Wednesday 9 September 2020

Idiappam/ String Hoppers With Coconut Milk..//ഇടിയപ്പം / നൂൽ പുട്ട് / നൂലപ്പം തേങ്ങാപാലും... //

The great Combination Idiappam with Coconut Milk...

ഈ കോമ്പിനേഷൻ ഇഷ്ടമുള്ളവർ ഉണ്ടോ.. എനിക്ക് ഇടിയപ്പം/ നൂൽ പുട്ട് തേങ്ങ പാൽ കൂട്ടി കഴിക്കാൻ ആണ് ഇഷ്ട്ടം..  

Wash and soak white raw rice for 4 hours.  Then strain off the water and grind the rice to a fine powder.  Roast this rice flour well

For 1 cup of rice flour boil a little more than 1 cup of water.  Add in the required salt

To boiling water add rice flour and combine well.  Let it cool down for some time

Now spread some oil in you hands and then knead the dough well

Add the dough to a idiappam maker and squeeze it on to a banana leaf or idli plate.  Put some coconut on top and steam well

Here i have squeezed it on to a small plate for easiness. 

Serve warm with sweet coconut milk or curry of your choice


പച്ചരി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെച്ച് വെള്ളം ഊറ്റി കളഞ്ഞു ഒട്ടും തരി ഇല്ലാതെ പൊടിച്ചെടുത്തു നന്നായി വറുത്തെടുക്കുക. 
1 കപ്പ് പച്ചരി പൊടിക്ക് 1 കപ്പിനെക്കാൾ ഒരൽപ്പം കൂടുതൽ വെള്ളം തിളപ്പിക്കുക. പാകത്തിനു ഉപ്പ്‌ ചേർക്കുക. അരിപ്പൊടിയിലേക്കു തിളക്കുന്ന വെള്ളം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ചു നന്നായി ഇളക്കി ഒരൽപം ചൂട് തണയാൻ മാറ്റി വെക്കുക.
ശേഷം കയ്യിൽ ഒരൽപം എണ്ണ തടവി നന്നായി കുഴച്ചു മയപ്പെടുത്തി എടുക്കുക. ഇടിയപ്പത്തിന്റെ അച്ചിൽ ഇട്ട് ഇടലിതട്ടിലേക്കോ , വാഴ ഇലയിലേക്കോ മാവ് ചുറ്റിച്ചിട്ട് ഒരൽപം തേങ്ങയും മുകളിൽ ഇട്ട് ആവിയിൽ വേവിക്കുക.
ഞാൻ പണി വേഗം തീർക്കാൻ വേണ്ടി ചെറിയ സ്റ്റീൽ പ്ലേറ്റിൽ ആണ് ഉണ്ടാക്കിയത്. 
ചെറിയ ചൂടോടെ തേങ്ങ പാലും ചേർത്ത് കഴിക്കുക.
തേങ്ങ പാലിൽ കുറച്ചു പഞ്ചസാര വേണമെങ്കിൽ ചേർക്കാം

No comments:

Post a Comment