Monday, 14 September 2020

Omani Halwa // ഒമാനി ഹൽവ

A must try recipe....

Sugar: 2 cups (Use 1 Cup Brown sugar and 1 cup white sugar to get dark color for halwa)

Corn Flour: 1 Cup

Water: 2 Cups

Butter/Ghee : 2 Table Spoon

Saffron: 1 Pinch

Cardamom Powder: 1/4 Tea Spoon

Rose Essence: 3 - 4 Drops or Rose Water: 1 Tea Spoon

Cashew nuts / Almonds / Pista Chopped: 3 Table Spoon

Mix corn flour in water and keep aside

to a heavy bottom deep kadai or pot add the sugar and caramelize it (Do not oven brown the caramel)

Reduce the flame and add corn flour mixed water

At this time you might feel the caramelized sugar has crystallized

But thats ok.. Just keep cooking in low flame

Keep stirring..Do not stop in  between

After some time the sugar will be completely dissolved

Keep stirring without stopping until the mixture starts to thicken

Once it starts to thicken add saffron, butter, cardamom powder, rose essence and chopped nuts

Once the mixture starts to leave the sides of the pan switch off the flame and transfer it to a bowl

(Makes approx 650gm Halwa)

പഞ്ചസാര  : 2 കപ്പ് (1കപ്പ് ബ്രൗണ് ഷുഗറും, 1 കപ്പ് വൈറ്റ് ഷുഗറും ആയി എടുത്താൽ നല്ല ഡാർക്ക് കളർ കിട്ടും)

കോൺ ഫ്ലവർ : 1/4 കപ്പ്

വെള്ളം : 2 കപ്പ്

ബട്ടർ / നെയ്യ് : 2 ടേബിൾ സ്പൂൺ

കുങ്കുമപ്പൂവ് : 1 നുള്ള്

ഏലയ്ക്ക പൊടി : 1/4 ടി സ്പൂൺ

റോസ് എസ്സെൻസ് : 3 - 4 തുള്ളി അല്ലെങ്കിൽ  റോസ് വാട്ടർ : 1 ടി സ്പൂൺ

അണ്ടിപ്പരിപ്പ് / ബദാം / പിസ്താ നുറുക്കിയത് : 3 ടേബിൾ സ്പൂൺ

കോൺ ഫ്ലവർ വെള്ളത്തിൽ കലക്കി മാറ്റി വെക്കുക. ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് പഞ്ചസാര ഇട്ടു കരിയിച്ചെടുക്കുക (കാരമലൈസ് ചെയ്യുക). തീ നന്നായി കുറച്ചു ഇതിലേക്ക് കോൺ ഫ്ലവർ കലക്കിയ വെള്ളം ചേർക്കുക. കാരമലൈസ് ചെയ്ത പഞ്ചസാര കോൺ ഫ്ലവർ വെള്ളം ചേർക്കുമ്പോൾ പെട്ടെന്ന് കട്ടി ആയ പോലെ ആവും. പക്ഷെ കുഴപ്പം ഇല്ല. ഇതു ചെറിയ ചൂടിൽ ഇളക്കി കൊണ്ടേ ഇരിക്കുക.അപ്പൊ നന്നായി അലിഞ്ഞു കിട്ടും.കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം.ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ബട്ടർ, കുങ്കുമപ്പൂവ്, ഏലയ്ക്ക പൊടി, റോസ് എസ്സെൻസ് അല്ലെങ്കിൽ റോസ് വാട്ടർ, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം അല്ലെങ്കിൽ പിസ്താ (ഇതിൽ ഏതെങ്കിലും മതി ) ചേർത്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കുക. ഇനി തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റാം


No comments:

Post a Comment