Thursday, 29 July 2021

Kinnathappam / കിണ്ണത്തപ്പം

South Kerala Special ...


Pachari / Basmathi Rice : 1 Cup
Coconut Milk : 2.5 Cups
Sugar : Half Cup
Cardamom Pods:  6 - 8
Egg : 1
Cumin : 2 Pinch Optional

Wash and soak the rice for 4 to 5 hours
Strain the water and add the soaked rice to a mixer
To this add half cup coconut milk, sugar, egg and cardamom pods
Grind to to a fine paste and pass the mixture through a seive
Do not add too much of coconut milk as you need to grind the batter to a fine paste.
Now add the rest of the coconut milk and combine well
Pour water to a steamer and let it boil well
Drizzle some oil to a steel plate and pour the batter . Sprinkle the cumin seeds and steam well for 15 to 20 minutes
Take a tooth pic and insert in the center
If it comes out clean then it's done. Else steam for some more time. 
Take it out and let it cool well and then remove from plate and cut and serve

പച്ചരി / ബസ്മതി അരി : 1 കപ്പ്
തേങ്ങാപ്പാൽ : 2.5 കപ്പ്
പഞ്ചസാര : 1/2 കപ്പ്
ഏലയ്ക്ക : 6 - 8 എണ്ണം
മുട്ട : 1
ജീരകം : 2 നുള്ള് (Optional)

അരി കഴുകി 4 - 5 മണിക്കൂർ കുതിർത്തു വെക്കുക.
ശേഷം ഊറ്റി എടുത്തു മിക്സിയിലേക്ക്‌ ഇടുക. 
കൂടെ അര കപ്പ് തേങ്ങാപ്പാൽ, പഞ്ചസാര, മുട്ട, ഏലയ്ക്ക എന്നിവ ചേർക്കുക
ഇത് ഒട്ടും തരി ഇല്ലാതെ അരച്ചെടുക്കുക.
തേങ്ങാപ്പാൽ ഒരുമിച്ചു ചേർക്കരുത്.അപ്പോൾ അരഞ്ഞു കിട്ടില്ല.
ഇനി ഇത് ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക.
ഇനി ബാക്കി തേങ്ങാപാലും കൂടെ ചേർത്തിളക്കുക.
സ്റ്റീമർ വെള്ളം ഒഴിച്ചു ചൂടാക്കാൻ വെക്കുക
സ്റ്റീൽ പ്ലേറ്റിൽ ഓയിൽ തടവി മാവ് ഒഴിച്ച്  ജീരകം വിതറി 15 - 20 മിനിറ്റ് ആവിയിൽ വേവിക്കുക
ഒരു ടൂത് പിക് കുത്തി നോക്കുക. മാവ് ഒന്നും ഒട്ടിപിടിക്കുന്നില്ലെങ്കിൽ കുക്ക് ആയി..അല്ലെങ്കിൽ കുറച്ചു സമയം കൂടി വേവിക്കുക
ശേഷം പുറത്തെടുത്തു തണുക്കാൻ വെക്കുക.
നന്നായി തണുത്തു കഴിഞ്ഞു മാത്രം ഇളക്കി എടുത്തു മുറിച്ചെടുക്കാം.

No comments:

Post a Comment