Monday, 5 October 2020

Chicken Mandhi // ചിക്കൻ മന്തി

An easy Mandhi Recipe that can be made at home...

Chicken: 1kg (Cut into 2 pieces. Or into 6 pieces. I made 6 pieces.)
Cumin Crushed: 1.5 Tea Spoon
Crushed Pepper: 1.5 Tea Spoon
Maggie Chicken Stock Cube: 3 
Arabic Masala: 2 Tea Spoon
Coriander Leaves Chopped: 1 Table Spoon
Chopped Mint Leaves: 1 Table Spoon
Oil: 5 Table Spoon

To make rice
Basmati Rice (Long Grain): 4 Cups
Cinnamon, Cloves, Cardamom, Bay Leaf: 4 Each
Dried lemon: 1
Water
Salt
Oil: 2 Table Spoon

Wash the rice and soak for 2 hours.
Then add water to the pot boil with all the other ingredients mentioned
Once boiled add soaked rice and cook. Do not over cook the rice. 90% Cooking is enough

Wash the chicken and prick it well with a fork
Add all the remaining ingredients and combine  well . Marinate and leave it for  for 2 hours
Then cook the chicken. Do not add water. The water in the chicken is enough. Cover and cook. Once it is done increase the flame and slightly fry it 
If you want a nice red color for the chicken, you can add some food color .. I did not add ..

Once the rice is cooked, drain it from the water and put it on the hot chicken.
Put some saffron flower in a little hot water and sprinkle it on the top..or add food color .. Wash a 4 - 5 green chillies and put it on the rice .. (It gives good flavor ..)
Burn a piece of charcoal and put it in a small steel bowl .
keep this in the middle of the rice and pour  2 drops of oil over it and cover well when the smoke comes out.
Heat a saucepan and keep the mandhi pot over it
Let it be of low flame for 10 minutes. Then turn off the heat and after 20 minutes open it, stir well and serve.
(Serve with tomato sauce .. For this, chop a tomato finely and add mash it well
To this add 1 finely  chopped green,  2 mint leaves finely chopped, one stalk coriander leaf finely chopped and one clove of garlic finely chopped  .. 
Add a pinch of salt, cumin powder and pepper. And mix well ..)

Arabic Masala Powder

Cumin seeds : 1 table spoon
Fennel seeds :1 table spoon
Cinnamon stick broken to small pieces: 1 table spoon
Coriander seeds  1 tea spoon
Whole pepper corns 1/2 tea spoon
Dried red kashmiri chillies: 4 - 5
Turmeric powder: 1/2 tea spoon
Dry roast everything other than turmeric powder for 5 minutes in low flame
Switch off the flame and add turmeric powder and combine well
Let it cool down for some time and grind it to a powder

ഇന്ന് എളുപ്പത്തിൽ വീട്ടിൽ  ഉണ്ടാക്കാവുന്ന ഒരു മന്തി റെസിപ്പി ആണ്..

ചിക്കൻ : 1kg ( 2 കഷ്ണം ആയി മുറിക്കുക..അല്ലെങ്കിൽ 6 കഷ്ണം ആക്കാം. ഞാൻ 6 കഷ്ണം ആണ് ആക്കിയത്.)
ജീരകം ചതച്ചത് :1.5 ടീ സ്പൂണ്
കുരുമുളക്  ചതച്ചത് : 1.5 ടീ സ്പൂണ്
മാഗി ചിക്കൻ സ്റ്റോക്ക് ക്യൂബ് : 3 എണ്ണം
അറബിക് മസാല : 2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
പുതിന ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഓയിൽ : 5 ടേബിൾ സ്പൂണ്

ചോറ് ഉണ്ടാക്കാൻ
ബസുമതി അരി : 4 കപ്പ്
പട്ട, ഗ്രാമ്പു, ഏലയ്ക്ക,വഴന ഇല: 4 എണ്ണം വീതം..
ഉണക്ക നാരങ്ങ : 1
വെള്ളം
ഉപ്പ്
ഓയിൽ : 2 ടേബിൾ സ്പൂണ്

അരി കഴുകി 2 മണിക്കൂർ കുതിർത്തു വെക്കുക. 
ശേഷം പാകത്തിന് വെള്ളം ഒഴിച്ച് ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്തു വേവിച്ചെടുക്കുക.. വെന്തു കുഴഞ്ഞു പോകരുത്.. ഒരു 90% കുക്ക് ആയാൽ മതി..

