Monday, 28 September 2020

Mango Pickle // മാങ്ങ അച്ചാർ

Pickles ... Pickles...
Raw Mango: 1 Kg
Gingelly Oil: 1/2 Cup
Mustard Seeds: 1.5 Tea Spoon
Ginger Garlic Crushed: 2 Table Spoon Each
Green Chilly: 5
Curry Leaves: 1 Sprig
Red Chilly Powder: 4 Table Spoon
Turmeric Powder: 1/2 Tea Spoon
Asafoetida Powder: 3/4 Tea Spoon
Fenugreek Seeds Powder: 1/2 Tea Spoon
Vinegar: 2 - 3 Tea Spoon
Salt

Wash and dry the mango well and chop it to small pieces. Not too small.
Add some salt to this and mix well and let it rest for 1 hour
To a kadai pour gingelly oil and add half tea spoon mustard seeds.
Once it splutters add crushed ginger, garlic and green chillies and curry leaves and saute well
Reduce the flame to lowest possible and add chilly powder, turmeric powder, asafoetida powder and fenugreek seeds powder and saute until the raw smell of the spice powders is gone
Dry roast 1 tea spoon of mustard seeds and crush it well and add it. Add in vinegar and mix well
Adjust the amount of vinegar as per the sourness of the mango. 
Now switch off the flame and add the mango pieces and combine well
Check for salt and if needed add more salt
Pickle is ready and once it cools well can be stored in clean and dry airtight container

പച്ച മാങ്ങ : 1 കിലോ
നല്ലെണ്ണ : അര കപ്പ്
കടുക് : ഒന്നര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 ടേബിൾ സ്പൂണ് വീതം
പച്ചമുളക് : 5 എണ്ണം
കറിവേപ്പില : 1 തണ്ട്
മുളക് പൊടി :4 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
കായം പൊടി : മുക്കാൽ ടീ സ്പൂണ്
ഉലുവ പൊടി : അര ടീ സ്പൂണ്
വിനാഗിരി : 2 - 3 ടീ സ്പൂണ്
ഉപ്പ്

പച്ച മാങ്ങ നന്നായി കഴുകി തുടച്ച് അരിഞ്ഞെടുക്കുക. ഒരുപാട് ചെറുതായി അരിയേണ്ട. കുറച്ചു വലിയ കഷ്ണം ആവണം. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്തിളക്കി ഒരു മണിക്കൂർ മാറ്റി വെക്കുക. നല്ലെണ്ണ ചൂടാക്കി അര ടീ സ്പൂണ് കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, പച്ചമുളക് ചതച്ചതും, കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക. തീ നന്നായി കുറച്ചു വെച്ചു മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി, ഉലുവ പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
1 ടീ സ്പൂണ് കടുക് ഡ്രൈ റോസ്റ്റ് ചെയ്ത് നന്നായി ചതച്ചെടുത്തു ചേർക്കുക. ശേഷം വിനാഗിരി (മാങ്ങയുടെ പുളി അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക) ചേർത്തിളക്കി തീ ഓഫ് ആക്കി അരിഞ്ഞു വെച്ച മാങ്ങ ചേർത്തിളക്കുക.ഉപ്പ് നോക്കി
വേണമെങ്കിൽ കുറച്ചു ചേർക്കുക
മാങ്ങ അച്ചാർ റെഡി.. ചൂട് മാറിയ ശേഷം ക്ലീൻ ആയ ഒരു കുപ്പിയിൽ ആക്കം

No comments:

Post a Comment