Wednesday, 28 July 2021

Bread Pockets // ബ്രഡ് പോക്കറ്റ്‌സ്

An easy snack recipe...

For Filling 

Chicken: 250 Grams 
Onion: 1
Fennel Seeds : 1/2 Tea Spoon
Ginger Garlic Crushed: 1 Table Spoon each
Turmeric Powder: 1/4 Teaspoon
Chili Powder: 1/2 Teaspoon
Garam Masala Powder: 1/2 Teaspoon
Pepper Powder : 1/2 Teaspoon
Coriander Leaves Chopped
Curry leaves
Coconut oil
Salt: To taste

Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well.
After removing the bones, put them in a mixer and pulse it a few times. Or chop finely.
Heat coconut oil and splutter fennel seeds. 
Add crushed ginger and garlic and saute well. 
Now add onion  and saute well. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well.
Add  minced chicken and combine.

Take bread slices and keep some filling in the center
Cover with another slice of bread 
And using a round cutter or glass cut the bread 
Beat an egg and dip the bread pockets in egg and then roll in bread crumbs and fry in oil. Here I did not deep fry
I just shallow fried the bread pockets. 

ഫില്ലിംഗ് ഉണ്ടാക്കാൻ

ബോൺലെസ്സ് ചിക്കൻ : കാൽ കിലോ
സവാള : 1 
പെരുംജീരകം : അര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് :1 ടേബിൾ സ്പൂണ്
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4  ടീ സ്പൂണ്
കുരുമുളക് പൊടി :1/2 ടീ സ്പൂണ്
ഗരം  മസാല : 1/2 ടീ സ്പൂണ്
മല്ലിയില 
കറിവേപ്പില
വെളിച്ചെണ്ണ / ഓയിൽ

ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ചു  മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുജീരകം ചേർക്കുക. ശേഷം സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ കുറച്ചു സമയം കുക്ക് ചെയ്യുക

ബ്രഡ് സ്ലൈസ് വെച്ച് അതിന്റെ നടുവിൽ കുറച്ചു ഫില്ലിംഗ് വെക്കുക.
ഇതിന്റെ മേൽ ഒരു സ്ലൈസ് ബ്രഡ് കൂടെ വെച്ച് ചെറുതായി ഒന്ന് അമർത്തി കൊടുക്കുക
ഒരു റൌണ്ട് കട്ടർ അല്ലെങ്കിൽ ഗ്ലാസ് കൊണ്ട് കട്ട് ചെയ്യുക
ഇനി മുട്ട ബീറ്റ് ചെയ്തതിൽ മുക്കി ബ്രഡ് ക്രംബ്‌സിൽ റോൾ ചെയ്തു ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരാം..
ഞാൻ ഇവിടെ deep ഫ്രൈ ചെയ്തില്ല.
പകരം തവയിൽ കുറച്ചു എണ്ണ ഒഴിച്ച് രണ്ട് ഭാഗവും തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുത്തു.

No comments:

Post a Comment