ചിക്കൻ കഴുകി എടുത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി കുത്തി കൊടുക്കുക
ബാക്കി ഉള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുത്തു 2 മണിക്കൂർ വെക്കുക
ശേഷം ചിക്കൻ വേവിക്കുക. വെള്ളം ചേർക്കേണ്ട.. ചിക്കനിൽ ഉള്ള വെള്ളം തന്നെ മതി..അടച്ചു വെച്ചു വേവിക്കുക. വെന്തു കഴിഞ്ഞു തീ കൂട്ടി ഇട്ട് അതിൽ ഉള്ള ഓയിലിൽ തന്നെ ഫ്രൈ ആക്കി എടുക്കുക
ചിക്കന് നല്ല റെഡ് കളർ വേണമെങ്കിൽ കുറച്ചു ഫുഡ് കളർ ചേർക്കാം.. ഞാൻ ചേർത്തിട്ടില്ല..

ചോറ് വെന്തു കഴിഞ്ഞു വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത് ചൂടോടെ തന്നെ ചിക്കന്റെ മേൽ ഇടുക.. 
കുറച്ചു കുങ്കുമ പൂവ് ഒരൽപ്പം ചൂടുവെള്ളത്തിൽ ഇട്ട് മുകളിൽ അവിടിവിടെ ആയി തളിച്ചു കൊടുക്കാം..അല്ലെങ്കിൽ ഫുഡ് കളർ ചേർക്കാം.. ഒരു 4 - 5 പച്ചമുളക് കഴുകി ചോറിന്റെ മേൽ കുത്തി വെക്കാം..( നല്ല ഒരു ഫ്ലേവർ ആണ്..)
ചൊറിന് മുകളിൽ നടുവിൽ ആയി ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ ഒരു കഷ്ണം ചാർകോൾ കത്തിച്ചു അതിന്റെ മേൽ 2 തുള്ളി എണ്ണ ഒഴിച്ച് പുക വരുമ്പോൾ  നന്നായി മൂടുക. 
ഒരു തവ ചൂടാക്കി അതിന്റെ മേലെ 
മന്തി ഉണ്ടാക്കി സെറ്റ് ചെയ്ത പാത്രം വെച്ചു ഒരു 10മിനുറ്റ്  ദം ഇടുക. ശേഷം തീ ഓഫ് ആക്കി ഒരു 20 മിനുറ്റ് ശേഷം തുറന്ന് നന്നായി ഇളക്കി സെർവ് ചെയ്യാം..
(കൂടെ സെർവ് ചെയ്ത് ടൊമാറ്റോ സോസ്.. അതിന് വേണ്ടി ഒരു തക്കാളി ചെറുതായി അരിഞ്ഞു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് 1 പച്ചമുളക് പൊടി ആയി അരിഞ്ഞതും ഒരു 2 ഇല പുതിനയും ഒരു തണ്ട് മല്ലി ഇലയും, ഒരു അല്ലി വെളുത്തുള്ളി പൊടി ആയി അരിഞ്ഞതും ചേർത്തു ഉടക്കുക.. ഒരു നുള്ള് ഉപ്പ്, ജീരകം പൊടി, കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക..)

അറബിക് മസാല പൊടി

ജീരകം : 1 ടേബിൾ സ്പൂണ്
പെരുംജീരകം :1 ടേബിൾ സ്പൂണ്
പട്ട ചെറിയ കഷ്ണം ആക്കിയത് :1 ടേബിൾ സ്പൂണ്
മല്ലി :1 ടീ സ്പൂണ്
കുരുമുളക്: 1/2 ടീ സ്പൂണ്
കശ്മീരി ഉണക്ക മുളക് :4 - 5 എണ്ണം
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്

മഞ്ഞൾ പൊടി ഒഴികെ ബാക്കിയുള്ള എല്ലാം ചെറിയ തീയിൽ ഇട്ട് 5 മിനിറ്റ് ഡ്രൈ റോസ്റ്റ് ചെയ്യുക 
ശേഷം തീ ഓഫ് ആക്കി മഞ്ഞൾ പൊടി ചേർത്തിളക്കുക
ഒന്ന് ചൂട് മാറിയ ശേഷം പൊടിച്ചെടുക്കുക

No comments:

Post a Comment