Wednesday, 28 July 2021

Mango Mousse Cake

For all the Mango Lovers...
For First Layer  - Cake

Maida : 1/2 Cup
Egg : 1
Baking Powder : 1/2 Tea Spoon
Powdered Sugar : 1/4 Cup
Vanila Essence : 1/2 Tea Spoon
Butter Oil : 1/4 Cup
Milk : As Needed

For Second Layer - Mango Mousse 

Whipping Cream : 2 Cups 
Ripe Mango Pureed : 2 Cups
Powdered Sugar : 8 Table Spoon (Adjust as per the sweetness of the mango)
Gelatin : 2 Table Spoon

For Third Layer - Mango Jelly 

Mango Pureed : 1 Cup
Gelatin : 1 Table Spoon
Sugar : 4 - 5 Table Spoon (Adjust as per the sweetness of the mango)

For Soaking Cake 

Mango Juice 

For making cake
Preheat oven at 160 C
Mix together maida and baking powder
Beat together powdered sugar and butter / oil. Add in vanilla essence
Add the egg and beat well
Add maida mix in matches and combine well
Add in milk as needed
Pour to a prepared cake tin and bake for 20 to 25 minutes 
Insert a  tooth pick in the center of the cake and check
If it comes out cleab it's done. Else bake for a few more minutes.
Once the cake cools slightly trim the crust
Line the cake tin with parchment paper of cling film and place the cake back to the tin. 
(Alternatively you can use a spring form pan too)
Soak the cake well with mango juice

For making mousse 
Soak gelatin in half cup of cold water and let it sit for 10 minutes
Later microwave it or melt it by double boiling method.
Best the whipping cream for a few minutes and then add powdered sugar. 
Beat well until stiff peaks are formed.
Now add mango puree and combine
Add the melted gelatin and mix well.
Now strain this mixture and pour this mixture on the soaked cake and cover and refrigerate for 4 to 5 hours until set

For making jelly 
Soak gelatin in half cup of cold water and let it sit for 10 minutes
Later microwave it or melt it by double boiling method.
Mix together mango puree and sugar and heat it. 
Add in the soaked gelatin and mix until it's completely dissolved. 
Strain this mixture and let it cool for some time
Now pour this mixture on top of the set mousse layer and again cover and refrigerate for 4 to 5 hours u til set completely.
Once done pull the cling film or parchment paper which ever you used to line the baking tin and take the whole cake out. 
Transfer to a serving tray and decorate as per your wish and cut and serve. 
For First Layer - Cake 

മൈദ: 1/2 കപ്പ്
മുട്ട: 1
ബേക്കിംഗ് പൌഡർ: 1/2 ടീ സ്പൂണ്
പൊടിച്ച പഞ്ചസാര : 1/4 കപ്പ്
വാനില എസ്സെൻസ് : 1/2 ടീ സ്പൂണ്
ബട്ടർ / ഓയിൽ : 1/4 കപ്പ്
പാൽ: ആവശ്യത്തിന്

For Second Layer - Mango Mousse 

വിപ്പിംഗ് ക്രീം : 2 കപ്പ്
പഴുത്ത മാങ്ങ  അരച്ചത് : 2 കപ്പ്
പൊടിച്ച പഞ്ചസാര : 8 ടേബിൾ സ്പൂൺ. (മാങ്ങയുടെ മധുരം നോക്കി ക്രമീകരിക്കുക)
ജെലാറ്റിൻ : 2 ടേബിൾ സ്പൂണ്

For Third Layer - Mango Jelly 

മാങ്ങാ അരച്ചത് :1 കപ്പ്
ജെലാറ്റിൻ :1 ടേബിൾ സ്പൂണ്
പഞ്ചസാര :4 - 5 ടേബിൾ സ്പൂൺ (മാങ്ങയുടെ മധുരം നോക്കി അഡ്ജസ്റ്റ് ചെയ്യുക) 

