Tuesday, 24 November 2020

Thenga Varutharachu Vecha Meen Curry / തേങ്ങ വറുത്തരച്ചു വെച്ച മീൻ കറി

Kerala Fish Curry in Roasted Coconut Gravy  
Wash half a kilo of fish (I took a variety of mackerel) and cut it into pieces and apply a little turmeric powder, salt and chilli powder.
Fry half a cup of coconut, 2 small onions, 2 cloves garlic, a pinch of cumin, a pinch of fenugreek, 2 cloves and a few curry leaves until well browned.
Heat a pan and add some coconut oil. Add crushed 5 small onions, 5 cloves of garlic, 1 piece of ginger and 2 green chillies. Add 1/2 teaspoon turmeric powder, 2 tablespoons chilli powder and 1 tablespoon coriander powder and fry till the raw smell of the  powder is gone. Add 1 chopped tomato and fry till the oil seperates. Squeeze some tamamrind and add the tamarid  water and bring to a boil. Add salt to taste, add fish pieces and simmer on low heat for 5 minutes. Then add coconut pasteand water if needed and curry leaves. Cover and cook over low heat. Finally add a teaspoon of fenugreek powder and turn off the heat.
Heat some coconut oil and splutter some fenugreek, small onion, grated chilli and curry leaves and add it 
അര കിലോ മീൻ (ഞാൻ എടുത്തത് അയലപാര ആണ്) കഴുകി കഷ്ണങ്ങൾ ആക്കി അല്പം മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി എന്നിവ പുരട്ടി വെക്കുക
അര കപ്പ് തേങ്ങ , 2 ചെറിയ ഉള്ളി, 2 അല്ലി വെളുത്തുള്ളി, ഒരു നുള്ള് ജീരകം, ഒരു നുള്ള് ഉലുവ, 2 ഗ്രാമ്പൂ, കുറച്ചു കറിവേപ്പില എന്നിവ നന്നായി ബ്രൗൻ നിറം ആയി വറുത്തു അരച്ചെടുക്കുക
ഒരു ചട്ടി ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ചേർത്ത് 5 ചെറിയ ഉള്ളി, 5 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 2 പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 1/2 ടീ സ്പൂണ് മഞ്ഞൾ പൊടി,  2 ടേബിൾ സ്പൂണ് മുളക് പൊടി, 1 ടേബിൾ സ്പൂണ് മല്ലി പൊടി ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റുക. 1 തക്കാളി അരിഞ്ഞതും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റി എടുക്കുക. കുറച്ചു പുളി പിഴിഞ്ഞു ആ വെള്ളം ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് മീൻ കഷ്ണങ്ങൾ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനുറ്റ് തിളപ്പിക്കുക. ശേഷം അരപ്പ് ചേർത്തിളക്കി പാകത്തിന് വെള്ളവും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. അവസാനം കാൽ ടീ സ്പൂണ് ഉലുവ പൊടി ചേർത്ത് തീ ഓഫ് ആക്കുക. 
കുറച്ചു ഉലുവയും, ചെറിയ ഉള്ളിയും, വറ്റൽ മുളകും, കറിവേപ്പിലയും ചേർത്ത് വറവിടുക

No comments:

Post a Comment