷർ മൊത്തം പോയി കഴിഞ്ഞു കുക്കർ തുറന്ന് ബീഫ് കഷ്ണങ്ങൾ ഒന്ന് തണുത്തു കഴിഞ്ഞാൽ സ്ട്രിപ്പ്സ് ആക്കി കട്ട് ചെയ്യുക
ഇതിലേക്ക് 1 ടീ സ്പൂണ് ചതച്ച പെരും ജീരകവും, ചതച്ച വറ്റൽ മുളകും, അര ടീ സ്പൂണ് മഞ്ഞൾ പൊടി, കുരുമുളക് പൊടി, കശ്മീരി മുളക് പൊടി, മീറ്റ് മസാല പൗഡർ, 2 ടേബിൾ സ്പൂണ് കോൺ ഫ്ലോർ, 1 ടേബിൾ സ്പൂണ് സോയ സോസ്, 1 ടേബിൾ സ്പൂണ് വിനെഗർ കുറച്ചു ഉപ്പ് എന്നിവ ചേർത്ത് മാരിനെറ്റ് ചെയ്ത് ചുരുങ്ങിയത് 2 മണിക്കൂർ മാറ്റി വെക്കുക..ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.. 
ഒരുപാട് മൊരിക്കരുത്..കട്ടി ആയി പോകും..അവസാനം കുറച്ചു കറിവേപ്പിലയും, പച്ചമുളകും കൂടെ വറുത്തെടുത്തു ചേർക്കാം..

No comments:

Post a Comment