Friday, 11 September 2020

Falooda // ഫലൂദ


Falooda // ഫലൂദ

Step 1
Take 2 table spoon of Sabja seeds or Basil Seeds or Black Kaskas and soak in half cup of water 
Let it sit for 10 minutes

Step 2
You can use any fruits of your choice. Here I have used apple, banana, kiri, orange and pineapple
Chop the fruits and keep aside

Step 3
Cook one fourth cup of Semiya and keep aside

Step 4
Take 1 strawberry jelly packet and prepare as per the instructions and let it set

Step 5
Rose syrup either used store brought ones or make at home Recipe
Rose Syrup
Sugar : 1 Cup
Water: 3/4 Cup
Beetroot Peel : A few, or use beetroot slices 
Salt : 1 Pinch
Rose Water : 1 Tea Spoon
Boil sugar, water and beetroot peel. When the syrup becomes slightly thick add salt and rose water and switch off the flame. 
Strain it and let it cool. Once cooled down store in fridge and use as needed. 
Beetroot peel should not be kept in syrup for long time as the sugar syrup might get the taste of beetroot
Do not wait till the syrup get too thick..As the syrup gets thicker once cooled
If using rose petals instead of rose water once you strain the boiled syrup (sugar+water+beetroot+salt) 
Add the washed and dried petals and let it sit for 24 hours. Then remove the rose petals.

Step 6
Prepare the rose milk ny boiling  half liter of milk and let it thicken a bit and then add some rose syrup 

Step 7
You can use any ice cream flavor of your choice. Use 2 flavors for better taste 

Step 8
Chop a table spoon of cashew nuts.
2 table spoon of tutti frootti for garnish 

Assembling
To a tall glass add 2 table spoon of rose syrup. Now add 2 tea spoon of soaked Sabja or Basil Seeds. Then add some cooked semiya
On top of it add some jelly
Then add some chopped fruits
Now add some rose milk and a scoop of ice cream. Put some chopped cashew nuts and tutti frootti. 
Depending on the size of your glass add more layers of fruits and soaked Sabja or Basil Seeds. On top place a scoop of ice cream. 
Garnish with some chopped cashew nuts, tutti frootti and some rose syrup


സ്റ്റെപ് 1
സബ്ജ സീഡ്‌സ് അല്ലെങ്കിൽ ബേസിൽ സീഡ്‌സ് അല്ലെങ്കിൽ കറുത്ത കസ്കസ്  2 ടേബിൾ സ്പൂണ് അര കപ്പ് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെക്കുക

സ്റ്റെപ് 2
ഇഷ്ടമുള്ള ഫ്രൂട്സ് അരിഞ്ഞു വെക്കുക. ഞാൻ എടുത്തത് ആപ്പിൾ, പഴം, കിവി, മുന്തിരി, ഓറഞ്ച്, പൈൻ ആപ്പിൾ..

സ്റ്റെപ് 3
കാൽ കപ്പ് സേമിയ വേവിച്ചു വെക്കുക

സ്റ്റെപ് 4
ഒരു സ്ട്രോബെറി ജെല്ലി പാക്കറ്റ് എടുത്ത് അതിൽ പറഞ്ഞ പോലെ ജെല്ലി ഉണ്ടാക്കി സെറ്റ് ചെയ്യാൻ വെക്കുക

സ്റ്റെപ് 5
ഷോപ്പിൽ മേടിക്കാൻ കിട്ടുന്ന റോസ് സിറപ്പ് ഉപയോഗിക്കാം. അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം 

റോസ് സിറപ്പ്
പഞ്ചസാര : 1 കപ്പ്
വെള്ളം : 3/4 കപ്പ്
ബീറ്റ്റൂട്ട് തൊലി: കുറച്ച്.. ബീറ്റ്റൂട്ട് കഷ്ണവും ഉപയോഗിക്കാം
ഉപ്പ്: 1 നുള്ള്
റോസ് വാട്ടർ: 1 ടീ സ്പൂണ്

പഞ്ചസാര, വെള്ളം, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ഉപ്പും റോസ് വാട്ടറും ചേർത്തു തീ ഓഫ് ആക്കുക.. 
ശേഷം അരിച്ചെടുക്കുക. 
തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചു ആവശ്യത്തിന് ഉപയോഗിക്കാം..ബീറ്റ്റൂട്ട് ഒരുപാട് നേരം സിറപ്പിൽ വെക്കരുത്.. സിറപ്പിന്  ബീറ്റ്റൂട്ട് ടേസ്റ്റ് വരും..
ഷുഗർ സിറപ്പ് ഒരുപാട് കട്ടി ആവരുത്.. കാരണം ഷുഗർ സിറപ്പ് തണുക്കുമ്പോൾ ഒന്ന് കൂടി കട്ടി ആകും..
റോസ് പൂവ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഷുഗർ സിറപ്പ് അരിച്ചെടുത്തിന് ശേഷം കഴുകി തുടച്ച റോസ് ഇതളുകൾ ഇട്ട് 24 മണിക്കൂർ വെക്കുക. ശേഷം ഇതളുകൾ മാറ്റുക

സ്റ്റെപ് 6
അര ലിറ്റർ പാൽ തിളപ്പിച്ചു ഒന്ന് കുറുക്കി എടുക്കുക.. ഇതിലേക്ക് ആവശ്യത്തിന് റോസ് സിറപ്പ് ചേർത്തു റോസ് മിൽക്ക് തയ്യാറാക്കുക

സ്റ്റെപ് 7
ഇഷ്ട്ടമുള്ള ഐസ് ക്രീം എടുക്കാം. 2 രുചിയുള്ള ഐസ്ക്രീം എടുത്താൽ ടേസ്റ്റ് കൂടും.

സ്റ്റെപ് 8
കുറച്ച് അണ്ടിപ്പരിപ്പ് നുറുക്കിയത്, ടൂട്ടി ഫ്രൂട്ടി 2 സ്പൂണ്

ഫലൂദ സെറ്റ് ചെയ്യാൻ
ഒരു വലിയ ഗ്ലാസ്സിൽ 2 സ്പൂണ് റോസ് സിറപ്പ് ഒഴിക്കുക. ഇനി 2 സ്പൂണ് കുതിർത്തു വെച്ച സബ്ജ /  ബേസിൽ സീഡ്‌സ് ഇടുക. ഇതിന്റെ മേലെ സേമിയ ഇടുക, പിന്നെ കുറച്ചു ജെല്ലി, പിന്നെ കുറച്ചു ഫ്രൂട്സ് അരിഞ്ഞത് ചേർക്കുക
ഇനി കുറച്ചു റോസ് മിൽക്ക് ഒഴിക്കുക
പിന്നെ 1 സ്കൂപ് ഐസ് ക്രീം ചേർക്കുക. കുറച്ച് അണ്ടിപ്പരിപ്പും, ടൂട്ടി ഫ്രൂട്ടിയും ചേർക്കുക.  പിന്നെ ഗ്ലാസ്സിൽ കൊള്ളുന്ന പോലെ കുറച്ചു ഫ്രൂട്സ്, സബ്ജ /  ബേസിൽ സീഡ്‌സ് ചേർക്കുക..മുകളിൽ ഒരു സ്കൂപ് ഐസ് ക്രീം ചേർക്കുക. അതിന് മുകളിൽ അണ്ടിപ്പരിപ്പ്, ടൂട്ടി ഫ്രൂട്ടി, കുറച്ചു റോസ് സിറപ്പ് എന്നിവ ചേർക്കുക.



No comments:

Post a Comment