Tuesday, 27 July 2021

Spicy Kozhukkatta / സ്പൈസി കൊഴുക്കട്ട

Kerala Special 
Rice Flour : 1 Cup
Hot Water : 1 Cup
Salt : 1/4 Tea Spoon

Add salt to rice flour and mix well.
To this add hot water and mix well
Cover and let it rest for 5 minutes.
Grease your hand with some oil and knead the dough well and keep aside. 

For Filling 

Chicken: 250 Grams 
Onion: 1
Green Chillies: 2 nos
Ginger Garlic Crushed: 1/2 Table Spoon each
Turmeric Powder: 1/2 Teaspoon
Chili Powder: 1/2 Teaspoon
Garam Masala Powder: 1/2 Teaspoon
Pepper Powder : 1/2 Teaspoon
Coriander Leaves Chopped: Few
Curry leaves: 1 Sprig
Coconut oil: 2 Table Spoon
Salt: To taste

Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well.
After removing the bones, put them in a mixer and pulse it a few times. Or chop finely.
Heat coconut oil and fry ginger and garlic. Now add onion and green chillies and saute well. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well.
Add  minced chicken and combine.

From the dough take a small ball sized dough and slightly flatten it and fill in some masala mix
Fold in the edges and roll out the balls well and steam 
വറുത്ത അരിപ്പൊടി : 1 കപ്പ്
ചൂട് വെള്ളം  : 1 കപ്പ്
ഉപ്പ് : 1/4 ടീ സ്പൂണ്

അരിപ്പൊടിയിൽ ഉപ്പ് ചേർത്തിളക്കി ചൂട് വെള്ളം ഒഴിച്ചു മിക്സ് ചെയ്തു 5 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം കയ്യിൽ അല്പം നെയ്യ്‌ തടവി നല്ലതു പോലെ കുഴച്ചെടുക്കുക.

ഫില്ലിംഗ് ഉണ്ടാക്കാൻ

ചിക്കൻ:  കാൽ കിലോ
സവാള : 1
പച്ചമുളക് : 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1/2 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1/2 ടി സ്‌പൂൺ
ഗരം മസാല പൊടി : 1/2 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/4 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 
ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 

കുഴച്ചു വച്ച അരിപ്പൊടി ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് ഒന്ന് പരത്തി അതിനുള്ളിൽ ഫില്ലിംഗ് വയ്ക്കുക. ശേഷം വീണ്ടും നന്നായി ഉരുട്ടി എടുത്തു ആവിയിൽ വേവിച്ചെടുക്കുക.

No comments:

Post a Comment