Monday, 16 November 2020

Marshmallows / മാർഷ്മല്ലോസ്

Kids Special..

Sugar : 1 Cup
Water : 1/2 Cup
Vanila Essence : 1 Table Spoon
Gelatin : 2 Table Spoon
Water: 1/4 Cup to soak gelatin
Powdered Sugar : 4 Table Spoon
Corn Flour : 2 Table Spoon

Soak the gelatin in water and keep aside
Sift together powdered sugar and corn flour 
Take a setting tray. Grease with some oil and place a butter paper. Make sure you cover the sides as well. You can use a cling film too. 
Now take 2 tea spoon of powdered sugar mix and dust the tray well
Take sugar and water in a pan and boil well
It should become a thick syrup
Take some water in a bowl and add a few drops of sugar syrup to it. You should be able to roll a soft ball out of the sugar syrup. Now you achieve the consistency add the soaked gelatin and mix well until combined and switch off the flame
Pour this mixture to a deep bowl and let it cool for 5 minutes
Now using a beater beat in medium speed for 5 minutes. Now add vanila essence and keep beating until the mix becomes thick and you get a smooth ribbon consistency
Pour half of this to the setting tray and to the remaining mix add few drops of desired food color and mix well
Pour it to the setting tray and tap the tray a few times so that there won't be any air bubbles.
Dust the powdered sugar mix on top and keep in fridge for atleast 4 to 6 hours to set
Then remove from the setting tray and dust the powdered sugar mix on all sides 
Before cutting make sure you dust the knife with the powdered sugar mix
Cut to small pieces and serve. 
After you cut each pieces make sure that you dust the powdered sugar mix so that it won't stick to each other. 
Remove the excess powdered sugar mix and use
If you don't have a beater you can whip it in the mixi. But be very careful not to hurt yourself while whipping hot sugar syrup mix in the mixi. 
പഞ്ചസാര :1 കപ്പ്
വെള്ളം :1/2 കപ്പ്
വാനില എസ്സെൻസ് : 1 ടേബിൾ സ്പൂൺ
ജലാറ്റിൻ : 2 ടേബിൾ സ്പൂൺ
വെള്ളം :1/4 കപ്പ് ജലാറ്റിൻ കുതിർക്കാൻ
പൊടിച്ച പഞ്ചസാര : 4 ടേബിൾ സ്പൂണ്
കൊണ്ഫ്ലവർ : 2 ടേബിൾ സ്പൂണ്

ജലാറ്റിൻ വെള്ളത്തിൽ കുതിർത്തു മാറ്റി വെക്കുക
പൊടിച്ച പഞ്ചസാരയും കൊണ്ഫ്ലവറും കൂടെ അരിച്ചു വെക്കുക
സെറ്റ് ചെയ്യാൻ ഉള്ള പാത്രത്തിൽ കുറച്ചു ഓയിൽ തടവി ബട്ടർ പേപ്പർ വെക്കുക
ബട്ടർ പേപ്പർ സൈഡിലും വെക്കണം
ബട്ടർ പേപ്പറിന് പകരം ക്ലിങ് ഫിലിം ഉപയോഗിക്കാം
ശേഷം പൊടിച്ച പഞ്ചസാര മിക്സ് എല്ലാ ഭാഗത്തും ഇട്ട് വെക്കുക. 
പഞ്ചസാരയും വെള്ളവും കൂടെ തിളപ്പിക്കുക
കട്ടി ഉള്ള ഒരു സിറപ്പ് ആവണം
ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക
ഇതിലേക്ക് കുറച്ചു പഞ്ചസാര സിറപ്പ് ഒഴിക്കുക
കൈ വെച്ച് ഈ സിറപ്പ് വെള്ളത്തിൽ നിന്നും എടുത്തു നോക്കുക
ഒരു സോഫ്റ്റ് ബോൾ ആയി പഞ്ചസാര ഉരുട്ടി എടുക്കാൻ കിട്ടണം
ഈ പരുവം ആയാൽ കുതിർത്തു വെച്ച ജലാറ്റിൻ ചേർത്തിളക്കുക
ജലാറ്റിൻ മുഴുവൻ അലിഞ്ഞു കഴിഞ്ഞു തീ ഓഫ് ആക്കുക
ഒരു വലിയ ബൗളിലേക്ക് ഒഴിച്ചു ഒരു 5 മിനിറ്റ് ചൂട് തണയാൻ മാറ്റി വെക്കുക
ശേഷം മീഡിയം സ്പീഡിൽ 5 മിനിറ്റ് ഒരു ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക
ശേഷം വാനില എസ്സെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക
കട്ടി ആയി ഒരു റിബ്ബൻ പോലെ ബാറ്റർ ആയാൽ ബീറ്റ് ചെയ്യുന്നത് നിർത്താം
ഇതിൽ നിന്നും പകുതി സെറ്റിങ് ട്രേയിൽ ഒഴിക്കുക
ബാക്കി ബാറ്ററിൽ ഇഷ്ട്ടമുള്ള 2 - 3 തുള്ളി ഫുഡ് കളർ ചേർത്തു മിക്സ് ആക്കി സെറ്റിങ് ട്രേയിൽ ഒഴിക്കുക
ഇനി ട്രെ നന്നായി ഒന്ന് തട്ടി കൊടുക്കുക
എയർ ബബിൾ ഉണ്ടെങ്കിൽ പോവാൻ ആണ്..
ശേഷം മുകളിൽ കുറച്ചു പൊടിച്ച പഞ്ചസാര മിക്സ് ഇട്ട് ഫ്രിഡ്ജിൽ 4 - 6 മണിക്കൂർ സെറ്റ് ആവാൻ വെക്കുക
ഇനി ട്രേയിൽ നിന്നും പുറത്തേക്ക് എടുത്ത് നന്നായി പൊടിച്ച പഞ്ചസാര മിക്സ് എല്ലാ ഭാഗത്തും വിതറി കൊടുക്കുക
ശേഷം മുറിച്ചെടുക്കുക
കത്തിയുടെ മേൽ പൊടിച്ച പഞ്ചസാര മിക്സ് ആക്കിയ ശേഷം വേണം മുറിക്കാൻ
ഓരോ കഷ്ണം മുറിച്ചെടുക്കുമ്പോൾ പൊടിച്ച പഞ്ചസാര മിക്സ് വിതറി കൊടുക്കണം.. തമ്മിൽ ഒട്ടാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നെ. 
അധികം ആയുള്ള പൊടിച്ച പഞ്ചസാര മിക്സ് തട്ടി കളയണം 

ബീറ്റർ ഇല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. പക്ഷെ ചൂട് ഉള്ള പഞ്ചസാര സിറപ്പ് മിക്സ് ആണ്..അതു കൊണ്ട് സൂക്ഷിച്ചു കൈ പൊള്ളാതെ ചെയ്യണം.

No comments:

Post a Comment