For Soaking Cake
മാങ്ങാ ജ്യൂസ് 

കേക്ക് ഉണ്ടാക്കാൻ
ഓവൻ 160C പ്രീ ഹീറ്റ് ചെയ്യുക 
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക 
പൊടിച്ച പഞ്ചസാരയും ബട്ടറും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക 
ഇതിലേക്ക് മുട്ട ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക 
ഇതിലേക്ക് വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക 
കുറച്ചു പാൽ ഇടക്കു ചേർക്കണം
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക 
കേക്ക് മിക്സ്‌ ഇതിലോട്ടു ഒഴിച്ച് 20 - 25 മിനിറ്റ് ബേക്ക്  ചെയ്യുക .
20 മിനുറ്റ് ശേഷം ഒരു ടൂത് പിക്ക്  കേക്കിന്റെ നടുവിൽ  കുത്തി നോക്കുക 
അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക 
കേക്ക് നന്നായി തണുത്തതിനു ശേഷം 
മുകൾ ഭാഗം ഒന്ന് ട്രിം ചെയ്യുക
കേക്ക് ഉണ്ടാക്കിയ ടിന്നിൽ ക്ലിങ് ഫിലിം കൊണ്ട് അടിയിലും സൈഡിലും കവർ ചെയ്യുക. അല്ലെങ്കിൽ അടിയിലും സൈഡിലും ആയി ബട്ടർ പേപ്പർ വെച്ചു കൊടുക്കുക. 
ഇനി കേക്ക് ഈ ടിന്നിലേക്ക് തന്നെ വെക്കുക
മാങ്ങാ ജ്യൂസ് നന്നായി ഒഴിച്ച് കൊടുക്കുക.

മൂസ് ഉണ്ടാക്കാൻ
ജെലാറ്റിൻ അര കപ്പ് തണുത്ത വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു 10 മിനിറ്റ് കഴിഞ്ഞു 30 സെക്കന്റ് മൈക്രോവേവ് ചെയ്തു ഉരുക്കി എടുക്കുക. അല്ലെങ്കിൽ ചൂട് വെള്ളത്തിൽ ഇറക്കി വെച്ചു ഉരുക്കി എടുക്കുക.
വിപ്പിംഗ് ക്രീം ഒന്ന് ബീറ്റ് ചെയ്യുക
പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തു കൊടുക്കുക. 
വീണ്ടും സ്റ്റിഫ് പീക്‌സ് ആകുന്ന വരെ ബീറ്റ് ചെയ്യുക
ഇനി ഇതിലേക്ക് മാങ്ങാ അരച്ചതും ചേർത്തു സാവധാനം ഇളക്കി യോജിപ്പിക്കുക. 
ഇതിലേക്ക് ജെലാറ്റിൻ മിക്സ് ചെയ്യുക. ശേഷം ഒരു വലിയ അരിപ്പയിലൂടെ അരിച്ചെടുക്കുക.

ഈ മൂസ് കേക്കിന്റെ മേൽ ഒഴിച്ചു കൊടുക്കുക.
കവർ ചെയ്തു സെറ്റ് ആവാൻ ഒരു 4 - 5 മണിക്കൂർ ഫ്രിജിൽ വെക്കുക. 

ജെല്ലി ഉണ്ടാക്കാൻ
ജെലാറ്റിൻ അര കപ്പ് തണുത്ത വെള്ളത്തിൽ കുതിർത്തു വെക്കുക.
മാങ്ങാ അരച്ചതും, പഞ്ചസാരയും ചേർത്തു ചൂടാക്കുക. 
നന്നായി ചൂടായി കഴിഞ്ഞു കുതിർത്തു വെച്ച ജെലാറ്റിൻ ചേർത്തു ജെലാറ്റിയിൻ അലിയുന്നത് വരെ ഇളക്കി കൊടുക്കുക. 
ശേഷം തീ ഓഫ് ആക്കി അരിച്ചെടുത്ത് ഒന്ന് തണുക്കാൻ വെക്കുക
ചൂട് മാറി വരുമ്പോൾ ഇത് കേക്കിന്റെ മേൽ ഒഴിച്ചു കൊടുക്കുക
വീണ്ടും കവർ ചെയ്ത് 4 - 5 മണിക്കൂർ സെറ്റ് ആവാൻ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞു കേക്ക് സാവാദനം ക്ലിങ് ഫിലിം, അല്ലെങ്കിൽ ബട്ടർ പേപ്പർ ഏതാണോ ഇട്ടത് അതൊട് കൂടി  സാവാദനം ടിന്നിൽ നിന്നും എടുത്തു മാറ്റി സെർവിങ് ട്രെയിലേക്ക് മാറ്റി ഇഷ്ട്ടം പോലെ അലങ്കരിച്ചു കട്ട് ചെയ്തു സെർവ് ചെയ്യാം.
സ്പ്രിങ് ഫോം കേക്ക് ടിൻ ഉണ്ടെങ്കിൽ അതെടുക്കാം..അതാകുമ്പോൾ ഈസി ആയി കേക്ക് demould ചെയ്യാം.


No comments:

Post a Comment