Wednesday, 28 July 2021

Lunch / ഊണ്

Love it...


Rice, Thenga Varutharachu vecha Meen Curry, Vanpayar Ularthiyath, Paavakka Thoran, Fish Fry, Pickle and Pappad. 
ചോറ്‌, വറുത്തരച്ച ഏട്ട മീൻ കറി, പാവയ്ക്ക തോരൻ, വൻപയർ ഉലർത്തിയത്, മീൻ വറുത്തത്, അച്ചാർ, പപ്പടം..

Thenga Varutharachu Vecha Meen Curry (Cat Fish ) / തേങ്ങ വറുത്തരച്ചു വെച്ച മീൻ കറി (ഏട്ട മീൻ )

Wash half a kilo of fish (I took cat fish here. I usually remove the skin and wash it well after rubbing it with crystal salt) and cut it into pieces and apply a little turmeric powder, salt and chilli powder.
Fry half a cup of coconut, 2 small onions, 2 cloves garlic, a pinch of cumin, a pinch of fenugreek, 2 cloves and a few curry leaves until well browned.
Heat a pan and add some coconut oil. Add crushed 5 small onions, 5 cloves of garlic, 1 piece of ginger and 2 green chillies. Add 1/2 teaspoon turmeric powder, 2 tablespoons chilli powder and 1 tablespoon coriander powder and fry till the raw smell of the  powder is gone. Add 1 chopped tomato and fry till the oil seperates. Squeeze some tamarind and add the tamarid  water and bring to a boil. Add salt to taste, add fish pieces and simmer on low heat for 5 minutes. Then add coconut pasteand water if needed and curry leaves. Cover and cook over low heat. Finally add a teaspoon of fenugreek powder and turn off the heat.
Heat some coconut oil and splutter some fenugreek, small onion, grated chilli and curry leaves and add it 

അര കിലോ മീൻ കഷ്ണങ്ങൾ ആക്കി അല്പം മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി എന്നിവ പുരട്ടി വെക്കുക.
(ഏട്ട മീൻ തൊലി കളഞ്ഞാണ് ഞാൻ വാങ്ങുന്നത്.. ശേഷം നന്നായി കല്ലുപ്പ് ഇട്ട് ഉരച്ചു കഴുകും.) 
അര കപ്പ് തേങ്ങ , 2 ചെറിയ ഉള്ളി, 2 അല്ലി വെളുത്തുള്ളി, ഒരു നുള്ള് ജീരകം, ഒരു നുള്ള് ഉലുവ, 2 ഗ്രാമ്പൂ, കുറച്ചു കറിവേപ്പില എന്നിവ നന്നായി ബ്രൗൻ നിറം ആയി വറുത്തു അരച്ചെടുക്കുക
ഒരു ചട്ടി ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ചേർത്ത് 5 ചെറിയ ഉള്ളി, 5 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 2 പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 1/2 ടീ സ്പൂണ് മഞ്ഞൾ പൊടി,  2 ടേബിൾ സ്പൂണ് മുളക് പൊടി, 1 ടേബിൾ സ്പൂണ് മല്ലി പൊടി ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റുക. 1 തക്കാളി അരിഞ്ഞതും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റി എടുക്കുക. കുറച്ചു പുളി പിഴിഞ്ഞു ആ വെള്ളം ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് മീൻ കഷ്ണങ്ങൾ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനുറ്റ് തിളപ്പിക്കുക. ശേഷം അരപ്പ് ചേർത്തിളക്കി പാകത്തിന് വെള്ളവും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. അവസാനം കാൽ ടീ സ്പൂണ് ഉലുവ പൊടി ചേർത്ത് തീ ഓഫ് ആക്കുക. 
കുറച്ചു ഉലുവയും, ചെറിയ ഉള്ളിയും, വറ്റൽ മുളകും, കറിവേപ്പിലയും ചേർത്ത് വറവിടുക.

Vanpayar Ularthiyathu // വൻപയർ ഉലർത്തിയത്

Cook 1 Cup of Vanpayar (Red cowpeas) adding salt.
To a kadai pour coconut oil and splutter the mustard seeds and add 2 spoon of sliced coconut and fry well. 
To this add 10 sliced shallots and 10 sliced garlic cloves and saute
Add half a tea spoon of red chilli flakes and some curry leaves. Combine well and add the cooked cowpeas.
Store in low flame until combined well. 

1 കപ്പ് വൻപയർ ഉപ്പിട്ട് വേവിച്ചെടുക്കുക. കടുക് പൊട്ടിച്ച്  2 സ്പൂണ് തേങ്ങ കൊത്തു ചേർത്ത് ഒന്ന് മൂപ്പിക്കുക. ഇതിലേക്ക് ഒരു 10 ചെറിയ ഉള്ളി അരിഞ്ഞതും 10 അല്ലി വെളുത്തുള്ളി അരിഞ്ഞതും അര ടീ സ്പൂണ് ചതച്ച വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച വൻപയർ ചേർത്ത് ചെറിയ തീയിൽ ഇട്ടു ഉലർത്തി എടുക്കുക.

Paavakka / Bittergourd Thoran / പാവയ്ക്ക തോരൻ

Chop the bittergourd and add some salt to it and mix well. 
Let it sit for half an hour and then wash well
This helps to reduce the bitterness of the bittergourd. 
But if you like the bitterness you can avoid this step. 
To the bittergourd add some chopped  onion or shallots, 2 green chillies slit, little coconut, curry leaves, salt and one fourth tea spoon turmeric powder. 
Mix everything together
Heat a kadai and pour some coconut oil and splutter some mustard seeds.
Add in the bittergourd mix and stir well
Cover and cook in low flame until done.
Open the lid and stir in-between and sprinkle some water if needed. 

പാവയ്ക്ക അരിഞ്ഞെടുത്തു കുറച്ചു ഉപ്പ് പുരട്ടി ഒരു അര മണിക്കൂർ വെക്കുക.. പാവയ്ക്കയുടെ കയ്പ്പ് ഒന്ന് കുറഞ്ഞു കിട്ടും.. നല്ല കയ്പ്പുള്ള തോരൻ ആണ് ഇഷ്ടമെങ്കിൽ ഇത് ചെയ്യേണ്ട. ശേഷം ഒന്ന് കഴുകി എടുക്കുക. 
കുറച്ചു ചെറിയ ഉള്ളി അല്ലെങ്കിൽ സവാള അരിഞ്ഞത്, 2 പച്ചമുളക് കീറിയത്, കുറച്ചു തേങ്ങ, കുറച്ചു കറിവേപ്പില പാകത്തിന് ഉപ്പ് , കാൽ ടീ സ്പൂണ് മഞ്ഞൾ പൊടി എന്നിവ കൂടി പാവയ്ക്കയിൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പാവയ്ക്ക കൂട്ട് ഇതിലേക്ക് ഇട്ട് മൂടി വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക.. ഇടക്ക് തുറന്ന് ഇളക്കി കൊടുക്കുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളം തളിച്ചു കൊടുക്കുക.

No comments:

Post a Comment