Thursday 24 September 2020

Wheat Halwa / ഗോതമ്പ് ഹൽവ

 Another Halwa Recipe..


Wheat: 1 cup (240ml cup)
Sugar: 1.5 cups + 2 Table Spoon
Ghee: Half a cup + 2 Table Spoon
Cardamom powder: 1/2 Teaspoon
Cashew Nuts: 3 Table Spoon
Salt: 1 pinch
Water

Wash the wheat and soak it in water for 10 - 12 hours.
Then add water and grind  well.
Squeeze as you take coconut milk from coconut. Add water again and grind. Then squeeze. Take maximum milk. Filter it through a cloth or strainer
Then leave it for 1 - 2 hours. Then drain the water from the top.
Add 2 tablespoons sugar and caramelize it.  Add half a glass of hot water and make syrup. This is to give the halwa color .. or add food color.
Heat 2 tbsp ghee and fry the nuts
Spread ghee and set a bowl ready to transfer the halwa
Now pour the wheat milk into a thick bowl and put it in on high flame until it starts to thicken a bit. Then the flame should be reduced
Keep stirring without taking your hand ..
When it starts to thicken slightly, add caramel syrup, salt and sugar. Stir again. Add 2 tbsp ghee occasionally as it thickens. When it starts to leave the sides  of the pan, add roasted nuts and cardamom powder and transfer to the greased bowl.
(I got 900gm of halwa with this quantity of ingredients . It took about 50 minutes to make.)
If you take wheat flour, knead 1 cup of powder like chapati and soak it in 4 cups of water. After  3 - 4 hours mash it well with your hands and strain. Add some water to the flour again and knead well. Take as much milk as possible like this.
ഗോതമ്പ് : 1 കപ്പ് (240ml കപ്പ്)
പഞ്ചസാര : 1.5 കപ്പ് + 2 ടേബിൾ സ്പൂൺ
നെയ്യ് : അര കപ്പ് + 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി: 1/2 ടീ സ്പൂൺ
അണ്ടിപരിപ്പ് : 3 ടേബിൾ സ്പൂൺ
ഉപ്പ് : 1 നുള്ള്
വെള്ളം

ഗോതമ്പ് കഴുകി ഒരു 10 - 12  മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. 
ശേഷം മിക്സിയിൽ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. 
തേങ്ങാപാൽ  പിഴിഞ്ഞ് എടുക്കുന്നപോലെ പിഴിഞ്ഞ് എടുക്കുക. വീണ്ടും വെള്ളം ചേർത്ത് അരയ്ക്കുക.. ശേഷം പിഴിഞ്ഞ് എടുക്കുക. 
മാക്സിമം പാൽ എടുക്കുക. ഇത് തുണിയിലൂടെ അല്ലെങ്കിൽ ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക
ശേഷം ഒരു 1 - 2 മണിക്കൂർ അനക്കാതെ വെക്കുക. ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
2 ടേബിൾ സ്പൂൺ പഞ്ചസാര കാരമൽ ചെയ്ത് അര ഗ്ലാസ് ചൂട് വെള്ളം ചേർത്ത് സിറപ്പ് ആക്കുക. ഇത് ഹൽവക്ക് കളർ കിട്ടാൻ വേണ്ടി ആണ്.. 
അല്ലെങ്കിൽ ഫുഡ് കളർ ചേർക്കാം.
2 ടേബിൾ സ്പൂണ് നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തെടുക്കുക
നെയ്യ് തടവി ഒരു പാത്രം ഹൽവ തയ്യാറാകുമ്പോൾ ഇടാൻ ആയി റെഡി ആക്കി വെക്കുക
ഇനി  ഗോതമ്പ് പാൽ അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെക്കുക. കുറച്ച് കട്ടി ആയി തുടങ്ങും വരെ ഹൈ ഫ്ളൈമിൽ വെക്കാം. പിന്നെ തീ കുറയ്ക്കണം
കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.. 
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ഉപ്പ്, കാരമൽ സിറപ്പും, പഞ്ചസാരയും ചേർക്കുക.. വീണ്ടും ഇളക്കി കൊണ്ടേ ഇരിക്കണം.. 
കട്ടി ആവുന്നതിന് അനുസരിച്ച് 2 സ്പൂണ് വീതം നെയ്യ് ഇടക്കിടക്ക് ചേർത്തു കൊടുക്കുക. പാത്രത്തിൽ നിന്നും വിട്ട് വരാൻ തുടങ്ങുമ്പോൾ വറുത്തു വെച്ച അണ്ടിപ്പരിപ്പും, ഏലയ്ക്ക പൊടിയും ചേർത്തിളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റം.. നന്നായി ചൂട് മാറിയ ശേഷം മുറിച്ചെടുക്കാം..
(ഈ അളവിൽ ഉണ്ടാക്കിയപ്പോൾ 900gm ഹൽവ ആണ് കിട്ടിയത് . ഉണ്ടാക്കാൻ ഏകദേശം 50 മിനിറ്റ് എടുത്തു..)
ഗോതമ്പ് പൊടി ആണ് എടുക്കുന്നതെങ്കിൽ 1 കപ്പ് പൊടി ചപ്പാത്തിക്കു പോലെ കുഴച്ചെടുത്തു 4 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു 3 - 4 മണിക്കൂർ.. ശേഷം കൈ വെച്ചു നന്നായി കുഴക്കുക.. എന്നിട്ട് അരിച്ചെടുക്കുക. വീണ്ടും ആ മാവിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചു അരിച്ചെടുക്കുക. ഇത് പോലെ പറ്റാവുന്നത്രയും  പാൽ എടുക്കുക


No comments:

Post a Comment